twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പാവപ്പെട്ട സ്ത്രീകൾ ഉള്ളത് കൊണ്ട് പ്രിയങ്കയ്ക്ക് വാടക ഗർഭപാത്രം കിട്ടി; അത് റെഡിമെയ്ഡ് കുഞ്ഞുങ്ങളെന്ന് തസ്ലീമ

    |

    നടി പ്രിയങ്ക ചോപ്രയും ഭര്‍ത്താവ് നിക് ജോണ്‍സും ചേര്‍ന്ന് വാടകഗര്‍ഭപാത്രത്തിലൂടെ ഒരു കുഞ്ഞിന് ജന്മം നല്‍കിയിരിക്കുകയാണ്. ഇക്കാര്യം സത്യമാണെന്ന് താരങ്ങള്‍ തന്നെ പറയുകയും ചെയ്തു. ഷാരുഖ് ഖാന്‍, ആമിര്‍ ഖാന്‍, കരണ്‍ ജോഹര്‍, ശില്‍പ ഷെട്ടി എന്നിവര്‍ക്ക് പിന്നാലെയാണ് പ്രിയങ്കയും വാടകഗര്‍ഭപാത്രത്തിലൂടെ കുഞ്ഞിനെ സ്വന്തമാക്കുന്നത്. ബോളിവുഡില്‍ ഇത് ആദ്യത്തെ സംഭവം അല്ലെങ്കിലും താരദമ്പതിമാര്‍ക്ക് പരക്കെ വിമര്‍ശനങ്ങളാണ് ലഭിക്കുന്നത്.

    പ്രിയങ്കയ്ക്കും നിക്കിനും പ്രായം കടന്ന് പോയിട്ടില്ലെന്നും തിരക്കുകള്‍ മാറ്റി വെച്ച് ഒരു കുഞ്ഞിനെ പ്രസവിച്ചൂടേ എന്നൊക്കെയുള്ള ചോദ്യങ്ങളും ഉയര്‍ന്ന് വന്നിരുന്നു. ഇപ്പോഴിതാ പ്രിയങ്കയ്‌ക്കെതിരെ ശക്തമായ പരാമര്‍ശങ്ങളുമായി എത്തിയിരിക്കുകയാണ് എഴുത്തുകാരി തസ്ലീമ നസ്‌റിന്‍. ട്വിറ്ററിലൂടെ തസ്ലീമ പങ്കുവെച്ച എഴുത്തുകളൊക്കെ വലിയ വിവാദമായി മാറിയിരിക്കുകയാണ്.

    പാവപ്പെട്ട സ്ത്രീകള്‍ ഉള്ളതിനാല്‍ വാടകഗര്‍ഭപാത്രം കിട്ടും

    'പാവപ്പെട്ട സ്ത്രീകള്‍ ഉള്ളതിനാല്‍ വാടകഗര്‍ഭപാത്രം സാധ്യമാണ്. സമ്പന്നര്‍ എപ്പോഴും സ്വന്തം താല്‍പര്യങ്ങള്‍ക്കായി സമൂഹത്തില്‍ ദാരിദ്ര്യം ഉണ്ടാവാന്‍ ആഗ്രഹിക്കുന്നു. നിങ്ങള്‍ക്ക് ഒരു കുട്ടിയെ വളര്‍ത്തണം എന്ന് തോന്നുണ്ടെങ്കില്‍, വീടില്ലാത്ത ഒരു കുട്ടിയെ ദത്തെടുക്കുക. കുട്ടികള്‍ക്ക് നിങ്ങളുടെ സ്വഭാവ ഗുണങ്ങള്‍ പാരമ്പര്യമായി തന്നെ ലഭിക്കണമെന്നത് ഒരു സ്വാര്‍ത്ഥത നിറഞ്ഞ അഹങ്കാരമാണ്. വാടക ഗര്‍ഭധാരണത്തിലൂടെ റെഡിമെയ്ഡ് കുഞ്ഞുങ്ങളെ ലഭിക്കുമ്പോള്‍ ആ അമ്മമാര്‍ക്ക് എന്താണ് തോന്നുന്നത്. കുഞ്ഞുങ്ങളെ പ്രസവിക്കുന്ന അമ്മമാരെപ്പോലെ അവര്‍ക്ക് ആ കുഞ്ഞുങ്ങളോടും അതേ വികാരം ഉണ്ടാവുമോ?' എന്നാണ് തസ്ലീമ രണ്ട് ട്വീറ്റിലൂടെയായി ചോദിക്കുന്നത്.

    റെഡിമെയിഡ് എന്ന പദപ്രയോഗം നടത്തേണ്ടായിരുന്നു

    എന്നാല്‍ തസ്ലീമയുടെ ഈ പ്രസ്താവനകള്‍ വിമര്‍ശനങ്ങള്‍ക്കാണ് വഴിയൊരുക്കിയത്. നിങ്ങളും ഒരു സ്ത്രീ ആയിരുന്നെങ്കില്‍ റെഡിമെയിഡ് എന്ന പദപ്രയോഗം നടത്തില്ലായിരുന്നു എന്നാണ് ഒരാള്‍ തസ്ലീമയോട് ചോദിക്കുന്നത്. പ്രസവിക്കാന്‍ ബുദ്ധിമുട്ടുള്ള സ്ത്രീകള്‍ക്ക് വേണ്ടി മറ്റൊരു സ്ത്രീയുടെ ഗര്‍ഭപാത്രത്തിലൂടെ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുന്ന സ്വാഭാവികമായിട്ടുള്ള ക്രമീകരണം മാത്രമാണ് ഇത്. മെഡിക്കല്‍ നടപടി ക്രമങ്ങളിലൂടെ ഒരു സ്ത്രീയുടെ അണ്ഡം പുരുഷന്റെ ബീജവുമായി ബീജസങ്കലനം ചെയ്യപ്പെടുന്നു. പിന്നീട് വാടകയ്ക്ക് ഗര്‍ഭം ധരിക്കാന്‍ തയ്യാറായ അമ്മയുടെ ഗര്‍ഭപാത്രത്തില്‍ ഇത് നിഷേപിക്കുകയും ആ സ്ത്രീ കുഞ്ഞിന് ജന്മം നല്‍കി ദമ്പതിമാരെ തിരികെ ഏല്‍പ്പിക്കുകയും ചെയ്യുകയാണ്.

    ഗര്‍ഭിണിയായി 5-ാം ദിവസം ഭര്‍ത്താവിനെ നഷ്ടപ്പെട്ടു, കുഞ്ഞ് ജനിച്ചത് അദ്ദേഹത്തിന്റെ ജന്മദിനത്തിലെന്ന് നേഹ അയ്യർഗര്‍ഭിണിയായി 5-ാം ദിവസം ഭര്‍ത്താവിനെ നഷ്ടപ്പെട്ടു, കുഞ്ഞ് ജനിച്ചത് അദ്ദേഹത്തിന്റെ ജന്മദിനത്തിലെന്ന് നേഹ അയ്യർ

    സ്ത്രീകൾ മാത്രം എന്തിനാണ് വേദന അനുഭവിക്കുന്നത്

    എന്തുകൊണ്ടാണ് സ്ത്രീകള്‍ക്ക് അവരുടെ കുഞ്ഞുങ്ങളുമായി ആത്മബന്ധം ഉണ്ടാവാന്‍ വളരെയധികം വേദന അനുഭവിക്കണം എന്ന് പറയുന്നത്. അങ്ങനെയാണെങ്കില്‍ പ്രസവിക്കാത്ത പുരുഷന്മാര്‍ ഒരു വേദനയും അനുഭവിക്കുന്നില്ലല്ലോ. പക്ഷേ അമ്മയുടേതിന് തുല്യമായ അടുപ്പം കുഞ്ഞിനോട് അവര്‍ക്ക് ഇല്ലെന്ന് ആരും പറയുന്നില്ലല്ലോ. അതെന്താണ് ഇവിടെ ചര്‍ച്ച ചെയ്യപ്പെടാത്തത് എന്നുമൊക്കെയാണ് ചിലര്‍ തിരികെ ചോദിക്കുന്നത്.

    ആരാടാ പാട്ട് നിര്‍ത്തിയതെന്ന് ചോദിച്ച് തിരിഞ്ഞ് നോക്കിയതും കണ്ടു, വാതിലില്‍ ചാരി നില്‍ക്കുന്ന ലാലേട്ടനെ!ആരാടാ പാട്ട് നിര്‍ത്തിയതെന്ന് ചോദിച്ച് തിരിഞ്ഞ് നോക്കിയതും കണ്ടു, വാതിലില്‍ ചാരി നില്‍ക്കുന്ന ലാലേട്ടനെ!

    Recommended Video

    Priyanka chopra's natural hair mask
     ദത്തെടുക്കല്‍ ഒരു എളുപ്പമുള്ള കാര്യമല്ല

    പിന്നെ ദത്തെടുത്താല്‍ പോരെ എന്ന് ചോദിച്ചതിനുള്ള മറുപടിയും ചിലര്‍ പറഞ്ഞിരുന്നു. ചുമ്മാ പോയി പച്ചക്കറി വാങ്ങുന്നത് പോലെയല്ല. ദത്തെടുക്കല്‍ ഒരു എളുപ്പമുള്ള കാര്യമല്ല. ഒത്തിരി നിയമപരമായ ബാധ്യതകളൊക്കെ നോക്കണം. ഇതെല്ലാം മാതാപിതാക്കളെയും കുട്ടികളെയും വൈകാരികമായി തന്നെ ബാധിക്കാറുണ്ട്. എന്തായാലും ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതിന്റെ സന്തോഷത്തിലാണ് പ്രിയങ്ക ചോപ്രയും നിക് ജോണ്‍സും. വൈകാതെ കുഞ്ഞിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ താരങ്ങള്‍ പങ്കുവെക്കുന്നതിന് കാത്തിരിക്കുകയാണ് ആരാധകര്‍.

    ശരീരം നഷ്ടപ്പെടുമെന്ന് കരുതി കുഞ്ഞിനെ പ്രസവിച്ചില്ല; ഒടുവില്‍ സംഭവിച്ചത് കണ്ടോ, പ്രിയങ്ക ചോപ്രയോട് കെആര്‍കെശരീരം നഷ്ടപ്പെടുമെന്ന് കരുതി കുഞ്ഞിനെ പ്രസവിച്ചില്ല; ഒടുവില്‍ സംഭവിച്ചത് കണ്ടോ, പ്രിയങ്ക ചോപ്രയോട് കെആര്‍കെ

    English summary
    After KRK, Taslima Nasreen Takes A Jibe Against Priyanka Chopra Over Surrogacy
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X