ആദ്യ ഭാര്യയുടെ മരണം, രണ്ടാം ഭാര്യയും പരിഹാസങ്ങളും; നടൻ രാജ്പാൽ യാദവിന്റെ ജീവിതം

ബോളിവുഡിൽ നിരവധി സിനിമകളിൽ കോമഡി വേഷങ്ങൾ ചെയ്ത് തിളങ്ങിയ നടനാണ് രാജ്പാൽ യാദവ്. നടന്റെ കരിയറിനെയും ജീവിതത്തെയും അടുത്തറിയാം.

ബോളിവുഡിൽ കോമഡി റോളുകളിലൂടെ ശ്രദ്ധിക്കപ്പെട്ട നടനാണ് രാജ്പാൽ യാദവ്. രാം ​ഗോപാൽ വർമ്മയുടെ ജം​ഗിൾ എന്ന സിനിമയിലീടെയീണ് നടൻ ശ്രദ്ധിക്കപ്പെടുന്നത്. 2000 ത്തിലായിരുന്നു ഈ സിനിമ പുറത്തിറങ്ങിയത്. കരിയറിൽ ഫിലിം ഫെയർ പുരസ്കാരമുൾപ്പെടെ രാജ്പാൽ യാദവിന് ലഭിച്ചിട്ടുണ്ട്. ബോളിവുഡിലെ വമ്പൻ താരങ്ങൾക്കിടയിൽ ലൈം ലൈറ്റിൽ വലിയ പ്രാധാന്യം രാജ്പാൽ യാദവിന് അന്നും ഇന്നും ലഭിച്ചിട്ടില്ല.

നടന്റെ ജീവിതത്തെ പറ്റി അധികമാർക്കും അറിയുകയുമില്ല. രണ്ട് വിവാഹങ്ങളിലായി മൂന്ന് കുട്ടികൾ രാജ്പാൽ യാദവിനുണ്ട്. നടന്റെ ആദ്യ ഭാര്യ മരിച്ച് പോയ ശേഷമാണ് രണ്ടാം വിവാഹം കഴിക്കുന്നത്. പ്രസവ ശേഷമുണ്ടായ ആരോ​ഗ്യ പ്രശ്നങ്ങളോടെയാണ് ആദ്യ ഭാര്യ മരിക്കുന്നത്. 1992 ലായിരുന്നു വിവാഹം.

ഈ ബന്ധത്തിലെ മകൾ‌ 19ാം വയസ്സിൽ നടൻ വിവാഹം കഴിച്ചയച്ചു. 2003 ലാണ് രണ്ടാമതൊരു വിവാഹത്തിന് നടൻ തയ്യാറാവുന്നത്. രാധ എന്നാണ് നടന്റെ രണ്ടാം ഭാര്യയുടെ പേര്. 2002 ൽ ദ ഹീറോ: ലവ് സ്റ്റോറി ഓഫ് സ്പെെ എന്ന സിനിമയ്ക്കിടെയാണ് ഇരുവരും പരിചയപ്പെടുന്നത്. കാനഡയിൽ വെച്ചായിരുന്നു കണ്ടുമുട്ടൽ.

 Rajpal Yadav

പത്ത് ദിവസത്തെ കാനഡയിലെ സൗഹൃദം പിന്നീട് വിവാഹത്തിലേക്കെത്തി. സുഹൃത്തുക്കളാണ് ഇരുവരെയും പരിചയപ്പെടുത്തിയത്. പരിചയപ്പെട്ട് ഒരു വർഷത്തിനുള്ളിൽ വിവാഹവും നടന്നു. 2003 ജൂൺ 10 നായിരുന്നു വിവാഹം. അന്ന് രാജ്പാലിന്റെ വിവാഹ ചിത്രങ്ങൾ ചർച്ചയായിരുന്നു. രാജ്പാലിനേക്കാൾ നല്ല ഉയരമുള്ളയാളാണ് ഭാര്യ രേണു. ഉയരക്കുറവിന്റെ പേരിൽ നടൻ ചിലപ്പോഴൊക്കെ പരിഹസിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ ഉയരക്കുറവ് തനിക്കൊരു പ്രശ്നമല്ലെന്നാണ് രാജ്പാൽ യാദവ് മുമ്പൊരിക്കൽ വ്യക്തമാക്കിയത്.

ചില ആളുകൾക്ക് കൈയില്ല, ചിലർക്ക് കണ്ണുകളില്ല, അവർ കഷ്ടപ്പെടുകയാണ്. നമ്മൾ എല്ലാം കൊണ്ടും അനു​ഗ്രഹിക്കപ്പെട്ടവരാണ്. കണ്ണും കാതും കൈയകളുമുണ്ട്. പിന്നെ എന്തിനാണ് ആശങ്കപ്പെടുന്നത്. കുറച്ച് കൂടി ഉയരം വെക്കാനാണോ. എനിക്ക് ആറടി ഉയരമില്ലെന്ന് കരുതി ഞാൻ ബഹുമാനിക്കപ്പെടില്ലേ എന്നായിരുന്നു അന്ന് നടൻ ചോദിച്ചത്.

അഞ്ചടി മൂന്നിഞ്ച് ഉയരമുള്ളയാളാണ് തന്റെ ഭാര്യയെന്ന് രാജ്പാൽ നേരത്തെ പറഞ്ഞിരുന്നു. രാജ്പാലിനേക്കാൾ 9 വയസ് കുറവാണ് ഭാര്യക്ക്. രണ്ടാം ഭാര്യയിൽ രണ്ട് പെൺകുട്ടികളാണ് നടന് പിറന്നത്. ആ​ദ്യ ഭാര്യയിലെ മകളെ ഒരു ബാങ്കർക്കാണ് നടൻ വിവാഹം കഴിച്ചയച്ചത്. ജ്യോതി എന്നാണ് മകളുടെ പേര്.

 Rajpal Yadav

അച്ഛനൊപ്പമുള്ള ചിത്രങ്ങൾ ജ്യോതി പങ്കുവെക്കാറുണ്ട്. കരിയറിൽ ചില വിവാ​ദങ്ങളും രാജ്പാൽ യാദവിന്റെ പേരിലുണ്ടായിട്ടുണ്ട്. തന്റെ സംവിധാന അരങ്ങേറ്റത്തിനിടെ എടുത്ത ലോൺ തിരിച്ചയ്ക്കയ്ക്കാത്തിന്റെ പേരിൽ മൂന്ന് മാസം ജയിൽ ശിക്ഷ നടന് അനുഭവിക്കേണ്ടി വന്നു.

നെ​ഗറ്റീവ് റോളിലാണ് ആദ്യം അഭിനയിച്ചതെങ്കിലും പിന്നീട് കോമഡി റോളുകളിലാണ് പിന്നീട് രാജ്പാൽ യാദവ് കൂടുതലും അഭിനയിച്ചത്. ഹം​ഗാമ, വക്ത്, ചുപ് ചുപ് കെ. ​ഗരം മസാല, ഫിർ ഹെര ഫെരി ആന്റ് ധോൽ എന്നിവയാണ് രാജ്പാൽ യാദലിന്റെ ശ്രദ്ധിക്കപ്പെട്ട കോമഡി സിനിമകൾ.

ഒരുകാലത്ത് കോമഡി റോളുകളിൽ നിരന്തരമെത്തിയ രാജ്പാൽ ഇന്ന് കരിയറിൽ പഴയത് പോലെ സജീവമല്ല. കഴിഞ്ഞ വർഷങ്ങളിലായി കുറച്ച് സിനിമകളിൽ മാത്രമേ രാജ്പാലിനെ കാണാറുള്ളൂ. ക്യാരക്ടർ റോളുകളിൽ തിളങ്ങിയ മറ്റ് നടൻമാർക്ക് പിന്നീട് കരിയറിലുണ്ടായ താഴ്ച രാജ്പാൽ യാദവിനുമുണ്ടായി.

Read more about: bollywood
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X