»   » സണ്ണി ലിയോണിനെ തപ്പരുത് അവള്‍ അപകടകാരി

സണ്ണി ലിയോണിനെ തപ്പരുത് അവള്‍ അപകടകാരി

Posted By:
Subscribe to Filmibeat Malayalam

ഗൂഗിളിലും മറ്റും കയറി സണ്ണിലിയോണിനെ തപ്പുന്നവര്‍ സൂക്ഷിക്കുക. സണ്ണിയെ തിരഞ്ഞുപോയാല്‍ ചിലപ്പോള്‍ നിങ്ങള്‍ വല്ലാത്ത കെണിയിലകപ്പെടുമെന്നാണ് ഇന്റര്‍നെറ്റ് സെക്യൂരിറ്റി കമ്പനിയായ മക്അഫീ നടത്തിയ സര്‍വെയില്‍ കണ്ടെത്തിയിരിക്കുന്നത്. ഇന്ത്യന്‍ സെലിബ്രറ്റികളില്‍ ഏറ്റവും അപകടകാരിയാണ് സണ്ണി ലിയോണ്‍. ചൂടന്‍ സുന്ദരിയെ തിരഞ്ഞു പോയവരില്‍ 9.95 ശതമാനമാളുകള്‍ അനാവശ്യവും അപടകരവുമായ ലിങ്കുകളില്‍ ക്ലിക്ക് ചെയ്ത് രോഗബാധ വിലയ്ക്ക് വാങ്ങിയെന്നും മക്അഫീ പറയുന്നു.

Sunny Leon

കഴിഞ്ഞവര്‍ഷത്തെ ഏറ്റവും അപകടകാരിയായ ഇന്ത്യന്‍ സെലിബ്രിറ്റി കത്രീന കൈഫായിരുന്നു. ഇത്തവണ കത്രീനയെ രണ്ടാംസ്ഥാനത്തേക്ക് തട്ടിയാണ് സണ്ണി ലിയോണ്‍ മുന്നില്‍ക്കയറിയത്. കത്രീനയെ തെരയുന്നവരില്‍ 8.25 ശതമാനം പേരാണ് അപകടകരമായ ലിങ്കുകളിലേക്ക് വഴിതിരിച്ചു വിടപ്പെടുന്നതെന്ന് മക്അഫീ പറയുന്നു. കരീന കപൂറാണ് മൂന്നാമത്തെ അപകടകാരി. പ്രിയങ്ക ചോപ്രയും ബിപാഷ ബസുവുമാണ് നാലും അഞ്ചും സ്ഥാനത്ത്.

വിദ്യാബാലന്‍, ദീപികാ പദുക്കോണ്‍, ഐശ്വര്യ റായ് എന്നിവരും പട്ടികയില്‍ ആദ്യ പത്തിലുണ്ട്. എട്ടാം സ്ഥാനത്തുളള സല്‍മാന്‍ ഖാന്‍ മാത്രമാണ് ആദ്യ പത്തിലെ ഏക പുരുഷ സാന്നിധ്യം.

യുഎസിലെ അശ്ലീല സിനിമാരംഗത്തെ മുന്‍നിരക്കാരിയായ സണ്ണി ലിയോണ്‍ ബോളിവുഡിലെത്തിയതോടെ സൂപ്പര്‍താരമായി മാറിയിരുന്നു.
ഒരു ഘട്ടത്തില്‍ ഇന്ത്യയില്‍ നെറ്റില്‍ ഏറ്റവും കൂടുതല്‍ തെരയപ്പെട്ട സെലിബ്രിറ്റി എന്ന ഖ്യാതിയും സണ്ണിലിയോണ്‍ സ്വന്തമാക്കി. ആദ്യചിത്രമായ ജിസം 2 നിലം തൊട്ടില്ലെങ്കിലും മൂന്ന് സിനികളിലേക്ക് ലിയോണ്‍ കരാറായിക്കഴിഞ്ഞു. ഇനിയും ലിയോണിന്റെ എന്തൊക്കെയോ കാണാനുണ്ടെന്നാണ് ബോളിവുഡ് കരുതുന്നത്.

English summary
The Indo-Canadian porn star Sunny Leone has overtook the Bollywood diva Katrina Kaif in popularity issues on internet,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam