ഭര്‍ത്താവിനെക്കാള്‍ 10 വയസ് കൂടുതല്‍! പ്രിയങ്ക ചോപ്രക്ക് വിമര്‍ശനം, ചുട്ടമറുപടിയുമായി നിക്ക് ജോന്‍സ്

ബോളിവുഡ് നടിയും ലോകസുന്ദരിയുമായ പ്രിയങ്ക ചോപ്ര അമേരിക്കന്‍ ഗായകനായ നിക്ക് ജോന്‍സുമായി വിവാഹം കഴിച്ചത് കഴിഞ്ഞ ഡിസംബറിലായിരുന്നു. 1,2 തീയതികളിലായി രാജസ്ഥാനിലെ ജോധ്പൂരിലെ ഉമൈദ് ഭവന്‍ പാലസില്‍ വെച്ചായിരുന്നു വിവാഹം. വിവാഹം കഴിഞ്ഞ് ഒരു മാസം ആയെങ്കിലും ഇതുവരെ തീരാത്ത ആഘോഷത്തിലാണ് താരദമ്പതികള്‍.

നിക്കുമായിട്ടുള്ള വിവാഹത്തോടെ പ്രിയങ്കയ്ക്ക് പലവിധത്തിലുള്ള വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വന്നിരുന്നു. പ്രധാനമായും നിക്കിന്റെ പ്രായമായിരുന്നു പ്രശ്‌നം. പ്രിയങ്കയെക്കാള്‍ പത്ത് വയസ് കുറവാണ് നിക്കിന്. എന്നാല്‍ വിമര്‍ശകര്‍ക്കുള്ള മറുപടി ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലൂടെ നിക്ക് കൊടുത്തിരിക്കുകയാണ്.

priyanka-nick

എന്റെ ജീവിതം വളരെ നന്നായി പോകുന്നു. എക്‌സൈറ്റ്‌മെന്റിലാണ് ഒരുപാട് നല്ല കാര്യങ്ങള്‍ ഇനി സംഭവിക്കാനുണ്ട്. ഇതൊരു നല്ല വര്‍ഷമായിരിക്കും. ഒരിക്കല്‍ ഒരുമിച്ചാല്‍ പിന്നെ അത് എന്നെന്നേക്കുമാണെന്ന് എനിക്ക് അറിയാം. നല്ല സമയത്തും മോശ സമയത്തും ഒപ്പമുണ്ടാകണം. അതാണ് പ്രധാനമെന്നും എനിക്കറിയാം. വിവാഹത്തെ കുറിച്ച് നിക്കിന് മാത്രമല്ല പ്രിയങ്കയ്ക്കും പറയാനുണ്ട്.

വിവാഹദിനത്തില്‍ ഒരു രാജകുമാരി ആകണമെന്നാണ് എല്ലാ പെണ്‍കുട്ടികളുടെയും ആഗ്രഹം. എന്നാല്‍ എനിക്ക് അങ്ങനെ പ്രത്യേകിച്ച് പദ്ധതികളൊന്നും ഉണ്ടായിരുന്നില്ല. രണ്ട് വിവാഹചടങ്ങുകള്‍ വേണമെന്നത് നിക്കിന്റെ ആഗ്രഹമായിരുന്നു. ക്രിസ്ത്യന്‍ ആചാരപ്രകാരമുള്ള വിവാഹത്തിനായി തയ്യാറെടുത്തപ്പോള്‍ കുറച്ച് പരിഭ്രമമുണ്ടായിരുന്നു. നിക്കിനെ വേദിയില്‍ കണ്ടപ്പോഴാണ് അത് മാറിയത്. നിക്കിന്റെ മുഖം കണ്ടതോടെ എല്ലാ സെറ്റില്‍ ആയതുപോലെ തോന്നി എനിക്കറിയാം. ജീവിതത്തിലെ ഏറ്റവും മികച്ച തിരഞ്ഞെടുപ്പാണ് ഞാന്‍ നടത്തിയതെന്നും പ്രിയങ്ക പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X