സൂസന്നെയുമായുള്ള വിവാഹമോചനത്തിന് ശേഷം കോടതിയിൽ നിന്നിറങ്ങിയ ഹൃത്വിക് റോഷൻ ആദ്യം ചെയ്തത്!

ബോളിവുഡിലെ അരങ്ങേറ്റ ചിത്രമായ കഹോ ന പ്യാർ ഹെയിലൂടെ നൂറുകണക്കിന് ആരാധികമാരുടെ ഹൃദയം കീഴടക്കിയ നടനാണ് ഹൃത്വിക് റോഷൻ. ചിത്രം ബോളിവുഡിൽ സൂപ്പർ ഹിറ്റായതിനൊപ്പം ഹൃത്വിക്കിന്റെ ആരാധികമാരുടെ എണ്ണവും കൂടി. ചിത്രം പുറത്തിറങ്ങിയശേഷം ഓരോ ദിവസവും ആയിരത്തോളം വിവാഹ അഭ്യർഥനകളാണ് ഹൃത്വിക് റോഷന് ലഭിച്ചുകൊണ്ടിരുന്നത്. 2000ത്തിൽ തന്നെയാണ് ഹൃത്വിക് സൂസന്നെയെ വിവാഹം ചെയ്തത്.

ബാം​ഗ്ലൂരിൽ അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത ചടങ്ങിലായിരുന്നു ഇരുവരും വിവാഹിതരായത്. 14 വർഷത്തെ വിവാഹ ജീവിതത്തിനുശേഷം 2014 ൽ ഇരുവരും വിവാഹമോചിതരായി. വിവാഹ ബന്ധം വേർപ്പെടുത്തിയെങ്കിലും മക്കൾക്ക് വേണ്ടി അവരുടെ ആവശ്യ ഘട്ടങ്ങളിൽ ഒരുമിച്ച് നിൽക്കാൻ ഇരുവരും എപ്പോഴും ശ്രമിക്കാറുണ്ട്. ഇടയ്ക്കിടെ താരകുടുംബം വിനോദ യാത്രകളും നടത്താറുണ്ട്. വർഷങ്ങൾ നീണ്ട പ്രണയത്തിന് ശേഷമായിരുന്നു സൂസന്നയെ ഹൃത്വിക്ക് വിവാഹം ചെയ്തത്.

ഭാര്യയുടെ ആ​ഗ്രഹ പ്രകാരം വേർപിരിഞ്ഞു

ഭാര്യയുെട ആ​ഗ്രഹ പ്രകാരമാണ് വേർപിരിയുന്നത് എന്നാണ് മാധ്യമങ്ങളോട് ഹൃത്വിക്ക് പറഞ്ഞത്. ഇരുവരുടേയും വിവാഹ മോചന പ്രഖ്യാപനം ആരാധകർക്ക് വലിയ ആ​ഘാതമായിരുന്നു. സുസന്നെ ഖാൻ ഇപ്പോൾ അർസ്ലൻ ​ഗോനിയുമായി പ്രണയത്തിലാണ്. ബോളിവുഡിൽ അറിയപ്പെടുന്ന നടനാണ് അർസ്ലൻ. മിനി സ്ക്രീൻ താരമായ ആലി ​ഗോനിയുടെ സഹോദരനുമാണ്. അടുത്തിടെ സീ5ൽ സ്ട്രീം ചെയ്ത 'മേ ഹീറോ ബോൽ രഹാ ഹൂ' സീരിസിൽ അർസ്ലൻ അഭിനയിച്ചിരുന്നു. ഏക്ത കപൂറായിരുന്നു ഈ സീരിസ് നിർമിച്ചത്. പത്രലേഖ, പാർഥ് സാംധാൻ, ഡാനിഷ് ഹുസൈൻ എന്നിവരാണ് സീരിസിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ജിയാ ഔർ ജിയ, കിരായേനമ എന്നീ സിനിമകളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

ഹൃത്വിക്കിന്റെ സ്വഭാവത്തെ കുറിച്ച്

അടുത്തിടെ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ ഹൃത്വിക് റോഷന്റെ പിതാവ് രാകേഷ് റോഷൻ വിവാഹ മോചനം ലഭിച്ച ശേഷം കോടതിയിൽ നിന്നിറങ്ങിയ ഹൃത്വിക് ആദ്യം ചെയ്ത കാര്യത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ്. 'കോടതിയിൽ നിന്നും വിവാഹമോചനം നേടി പുറത്തേക്ക് വന്ന ഹൃത്വിക് സൂസന്നയ്ക്ക് കാറിന്റെ ഡോർ തുറന്നുകൊടുക്കുകയാണ് ആദ്യം ചെയ്തത്. അത് അവന്റെ സ്വഭാവം കാണിക്കുന്നു. വിവാഹ മോചനത്തിന് ശേഷവും തന്റെ പങ്കാളിയായിരുന്ന വ്യക്തിയോട് ഇത്തരത്തിൽ വളരെ കുറച്ച് ആളുകൾ മാത്രമെ പെരുമാറാറുള്ളൂ. എങ്ങനെ പെരുമാറണം എന്നത് അവനെ ആരും പഠിപ്പിച്ചതല്ല. അവൻ സ്ത്രീകളെയും മറ്റെല്ലാവരെയും ബഹുമാനത്തോടെയാണ് കാണുന്നത്. എന്റെ കൊച്ചുമക്കളായ ഹൃദയനും ഹ്രേഹാനും അങ്ങനെ തന്നെയാണ്.'

മക്കൾക്ക് വേണ്ടി

'ഹൃത്വിക് തന്റെ ഒഴിവുസമയങ്ങളെല്ലാം മക്കൾക്കായി നീക്കിവയ്ക്കുന്നു. അവർ സുഹൃത്തുക്കളെപ്പോലെയാണ്. അവൻ തന്റെ കുട്ടികളുമായി മാത്രം പുറത്തിറങ്ങാൻ ഇഷ്ടപ്പെടുന്നു. അവന്റെ അവധികൾ അവർക്കായി നീക്കിവച്ചിരിക്കുന്നു. അവൻ കാടുകളിലേക്കും മരുഭൂമികളിലേക്കും യാത്രകൾ ആസൂത്രണം ചെയ്യുന്നു. അവരും നന്നായി പാടുന്നു. ഹൃത്വിക് അവരെ നിരന്തരം പുതിയ എന്തെങ്കിലും പഠിപ്പിക്കും. അവരുടെ വ്യക്തിത്വം മെച്ചപ്പെടുത്താൻ കഴിയുന്നതും ഭാവിയിൽ അവർക്ക് ആവശ്യമായേക്കാവുന്നതുമായ എല്ലാം പഠിക്കാൻ അവൻ അവരെ പ്രോത്സാഹിപ്പിക്കുന്നു. സ്നേഹവും ശ്രദ്ധയും അവൻ തന്റെ ആൺകുട്ടികളുടെ മേൽ ചെയ്യുന്നുണ്ട്' രാകേഷ് റോഷൻ പറയുന്നു.

വരാനിരിക്കുന്ന സിനിമകൾ

കഴിഞ്ഞ ദിവസമാണ് സൂപ്പര്‍ ഹിറ്റ് തമിഴ് ചിത്രം വിക്രം വേദയുടെ ഹിന്ദി റിമേക്കില്‍ നിന്നുള്ള ഹൃത്വിക് റോഷന്റെ കഥാപാത്രത്തിന്റെ ചിത്രം പുറത്തിറങ്ങിയത്. നടന്റെ പിറന്നാള്‍ ദിനത്തോട് അനുബന്ധിച്ചാണ് ചിത്രം പുറത്ത് വിട്ടത്. സെയ്ഫ് അലിഖാന്‍, രാധികാ ആപ്‌തെ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ചിത്രത്തില്‍ അധോലോക നായകനായ വേദയുടെ കഥാപാത്രത്തെയാണ് ഹൃത്വിക് അവതരിപ്പിക്കുന്നത്. പോലീസ് കഥാപാത്രമായ വിക്രമായി സെയ്ഫ് അലിഖാനെത്തും. നേരത്തേ ആമീര്‍ ഖാനെയാണ് ചിത്രത്തിന് വേണ്ടി തീരുമാനിച്ചിരുന്നത്. ആമീറിന് പകരമാണ് ഹൃത്വിക് എത്തിയത്. തമിഴ് ചിത്രമൊരുക്കിയ ഗായത്രി-പുഷ്‌കര്‍ ജോഡിയാണ് ഹിന്ദി പതിപ്പ് സംവിധാനം ചെയ്യുന്നത്.

Read more about: hrithik roshan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X