ഭര്‍ത്താവിന്റെ പേരില്‍ അറിയപ്പെടാന്‍ ആഗ്രഹിച്ചു; നടി രേഖയുടെ ദാമ്പത്യം കണ്ണീരില്‍ അവസാനിച്ച കഥയിങ്ങനെ..

ഏഴുപതുകളിലും എണ്‍പതുകളിലുമൊക്കെ ഇന്ത്യന്‍ സിനിമാലോകം ആരാധിച്ചിരുന്ന താരസുന്ദരിയാണ് നടി രേഖ. വര്‍ഷങ്ങള്‍ക്കിപ്പുറവും രേഖയുടെ ജീവിതവും പ്രണയവുമൊക്കെ സോഷ്യല്‍ മീഡിയ ചര്‍ച്ചയാക്കാറുണ്ട്. അതില്‍ പ്രധാനം നടന്‍ അമിതാഭ് ബച്ചനുമായിട്ടുള്ള പ്രണയമാണ്. വിവാഹിതനായ ബച്ചനുമായി രേഖ അടുപ്പത്തിലായെങ്കിലും ആ ബന്ധം അധികകാലം നീണ്ട് പോയില്ല.

ഇതിനിടയില്‍ രേഖ മുകേഷ് അഗര്‍വാളുമായി വിവാഹം കഴിച്ചു. ഒരു വര്‍ഷം പോലും ഈ ബന്ധം നീണ്ട് നിന്നില്ല. ഈ കഥകളൊക്കെ രേഖയുടെ ബയോഗ്രാഫിയില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്. എഴുത്തുകാരന്‍ യാസീര്‍ ഉസ്മാന്‍ എഴുതിയ രേഖ: ദി അണ്‍ടോള്‍ഡ് സ്‌റ്റോറി എന്ന പുസ്തകത്തിലാണ് നടിയുടെ ജീവിതത്തിലെ ചില നിര്‍ണായക നിമിഷങ്ങളെ പറ്റി സൂചിപ്പിച്ചിരിക്കുന്നത്.

 രേഖയ്ക്ക് പിതാവിന്റെ പേരില്‍ അറിയപ്പെടാന്‍ സാധിച്ചിട്ടില്ല

പ്രശസ്ത നടന്‍ ജെമിനി ഗണേശന്റെയും നടി പുഷ്പവല്ലിയുടെയും മകളായി ജനിച്ച രേഖയ്ക്ക് പിതാവിന്റെ പേരില്‍ അറിയപ്പെടാന്‍ സാധിച്ചിട്ടില്ല. കാരണം അദ്ദേഹം മകളായി രേഖയെ അംഗീകരിച്ചിരുന്നില്ല. ഏഴുപതുകളുടോ പകുതിയോടെയാണ് രേഖ സിനിമയില്‍ അഭിനയിച്ച് തുടങ്ങുന്നത്. സാമ്പത്തിക പ്രശ്‌നം കാരണമാണ് പഠനം നിര്‍ത്തി പതിമൂന്നാമത്തെ വയസ് മുതല്‍ അഭിനയിച്ച് തുടങ്ങുന്നത്. എന്നാല്‍ പ്രൊഫഷണല്‍ ജീവിതത്തെക്കാളും രേഖയുടെ വ്യക്തി ജീവിതമാണ് ജനശ്രദ്ധ നേടിയ കാര്യം.

ബിസിനസുകാരനായ മുകേഷ് അഗര്‍വാളുമായി രേഖ പ്രണയത്തിലായി

ബിസിനസുകാരനായ മുകേഷ് അഗര്‍വാളുമായി രേഖ പ്രണയത്തിലായി. മുകേഷിന്റെ സത്യസന്ധതയും ലാളിത്യവും രേഖയെ അദ്ദേഹത്തിലേക്ക് കൂടുതല്‍ അടുപ്പിച്ചു. എല്ലാ തരത്തിലും രേഖയെ ആകര്‍ഷിക്കാന്‍ മുകേഷ് ശ്രമിച്ചിരുന്നു. ശരിക്കും മുകേഷിനെ താന്‍ രണ്ട് തവണയെ കണ്ടിട്ടുള്ളു. ഒരിക്കല്‍ ഡല്‍ഹിയില്‍ വച്ച് അദ്ദേഹത്തിന്റെ കുടുംബത്തെ കണ്ടതോടെ അവരെ ശരിക്കും ഇഷ്ടപ്പെട്ടുവെന്ന് രേഖ തന്നെ പറഞ്ഞിട്ടുണ്ട്. പരസ്പരം പിരിയാന്‍ പറ്റാത്ത നിലയിലേക്ക് ഇവരുടെ പ്രണയമെത്തി.

രേഖയ്ക്കും മുകേഷിനും വേണ്ടി നിയമങ്ങളെല്ലാം തെറ്റിച്ചു

രേഖയും മുകേഷും ആദ്യമായി കണ്ടുമുട്ടിയതിന് ശേഷം ഒരു മാസത്തിനുള്ളില്‍ ഇവര്‍ വിവാഹിതരായി. മുകേഷ് രേഖയുടെ വീട്ടിലെത്തുകയും പ്രൊപ്പോസ് ചെയ്യുകയും ചെയ്തു. രേഖ അത് സമ്മതിച്ചതോടെ അന്ന് തന്നെ വിവാഹം കഴിക്കാമെന്ന് തീരുമാനിച്ചു. അങ്ങനെ വൈകുന്നേരം രേഖ അവര്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗോള്‍ഡന്‍ നിറമുള്ള കാഞ്ചീപുരം പട്ട് സാരി ഉടുത്തു. പരമ്പരാഗതമായ ആഭരണങ്ങളും അണിഞ്ഞു.

അങ്ങനെ അമ്പലത്തിലേക്ക് പോയി. വൈകിട്ട് ആരതിയ്ക്ക് ശേഷം ക്ഷേത്രം തുറക്കാനോ വിവാഹം നടത്താനോ പൂജാരിമാര്‍ക്ക് അനുവാദമില്ല. എങ്കിലും രേഖയ്ക്കും മുകേഷിനും വേണ്ടി നിയമങ്ങളെല്ലാം തെറ്റിച്ചു.

മാതാപിതാക്കള്‍ വിവാഹം കഴിക്കാത്തത് കൊണ്ട് രേഖയ്ക്ക് ഒരു കുടുംബപ്പേര് ഇല്ലായിരുന്നു

മാതാപിതാക്കള്‍ വിവാഹം കഴിക്കാത്തത് കൊണ്ട് രേഖയ്ക്ക് ഒരു കുടുംബപ്പേര് ഇല്ലായിരുന്നു. പക്ഷേ മുകേഷിനെ വിവാഹം കഴിച്ചതോടെ രേഖ അഗര്‍വാള്‍ എന്ന പേര് ലഭിച്ചു. ലണ്ടനിലേക്കാണ് ഇരുവരും ഹണിമൂണിന് പോയത്. തുടക്ക ദിവസങ്ങള്‍ അനുഗ്രഹമായിരുന്നെങ്കിലും പിന്നീടത് മാറി തുടങ്ങി. ഹണിമൂണിനിടെയാണ് നിങ്ങളുടെ ജീവിതത്തില്‍ അമിതാബ് ബച്ചന്‍ ഉണ്ടായിരുന്നത് പോലെ എനിക്കും ഒരാള്‍ ഉള്ളതായി മുകേഷ് വെളിപ്പെടുത്തിയത്.

 രണ്ട് കുട്ടികളുള്ള വിവാഹമോചിതയായ ആകാശ് ബജാജ് എന്നയാളുമായിട്ടാണ് മുകേഷിന് ബന്ധം ഉണ്ടായിരുന്നത്

രണ്ട് കുട്ടികളുള്ള വിവാഹമോചിതയായ ആകാശ് ബജാജ് എന്നയാളുമായിട്ടാണ് മുകേഷിന് ബന്ധം ഉണ്ടായിരുന്നത്. രേഖയ്ക്ക് മുന്‍പ് ഇരുവരും പ്രണയത്തിലായിരുന്നു. എങ്കിലും അതൊന്നും കാര്യമാക്കാതെ ഇരുവരും ജീവിച്ച് തുടങ്ങി. രേഖ സിനിമയില്‍ നിന്നും മാറി നില്‍ക്കുകയും ചെയ്തു. എന്നാല്‍ രണ്ടാളും രണ്ട് സ്വഭാവക്കാരാണെന്ന് മുന്നോട്ടുള്ള ജീവിതത്തില്‍ നിന്നും വ്യക്തമായി. ഭര്‍ത്താവിനൊപ്പം കുറച്ച് സമയം ചിലവഴിക്കാന്‍ രേഖ ആഗ്രഹിച്ചെങ്കിലും അത് നടന്നില്ല.

Recommended Video

Dilsha Opening A Giftbox She Received From A Fan | ആരാധകന്റെ സമ്മാനപെട്ടി തുറന്ന് ദിൽഷ
ഭർത്താവില്‍ നിന്നും മാറി താമസിക്കാന്‍ രേഖ തീരുമാനിച്ചു

ഇതിനിടെ മുകേഷിന് സാമ്പത്തിക പ്രശ്‌നം ഉണ്ടായി. ഇതറിഞ്ഞ രേഖ അസ്വസ്ഥയാവുകയും ചെയ്തു. സ്വന്തം ബിസിനസില്‍ ശ്രദ്ധിക്കാതെ സിനിമാ ലൊക്കേഷനുകളിലും പാര്‍ട്ടികളിലുമൊക്കെയായി മുകേഷ് നടന്നു. പക്ഷേ തന്റെ ഭര്‍ത്താവ് വിഷാദരോഗിയാണെന്നും മരുന്നുകള്‍ കഴിക്കുന്ന കാര്യവും രേഖയ്ക്ക് അറിയില്ലായിരുന്നു. എന്തായാലും അദ്ദേഹത്തില്‍ നിന്നും മാറി താമസിക്കാന്‍ തന്നെ തീരുമാനിച്ചു.

ഫോണിലൂടെ പോലും അദ്ദേഹത്തോട് സംസാരിക്കുന്നത് നിര്‍ത്തി. രേഖയെ തിരിച്ച് കൊണ്ട് വരാന്‍ മുകേഷിനും സാധിച്ചില്ല. അങ്ങനെ നിയമപരമായി വേര്‍പിരിയാമെന്ന് രണ്ടാളും തീരുമാനിച്ചു. പക്ഷേ ഈ നിരാശയില്‍ ഭാര്യയുടെ ഷാളില്‍ തന്നെ അദ്ദേഹം സ്വന്തം ജീവിതം തന്നെ അവസാനിപ്പിച്ചു.

Read more about: rekha രേഖ
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X