For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മൂന്ന് പ്രണയപരാജയങ്ങള്‍; നടി തബു അമ്പതാം വയസ്സിലും അവിവാഹിതയായി തുടരാന്‍ കാരണം അജയ് ദേവ്ഗണോ?

  |

  കാലാപാനിയിലൂടെ പ്രിയദര്‍ശന്‍ മലയാളികള്‍ക്ക് പരിചയപ്പെടുത്തിയ നടിയാണ് തബു. ബോളിവുഡിലെ മികച്ച അഭിനേത്രികളില്‍ എന്നും മുന്‍നിരയിലുള്ള ഈ താരം ഇന്നും സിനിമയില്‍ സജീവമായി തന്നെ തുടരുന്നു. അടുത്തിടെ റിലീസായ ഭൂല്‍ ഭൂലയ്യ 2-ലൂടെ തബു വീണ്ടും വെള്ളിത്തിരയില്‍ നിറയുകയാണ്.

  വയസ്സ് 50 ആയെങ്കിലും തബുവിന് ഇന്നും നായികാപ്രാധാന്യമുള്ള ചിത്രങ്ങളാണ് കൂടുതലും ലഭിക്കുന്നത്.തബുവിനെ വേറിട്ടു നിര്‍ത്തുന്നത് അവരുടെ കഴിവ് മാത്രമല്ല, ശക്തമായ വ്യക്തിത്വം കൂടിയാണ്. ഒരു ബഹുമുഖ പ്രതിഭ എന്നു തന്നെ വേണമെങ്കില്‍ തബുവിനെ വിശേഷിപ്പിക്കാം.

  വമ്പന്‍ ബജറ്റില്‍ വരുന്ന മസാല ചിത്രങ്ങളുടെ ഭാഗമാകാന്‍ ശ്രമിക്കുന്നതിനേക്കാള്‍ കൂടുതല്‍ മികച്ച ചെറു ബജറ്റ് ചിത്രങ്ങളുടെ ഭാഗമാകാനാണ് തബു ശ്രമിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെയാണ് കരിയറില്‍ മികച്ച കഥാപാത്രങ്ങളുടെ എണ്ണം കൂട്ടാന്‍ ഈ താരത്തിന് കഴിഞ്ഞതും.

  തബസം ഫാത്തിമ ഹഷ്മിയെന്നാണ് തബുവിന്റെ യഥാര്‍ത്ഥ പേര്. 1971 നവംബര്‍ നാലിന് ഹൈദരാബാദിലാണ് തബു ജനിച്ചത്. സ്‌കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം 1983-ല്‍ തബുവിന്റെ കുടുംബം മുംബൈയില്‍ എത്തി. 1985-ല്‍ ഹം നൗജവാന്‍ എന്ന സിനിമയില്‍ ബാലതാരമായിട്ടായിരുന്നു തബുവിന്റെ അരങ്ങേറ്റം. മുതിര്‍ന്ന താരമായ ഷബാന ആസ്മിയുടെ മരുമകള്‍ കൂടിയായ തബുവിന് പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.

  ബോളിവുഡിന്റെ അതിരുകടന്ന് തമിഴ്, തെലുങ്ക്, മലയാളം, ബംഗാളി, മറാത്തി എന്നീ ഭാഷകളിലും തബു ശ്രദ്ധേയവേഷങ്ങളില്‍ എത്തി പ്രേക്ഷകരുടെ മനം കവര്‍ന്ന നായികയായി. മാച്ചിസ്, കാലാപാനി, അസ്തിത്വ, ചാന്ദ്‌നി ബാര്‍, മഖ്ബൂല്‍, ചീനി കം, ഹൈദര്‍, ദൃശ്യം തുടങ്ങി നിരവധി മികച്ച സിനിമകള്‍ തബുവിന് നിരൂപകപ്രശംസ നേടിക്കൊടുത്ത ചിത്രങ്ങളാണ്.

  Also Read: കജോളിന് അക്ഷയ് കുമാറിനോട് ഭയങ്കര പ്രേമം; ഹംസമായി മാറിയ കഥ പറഞ്ഞ് കരണ്‍ ജോഹര്‍

  നാല് പതിറ്റാണ്ടുകള്‍ നീണ്ട തബുവിന്റെ കരിയര്‍ പ്രേക്ഷകരെ വിസ്മയിപ്പിക്കുന്നതാണ്. പല തരം വേഷങ്ങള്‍ കൈകാര്യം ചെയ്ത് സ്വതവേയുള്ള സ്റ്റീരിയോടൈപ്പുകളെ തകര്‍ത്തെറിഞ്ഞ് തന്റെ പക്വതയും മിടുക്കും സിനിമയോടുള്ള കാഴ്ചപ്പാടും വ്യക്തമാക്കുന്നതാണ് തബുവിന്റെ സിനിമാജീവിതം.

  അതില്‍ ഭാഷയുടെ അതിര്‍വരമ്പുകള്‍ ഒരു തടസ്സമേയായിരുന്നില്ല. ഇംഗ്ലീഷ്, തെലുങ്ക്, തമിഴ്, മലയാളം, മറാത്തി, ബംഗാളി ഭാഷകളില്‍ സിനിമകള്‍ ചെയ്തുകൊണ്ട് അവര്‍ തന്റെ സിനിമാഭിനിവേശം പ്രകടമാക്കി.
  മീരാ നയ്യാറുടെ ദി നെയിംസേക്ക് എന്ന നാടകത്തിലെ തബുവിന്റെ വേഷം ലോകമെമ്പാടും പ്രശംസിക്കപ്പെട്ടു.

  സ്റ്റീരിയോടൈപ്പുകളില്‍ വിശ്വസിക്കാതെ തന്റെതായ നിലപാടുകളില്‍ ഉറച്ചുനില്‍ക്കുന്ന തബു തന്റെ 50-ാം വയസ്സിലും അവിവാഹിതയായി തുടരുകയാണ്. പക്ഷെ, തബു സിനിമയില്‍ വന്ന കാലം മുതല്‍ നിരവധി നായകന്‍മാരുമായുള്ള പ്രണയവാര്‍ത്തകള്‍ അന്നുതൊട്ട് സജീവമായിരുന്നു.

  ബോളിവുഡിലെ പ്രമുഖരായ കപൂര്‍ കുടുംബത്തില്‍ നിന്നുള്ള സഞ്ജയ് കപൂറുമായി ചേര്‍ത്തായിരുന്നു തബുവിന്റെ പേര് ആദ്യം പറഞ്ഞ് കേള്‍ക്കുന്നത്. നായകനായി സിനിമയിലെത്തിയ സഞ്ജയ് കപൂറിന് പക്ഷെ, സിനിമയില്‍ നിന്ന് വലിയ നേട്ടമുണ്ടാക്കാന്‍ സാധിച്ചിരുന്നില്ല.

  ആദ്യ ചിത്രമായ പ്രേമില്‍ അഭിനയിക്കുന്നതിനിടെയായിരുന്നു ഇരുവരും തമ്മിലുള്ള പ്രണയം ആരംഭിച്ചത്. തബു വളരെ സീരിയസായി എടുത്തിരുന്ന ഒരു പ്രണയബന്ധം കൂടിയായിരുന്നു. പക്ഷെ, സിനിയുടെ ചിത്രീകരണം പൂര്‍ത്തിയായപ്പോഴേക്കും ഇരുവരും തമ്മില്‍ അകന്നിരുന്നു. കാരണം എന്തെന്ന് ഇന്നും അവ്യക്തമാണ്.

  Also Read:ഐശ്വര്യ റായിയെ വിവാഹം കഴിക്കണമെന്ന് ആരാധകന്‍, അഭിഷേക് ബച്ചന്റെ പ്രതികരണം; നടന് ഇത്രയ്ക്ക് അസൂയയോ...

  തബുവിന്റെ അടുത്ത പ്രണയം സംവിധായകനും നിര്‍മ്മാതാവുമായ സജിദ് നദിയാദ്‌വാലയുമായിട്ടായിരുന്നു. സജിദിന്റെ ഭാര്യ ദിവ്യ ഭാരതിയുടെ വളരെ അടുത്ത സുഹൃത്തിയിരുന്നു തബു. അന്ന് മുതല്‍ ഇരുവരും പരിചിതരാണ്. പിന്നീട് ദിവ്യഭാരതിയുടെ മരണശേഷമാണ് സജിദുമായി തബു അടുക്കുന്നത്.

  ജീത് എന്ന ചിത്രത്തില്‍ ഇരുവരും ഒരുമിച്ച് പ്രവര്‍ത്തിച്ചതോടെ ബന്ധം കൂടുതല്‍ ശക്തമായി. പക്ഷെ, സജിദ് തബുവിനെ ഭാര്യയായി ജീവിതത്തിലേക്ക് സ്വാഗതം ചെയ്തില്ല. കാരണം ദിവ്യ ഭാരതിയുടെ മരണം സൃഷ്ടിച്ച ആഘാതത്തില്‍നിന്നും അദ്ദേഹത്തിന് മുക്തനാകാന്‍ സാധിച്ചിരുന്നില്ല.

  തെലുങ്ക് സൂപ്പര്‍ താരം നാഗാര്‍ജ്ജുനയുമായിട്ടായിരുന്നു തബുവിന്റെ മൂന്നാം പ്രണയം. തബുവുമായി അടുത്ത ബന്ധം ഉണ്ടായിരുന്ന അക്കാലത്ത് നാഗാര്‍ജ്ജുന വിവാഹിതനായിരുന്നു. 10 വര്‍ഷത്തോളം കാത്തിരുന്നിട്ടും നാഗാര്‍ജ്ജുന വിവാഹജീവിതത്തില്‍ നിന്നും പുറത്തുവരില്ല എന്ന് മനസ്സിലാക്കിയ തബു സ്വയം ഒഴിഞ്ഞ് പോവുകയായിരുന്നു. നടിയെ സംബന്ധിച്ച് വളരെ വേദനാജനകമായിരുന്നു അക്കാലം.

  നാഗാര്‍ജ്ജുനയുടെ ഭാര്യ അമലയുമായി തബുവിന് നല്ലൊരു സുഹൃത് ബന്ധമുണ്ട്. തന്റെ സുഹൃത്തിനെയും ഭര്‍ത്താവിനെയും നല്ല വിശ്വാസമുണ്ടെന്നും അതിനപ്പുറത്തേക്ക് ഒന്നുമില്ലെന്നും അമല തുറന്നുപറഞ്ഞിരുന്നു. അതേസമയം തബു ഇപ്പോഴും തന്റെ നല്ലൊരു സുഹൃത്താണെന്ന് നാഗാര്‍ജ്ജുന പറയുന്നത്.

  'അതെ, തബു എന്റെ നല്ലൊരു സുഹൃത്താണ്. ഞങ്ങളുടെ സൗഹൃദം വളരെ പഴയതാണ്, എനിക്ക് 21-ഓ 22ഓ വയസ്സും അവള്‍ക്ക് 16 വയസ്സും മാത്രമേ ഉണ്ടായിരുന്നുള്ളൂ. അക്കാലം ഒരായുഷ്‌കാലത്തിന്റെ പകുതി പോലെയാണ്. ഞങ്ങളുടെ സൗഹൃദത്തെക്കുറിച്ച് എന്ത് പറഞ്ഞാലും അത് കുറവായിരിക്കും.

  അവളെക്കുറിച്ച് ഒന്നും മറച്ചു വെക്കാനില്ല. അവളുടെ പേര് പറയുമ്പോള്‍ എന്റെ മുഖം വിടരും. അത് അത്ര സിമ്പിള്‍ ആണ്. പക്ഷെ, നിങ്ങള്‍ക്ക് അതില്‍ കൂടുതല്‍ തോന്നുന്നു എങ്കില്‍ അത് നിങ്ങളുടെ കാഴ്ചപ്പാടാണ്. എന്നെ സംബന്ധിച്ചിടത്തോളം അവള്‍ വളരെ സുന്ദരിയായ, എന്റെ പ്രിയപ്പെട്ട സുഹൃത്താണ്. അതെന്നും അങ്ങനെയായിരിക്കും.'നാഗാര്‍ജ്ജുന പറയുന്നു.

  Recommended Video

  Dr. Robin's Strategy | എനിക്ക് പേടിക്കാതെ ഫ്രീ ആയി കളിക്കാം | *Shorts | FilmiBeat Malayalam

  Also Read: അവളുടെ നിതംബത്തിന് ഹൃദയത്തിന്റെ ആകൃതിയാണ്! ഫര്‍ദീന്റെ പ്രസ്താവനയ്ക്ക് കരീന നല്‍കിയ മറുപടി

  അതേസമയം നടന്‍ അജയ് ദേവ്ഗണുമായി വളരെ അടുത്ത ബന്ധമാണ് തബുവിന്. അവര്‍ അയല്‍വാസികളായിരുന്നു. താന്‍ ഇപ്പോഴും സിംഗിള്‍ ലൈഫ് തുടരുന്നതിനു കാരണക്കാരന്‍ അജയ് ആണെന്ന് തമാശയോടെ പറഞ്ഞിട്ടുണ്ട് താരം. അതേക്കുറിച്ച് തബു പറയുന്നത് ഇങ്ങനെയാണ്.

  'അതെ, ഞാനും അജയ്‌യും 25 വര്‍ഷമായി പരസ്പരം അറിയാം. അവന്‍ എന്റെ കസിന്‍ സമീര്‍ ആര്യയുടെ അയല്‍ക്കാരനും അടുത്ത സുഹൃത്തും ആയിരുന്നു, ഞങ്ങള്‍ ഒന്നിച്ചാണ് വളര്‍ന്നത്. അതാണ് ഞങ്ങളുടെ ബന്ധത്തിന് അടിത്തറ പാകിയത്. എന്റെ ചെറുപ്പത്തില്‍ സമീറിന്റെയും അജയിന്റെയും പ്രധാന ജോലി ചാരപ്പണിയായിരുന്നു. അവര്‍ എന്നെ പിന്തുടരുകയും എന്നോട് സംസാരിക്കാന്‍ ശ്രമിക്കുന്ന ആണ്‍കുട്ടികളെ തല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യും. അവര്‍ എനിക്കും വലിയ ഭീഷണിയായിരുന്നു.

  ഇന്ന് ഞാന്‍ ഒറ്റയ്ക്കാണെങ്കില്‍, അതിന് കാരണം അജയ് ദേവ്ഗണ്‍ ആണ്. അവനതില്‍ ഇപ്പോള്‍ പശ്ചാത്തപിക്കുന്നുണ്ടാകും.'തബു പറയുന്നു.

  Read more about: tabu bollywood actress ajay devgn
  English summary
  After three failed love affairs, Bollywood actress Tabu still continuing her single life in 50s
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X