വിവാഹത്തിന് മുൻപ് തന്നെ വിവാഹമോചനം, ആലിയ ഭട്ടും രൺബീറും ഒന്നിച്ച് ജീവിക്കില്ല, പ്രവചനം വൈറലാകുന്നു

ബോളിവുഡ് താരം ആമീർ ഖാന്റേയും കിരൺ റാവുവിന്റേയും വിവാഹ മോചനം ഏറെ ഞെട്ടലോടെയാണ് ഇന്ത്യൻ സിനിമാ ലോകം ശ്രവിച്ചത്. നീണ്ട 15 വർഷത്തിന് ശേഷമാണ് ഇരുവരും വേർപിരിഞ്ഞത്. ആമീർ- കിരൺ റാവുവും വേർപിരിയൽ ചർച്ചയാകുമ്പോഴാണ് മറ്റൊരു വിവാഹമോചനത്തെ കുറിച്ചുള്ള പ്രവചനം പുറത്ത് വരുന്നത്. നടി പ്രിയങ്ക ചോപ്രയും നിക് ജൊനാസും വേർപിരിയുമെന്നായിരുന്നു പ്രവചനം. ഈ വിവാദ പ്രവചനത്തിന് പിന്നിൽ നടനും നിർമ്മാതാവുമായ കെആർകെ എന്ന കമാൽ ആർ ഖാൻ ആയിരുന്നു. ഇത് വലിയ വിമർശനത്തിന് വഴിവെച്ചിരുന്നു


നടൻ സെയ്ഫ് അലിഖാന്റെ കുഞ്ഞുങ്ങളുടെ ഭാവി പ്രവചിച്ച് കെആർകെ രംഗത്ത് എത്തിയിരുന്നു. ഇപ്പോഴിത മറ്റ് രണ്ട് താരങ്ങളുടെ ഭാവി ജീവിതം പ്രവചിച്ചിരിക്കുകയാണ് വവാദ നായകൻ. വിവാഹിതരാകാൻ തയ്യാറെടുക്കുന്ന രൺബീറും ആലിയയും അധികനാൾ ഒന്നിച്ച് പോകില്ലെന്നാണ് കെആർകെയുടെ പുതിയ പ്രവചനം. ഇത് വലിയ വിമർശനങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്.

 പ്രിയങ്കയും നിക്കും

ഏറെ വിവാദം സൃഷ്ടിച്ച വിവാഹമായിരുന്നു നടി പ്രിയങ്ക ചോപ്രയുടേയും ഹോളിവുഡ് ഗായകൻ നിക് ജോനാസിന്റേയും. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാകുന്നത്. പ്രിയങ്കയെക്കാളും10 വയസ്സിന് ചെറുപ്പമാണ് നിക്. ഇതായിരുന്നു വിമർശകരുടെ പ്രശ്നം. വിമർശകർക്ക് ചെവി കൊടുക്കാതെ ഇരുവരും സന്തോഷത്തോടെ കുടുംബജീവിതം ആസ്വദിക്കുകയാണ്. അതിന് ഇടയിലാണ് ഇത്തരത്തിലുള്ള പ്രവചനം പുറത്ത് വരുന്നത്.

മക്കളുടെ ഭാവി

കരീന കപൂറിന്റേയും സെയ്ഫിന്റെയും മക്കൾ സിനിമയിൽ ശോഭിക്കില്ലെന്നായിരുന്നു മറ്റൊരു പ്രവചനം. പ്രശ്നം ഇവരുടെ പേരുകൾക്കാണെന്നും ഇദ്ദേഹം പറഞ്ഞിരുന്നു. കങ്കണയും തബുവും ഒരിക്കലും വിവാഹം കഴിക്കില്ലെന്നും ഇയാൾ പറഞ്ഞിരുന്നു. നടൻ സൽമാൻഖാനുമായുള്ള പ്രശ്നവും ബോളിവുഡിൽ ചർച്ചയായിരുന്നു. സല്‍മാന്‍ ഖാന്റെ പുതിയ ചിത്രം രാധെയ്‌ക്കെതിരെയ്ക്കെതിരെ രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു.

ആലിയ -രൺബീർ വിവാഹം

പുതിയ പ്രവചനം രൺബീറിനേയും ആലിയയേയും കുറിച്ചാണ്. ഇരുവരും 15 വർഷത്തിന് ശേഷം ഡിവോഴ്സ് ആകുമെന്നാണ് കെ ആർകെ പറയുന്നത്.
ബോളിവുഡ് ആകാംക്ഷയോടെ കാത്തിരിക്കുന്ന വിവാഹമാണ് രൺബീറിന്റേയും ആലിയയുടേയും. 2022 ൽ ഇരുവരും വിവാഹിതരാകുമെന്ന് നേരത്തെ റിപ്പോർട്ടുകൾ പ്രവചിച്ചിരുന്നു. സിനിമ തിരക്കുകളെ തുടർന്ന് 2021 ൽ നിശ്ചയിച്ചിരുന്ന വിവാഹം മാറ്റി വയ്ക്കുകയായിരുന്നു. ഇരുവരു ഒന്നിച്ച് എത്തുന്ന ചിത്രമാണ് ബ്രഹാമാസ്ത്ര. അയാൻ മുഖാർജി സംവിധാനം ചെയ്യുന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്. ബോളിവുഡ് ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണിത്

Recommended Video

ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam
വിമർശനം

രൂക്ഷ വിമര്‍ശനങ്ങളാണ് കെ ആർകെയ്ക്കെതിരെ ഉയരുന്നത്. അതിര് വിടുന്ന ഇത്തരം പ്രവചനങ്ങള്‍ തനിയ്ക്ക് താന്‍ തന്നെ കുഴിയെടുക്കുന്നതിന് സമാനമാണെന്ന് ആരാധകർ പറയുന്നു. മറ്റൊരാളുടെ വ്യക്തി ജീവിത്തതെ ഇങ്ങനെ കടന്നാക്രമിക്കാന്‍ താങ്കള്‍ക്ക് എന്ത് അവകാശമാണുള്ളതെന്നും ചിലർ ചോദിക്കുന്നുണ്ട്..

More from Filmibeat

Read more about: alia bhatt ranbir kapoor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X