ഐശ്വര്യ റായിയും ഭര്‍ത്താവുമായി പിരിയുന്നു? ആരോപണങ്ങള്‍ കാറ്റില്‍ പറത്തി താരങ്ങളുടെ എന്‍ട്രി
വിശ്വസുന്ദരി ഐശ്വര്യ റായിയെ കുറിച്ചുള്ള ചെറിയ കാര്യം പോലും വലിയ വാര്‍ത്തകളായി മാറുന്നതാണ് പതിവ്. അഭിഷേക് ബച്ചനുമായിട്ടുള്ള വിവാഹത്തിന് ശേഷം സിനിമകളില്‍ നിന്നും മാറി നില്‍ക്കുന്ന ഐശ്വര്യ ഒന്നോ രണ്ടോ സിനിമകളില്‍ മാത്രം അഭിനയിച്ച് വലിയ ഇടവേളയാണ് എടുക്കുന്നത്. ഇതിനിടെ ഐശ്വര്യ റായിയും അഭിഷേകും വേര്‍പിരിയുകയാണെന്ന പ്രചരണം ഉണ്ടായി.
കഴിഞ്ഞ ദിവസങ്ങളിലാണ് ഐശ്വര്യ റായിയും ഭര്‍ത്താവും തമ്മില്‍ പിണക്കത്തിലാണെന്നും അവരുടെ ബന്ധം ഡിവോഴ്‌സിലേക്ക് എത്തിയിരിക്കുകയാണെന്ന തരത്തില്‍ വാര്‍ത്തകള്‍ വരുന്നത്. മാത്രമല്ല അമിതാഭ് ബച്ചന്‍ ഐശ്വര്യയെ ഇന്‍സ്റ്റാഗ്രാമില്‍ അണ്‍ഫോളോ ചെയ്തുവെന്ന തരത്തിലും പ്രചരണം വന്നു. ഇതോടെ സത്യാവസ്ഥ എന്താണെന്ന് അറിയാന്‍ കാത്തിരിക്കുകയായിരുന്നു ആരാധകര്‍.
പാർത്ഥിപൻ പറഞ്ഞത് കള്ളമാണ്; ഞാനും കേട്ടു; ഞാനാഗ്രഹിച്ച ജീവിതം സുഹാസിനിയുടെ പാട്ടിലുണ്ട്; സീത

മുന്‍പ് പലപ്പോഴായി അഭിഷേകിനെയും ഐശ്വര്യയെയും ഡിവോഴ്‌സിലെത്തിച്ചത് പലതരത്തിലുള്ള വാര്‍ത്തകളിലൂടെയാണ്. അതുപോലെ തന്നെ ഇത്തവണയും ഗോസിപ്പുകള്‍ മാത്രമായിരുന്നുവെന്ന് താരങ്ങള്‍ തന്നെ തെളിയിച്ചിരിക്കുകയാണ്. തങ്ങളുടെ പേരിലുള്ള ഊഹാപോഹങ്ങളെ കാറ്റില്‍ പറത്തികൊണ്ട് ഇരുവരും പൊതുവേദിയില്‍ ഒരുമിച്ച് പ്രത്യക്ഷപ്പെട്ടിരിക്കുകയാണിപ്പോള്‍.
നെറ്റ്ഫ്‌ളിക്‌സിന്റെ പുതിയ ചിത്രമായ ആര്‍ച്ചീസിന്റെ പ്രീമിയറിനാണ് കുടുംബസമേതം അഭിഷേക് എത്തിയത്. ഭാര്യ ഐശ്വര്യ റായിയ്ക്കും മകള്‍ ആരാധ്യയ്ക്കും പുറമേഅമിതാഭ് ബച്ചനും മകള്‍ ശ്വേതയുംഅവരുടെ കുടുംബവുമൊക്കെ ചടങ്ങില്‍ പങ്കെടുത്തിരുന്നു. അമിതാഭ് ബച്ചന്റെ കൊച്ചുമകനും ശ്വേതയുടെ മകനുമായ അഗസ്ത്യ നന്ദ ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ് ആര്‍ച്ചീസ്.
അതുകൊണ്ട് തന്നെ ബച്ചന്‍ കുടുംബത്തിനും ഏറെ പ്രധാനപ്പെട്ട ദിവസമായിരുന്നു. കറുപ്പ് നിറത്തിലുള്ള വസ്ത്രങ്ങളണിഞ്ഞാണ് എല്ലാവരും പ്രീമിയറില്‍ പങ്കെടുക്കാന്‍ എത്തിയത്. ഇതിനിടെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ കുടുംബസമേതം നിന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ചെയ്തിരുന്നു. ഇതോടെയാണ് താരദമ്പതിമാരെ പറ്റി വന്ന വാര്‍ത്തയില്‍ വാസ്തവമില്ലെന്ന് വ്യക്തമാവുന്നത്.

ബോളിവുഡിലെ പ്രമുഖ താരപുത്രിമാരടക്കം അണിനിരക്കുന്ന ചിത്രമാണ് ആര്‍ച്ചീസ്. ഷാരുഖ് ഖാന്റെ മകളടക്കം നിരവധി പേര്‍ സിനിമയിലുണ്ട്. അതുകൊണ്ട് തന്നെ ബോളിവുഡ് സിനിമാലോകത്ത് വലിയ ആഘോഷമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസത്തെ ചടങ്ങില്‍ പ്രമുഖരടക്കം നിരവധി താരങ്ങളാണ് പ്രീമിയറിനെത്തിയത്. ചിത്രത്തില്‍ അഗസ്ത്യ വളരെ പ്രധാനപ്പെട്ടൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ടെന്ന പ്രത്യേകതയുമുണ്ട്.
ഇതിനിടെ അമിതാഭ് ബച്ചനും ഐശ്വര്യ റായിയും തമ്മില്‍ പ്രശ്‌നങ്ങുണ്ടോ എന്ന ചോദ്യം ഉയര്‍ന്നിരുന്നു. ബച്ചന്‍ മരുമകളെ ഇന്‍സ്റ്റാഗ്രാമിലൂടെ ഫോളോ ചെയ്യുന്നില്ലെന്നാണ് ചിലര്‍ ചൂണ്ടി കാണിക്കുന്നത്. എന്നാല്‍ അവര്‍ ഇതുവരെ ഫോളോ ചെയ്തിട്ടില്ലെന്നും അതുകൊണ്ട് അണ്‍ഫോളോ ചെയ്തുവെന്ന് തരത്തിലുള്ള വാര്‍ത്തകളില്‍ വ്യക്തതയൊന്നുമില്ലെന്നാണ് ആരാധകര്‍ ചൂണ്ടി കാണിക്കുന്നത്.
എന്തായാലും സിനിമകളുമായി ബന്ധപ്പെട്ട തിരക്കുകളില്‍ നിന്നും തിരക്കിലേക്ക് പോയി കൊണ്ടിരിക്കുകയാണ് അഭിഷേക് ബച്ചന്‍. ഓരോ വര്‍ഷവും അഭിനയപ്രധാന്യമുള്ള വേഷങ്ങളിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. അതേ സമയം ഐശ്വര്യ റായി കുടുംബിനിയായി ഒതുങ്ങുന്നതിനെയാണ് ആരാധകര്‍ ചോദ്യം ചെയ്യുന്നത്. മകള്‍ ഇത്രയും വലുതായ സ്ഥിതിയ്ക്ക് ഐശ്വര്യ കരിയറില്‍ ശ്രദ്ധിക്കണമെന്നാണ് ആരാധകര്‍ പറയുന്നത്.


Click it and Unblock the Notifications