ഹാർദിക്കിനും രാഹുലിനു പിന്നാലെ രൺവീറും!! വിവാദമായി കോഫി വിത്ത് കരൺ ഷോ..
അന്ന് രൺവീർ നടത്തിയ ചില പരാമർശങ്ങളാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്.
സംവിധയകൻ കരൺ ജോഹർ അവതാരകനായി എത്തുന്ന ഷോയായ കോഫി വിത്ത് കരൺ വിവാദങ്ങളിൽ. ക്രിക്കറ്റ് താരങ്ങളായ രാഹുൽ ഹാർദ്ദിക് പാണ്ഡ്യയുടേയും സ്ത്രീ വിരുദ്ധ പരമാർശം കത്തി കയറുന്നതിനിടെയാണ് അടുത്ത വിവാദം ഷോയെ തേടി എത്തുന്നത്. ഇത്തവണ പെട്ടിരിക്കുന്നത് ബോളിവുഡ് താരം രൺവീറ്‍ സിങ്ങാണ്. വർഷങ്ങൾക്ക് മുൻപുള്ള ഒരു പരാമർശമാണ് ഇപ്പോൾ കത്തിക്കയറിയിരിക്കുന്നത്.

ചാറ്റ് ഷോയുടെ മൂന്നാം സീസണിലെ എപ്പിസോഡിൽ അതിഥിയായി രൺവീർ സിങ്ങും അനുഷ്ക ശർമ്മയും എത്തിയിരുന്നു. അന്ന് രൺവീർ നടത്തിയ ചില പരാമർശങ്ങളാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. തന്റെ ആദ്യ ചിത്രമായ ബാൻഡ് ബജാ ഭാരത് എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായിട്ടായിരുന്നു താരങ്ങൾ എത്തിയത്. അന്ന് കരീന കപൂറിനെ കുറിച്ചും അനുഷ്കയെ കുറിച്ചും രൺവീർ സിങ് നടത്തിയ പരാമർശങ്ങളാണ് ഇപ്പോൾ ചർച്ച വിഷയമായിരിക്കുന്നത്.
തന്നെ കുറിച്ച് ഇങ്ങനെയൊന്നു പറയരുതെന്ന് പറഞ്ഞ് കൊണ്ട് പ്രോഗ്രാമിനിടെ രൺവീറിനെ അനുഷ്ക അടിക്കുന്ന വിഡിയോ ഇപ്പോൾ സമൂഹമാധ്യനമങ്ങളിലും ബോളിവുഡ് കോളങ്ങളിലും വൈറലാണ്. കൂടാതെ രകീനയെ കുറിച്ച് താരം നടത്തുന്ന പരാമർശവും ഇപ്പോൾ വൈറലായിട്ടുണ്ട്.


Click it and Unblock the Notifications











