സല്‍മാന്റെ സിനിമയ്ക്ക് ഗുജറാത്തില്‍ നികുതി വേണ്ട
ബോളിവുഡ് മസില്‍ മാന്‍ സല്‍മാന്‍ ഖാന്‍ ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച നടത്തിയതിന് ഇനിയൊരു വിവാദം ഉണ്ടാക്കാനുണ്ടായിരുന്നില്ല. വിവാദം എന്തോ ആകട്ടെ, എന്തായാലലും ആ സന്ദര്‍ശനം കൊണ്ടോ എന്തോ സല്ലുവിന്റെ പുതിയ ചിത്രത്തിന് ഗുജറാത്തില്‍ വിനോദ നികുതി അടയ്‌ക്കേണ്ട.
സല്‍മാന്‍ ഖാന്‍ നായകനാകുന്ന ജയ് ഹോ എന്ന ചിത്രത്തിന്റെ പ്രദര്‍ശനത്തിനാണ് ഗുജറാത്തില്‍ നികുതി വേണ്ടെന്ന് വച്ചത്. നേരത്തെ ഉത്തരപ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവും സല്ലുവിന്റെ ചിത്രത്തിന്റെ നികുതി ഒഴിവാക്കിയിരുന്നു. മോഡിയുമായും അഖിലേഷ് യാദവുമായും നല്ല ബന്ധമാണ് സല്‍മാന്‍ ഖാന്.

നരേന്ദ്രമോഡിയെ പിന്തുണച്ച സല്‍മാന് ചില്ലറ വിവാദങ്ങളൊന്നുമല്ല നേരിടേണ്ടി വന്നത്. സല്‍മാന്‍ ഖാന്റെ ചിത്രങ്ങള്‍ ബഹിഷ്‌കരിക്കാനും സല്‍മാനെ മുസ്ലീം സമൂഹം നടത്തുന്ന ചടങ്ങുകളില്‍ നിന്ന് ഒഴിവാക്കാനും മസ്ലീം മതപണ്ഡിതര്‍ നീക്കം നടത്തിയിരുന്നു. എന്നാല്‍ ജയ് ഹോ എന്ന ഈ ചിത്രത്തിന്റെ പ്രമോഷന് വേണ്ടി മാത്രമാണ് സല്‍മാന്‍ ഗുജറാത്തില്‍ പോയത്. അതിനിപ്പോള്‍ ഫലം കാണുകയും ചെയ്തു.
സല്‍മാന്‍ ഖാന്റെ സഹോദരന്‍ സോഹാലിഖാനാണ് ജയ് ഹോയുടെ സംവിധായകനും നിര്‍മാതാവും. സല്‍മാന് പുറമെ താബു, ഡെയ്‌സിഷ എന്നിവരും അഭിനയിച്ച ചിത്രത്തിന് ഇതുവരെയുള്ള കളക്ഷന്‍ വച്ചു നോക്കുമ്പോള്‍ വളരെ കുറവാണ്. സല്‍മാന്‍ മോഡിയെ പിന്തുണച്ചതിനെ തുടര്‍ന്നാണിതെന്നാണ് വിലയിരുത്തപ്പെടുന്നത്.


Click it and Unblock the Notifications











