മകൾക്കൊപ്പം ലിപ്‌ലോക് ചെയ്ത് വിവാദമായി! അച്ഛനായി പോയി, അല്ലെങ്കിൽ വിവാഹം കഴിക്കുമായിരുന്നുവെന്ന് മഹേഷ് ഭട്ട്
ബോളിവുഡ് സുന്ദരിയായ ആലിയ ഭട്ടിന് വലിയ ആരാധക പിന്തുണയാണുള്ളത്. കൈനിറയെ സിനിമകളുമായി തിളങ്ങി നില്‍ക്കുകയാണ്. ആലിയയ്ക്ക് മുന്‍പ് സഹോദരി പൂജ ഭട്ട് ആണ് യുവാക്കളുടെ മനസില്‍ ഇടംനേടിയത്. സംവിധായകന്‍ കൂടിയായ മഹേഷ് ഭട്ടിന്റെ പിന്തുണയോട് കൂടിയാണ് രണ്ട് പെണ്‍മക്കളും സിനിമയിലേക്ക് എത്തിയത്.
പ്രമുഖനാണെങ്കിലും ഇന്ത്യന്‍ സിനിമയിലെ വിവാദനായകനായിട്ടാണ് മഹേഷ് ഭട്ട് അറിയപ്പെടുന്നത്. അദ്ദേഹത്തിന്റെ പല പരാമര്‍ശങ്ങളും വലിയ വിവാദമായി മാറിയിരുന്നു. അതിലൊന്ന് സ്വന്തം മകള്‍ കൂടിയായ പൂജ ഭട്ടിനെ വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടെന്ന തരത്തില്‍ നടത്തിയ പ്രസ്താവനയാണ്.

ആദ്യ ഭാര്യയില്‍ മഹേഷ് ഭട്ടിന് ജനിച്ച മകളാണ് പൂജ ഭട്ട്. ഇവരെ കൂടാതെ ഒരു മകന്‍ കൂടിയുണ്ട്. ഇതിനിടയില്‍ നടി പര്‍വീണ്‍ ബാബി അടക്കം പ്രമുഖയായ നടിമാരുമായിട്ടും മഹേഷ് പ്രണയത്തിലായി. ഒടുവില്‍ ബ്രീട്ടിഷ് നടിയായ സോണി റസ്ദാനുമായി ഇഷ്ടത്തിലായ നടന്‍ അവരുടെ കൂടെ ജീവിതം ആരംഭിച്ചു. ആദ്യ ഭാര്യയെ വേര്‍പ്പെടുത്താന്‍ ആഗ്രഹമില്ലാത്തത് കൊണ്ട് മുസ്ലിം മതം സ്വീകരിച്ച ശേഷമാണ് സോണിയെ വിവാഹം കഴിക്കുന്നത്. ഈ ബന്ധത്തില്‍ ജനിച്ച മകളാണ് നടി ആലിയ ഭട്ട്.
മൂത്തമകള്‍ പൂജയുമായി വളരെ സ്‌നേഹമുള്ള മഹേഷ് പക്ഷേ ആളുകളെ ഞെട്ടിച്ചു. 1990 ല്‍ പുറത്തിറങ്ങിയ ഒരു മാഗസിന്റെ മുഖചിത്രത്തില്‍ അന്ന് നായികയായിരുന്ന പൂജയും പിതാവ് മഹേഷ് ഭട്ടും ചുംബിച്ച് നില്‍ക്കുന്ന ചിത്രമായിരുന്നു. ലിപ്‌ലോക് ചിത്രമെടുത്ത് അച്ഛനും മകളും വിമര്‍ശനങ്ങള്‍ നേടിയതിനൊപ്പം മഹേഷ് ചില പരാമര്‍ശങ്ങളും നടത്തി.

ഒരു അച്ഛനും മകളും തമ്മില്‍ ചെയ്യുന്ന പ്രവൃത്തിയാണോ ഇത്? അച്ഛന്‍ വാത്സല്യത്തോടെ മകളെ ചുംബിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ ചുണ്ടുകള്‍ തമ്മിലുള്ള ചുംബനം ശരിയായില്ല. നമ്മുടെ സംസ്‌കാരമെന്നത് അടുത്ത് കൂടെ പോയിട്ടില്ലെന്നും തുടങ്ങി കവര്‍ ചിത്രത്തിനെതിരെയും താരങ്ങള്‍ക്കെതിരെയും വ്യാപക വിമര്‍ശനം വന്നു. പിന്നാലെ പത്രസമ്മേളനം വിളിച്ച് കൂട്ടിയ മഹേഷ് ഭട്ട് വിവാദങ്ങളില്‍ പ്രതികരിക്കുകയും ചെയ്തു.
ഇതിനിടയിലാണ് പൂജയെ വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടെന്നും അവള്‍ തന്റെ മകള്‍ അല്ലായിരുന്നുവെങ്കില്‍ ഉറപ്പായും വിവാഹം കഴിച്ചേനെ എന്നും മഹേഷ് പറഞ്ഞത്. ചുംബനവിവാദത്തിനൊപ്പം ഈ പ്രസ്താവന കൂടി വന്നതോടെ മഹേഷിനെതിരെ സദാചാര ആക്രമണം കൂടിയായി. അങ്ങനെ ഏറെ കാലം ഇന്റര്‍നെറ്റില്‍ ചര്‍ച്ചയായ വിവാദമായിരുന്നു ഈ സംഭവം.
വര്‍ഷങ്ങള്‍ക്കിപ്പുറം വിവാദങ്ങളില്‍ പൂജ ഭട്ട് പ്രതികരിച്ചിരുന്നു. അന്നും ഇന്നും താന്‍ അച്ഛന് പ്രിയപ്പെട്ട കുഞ്ഞാണ്. കുട്ടികളോട് മാതാപിതാക്കള്‍ ചുംബനം ചോദിച്ച് വാങ്ങാറുണ്ട്. അതെല്ലാം സ്‌നേഹത്തിന്റെ പ്രതിഫലനമാണ്. അങ്ങനെ ഒരു സ്‌നേഹ മുഹൂര്‍ത്തത്തിനിടെ പകര്‍ത്തിയ വെറുമൊരു ചിത്രം മാത്രമാണ് തങ്ങളുടേത്. അത് ആളുകള്‍ എങ്ങനെ കാണണമെന്ന് ഒന്നും തനിക്ക് പറയാന്‍ സാധിക്കില്ലെന്നാണ് പൂജ പറഞ്ഞത്.


Click it and Unblock the Notifications











