For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ചിരിയിലുണ്ട് ഉത്തരം'; ആൺകുഞ്ഞിനെ ദത്തെടുത്തോയെന്ന ചോദ്യത്തിന് മറുപടിയുമായി സുസ്മിത സെൻ

  |

  ബോളിവുഡ് സുന്ദരി സുസ്മിത സെൻ അന്നും ഇന്നും അവരുടെ പ്രവൃത്തികളിലൂടെയും ജീവിത രീതികളിലൂടെയും എന്നും വാർത്തകളിൽ നിറയുന്ന നടിയാണ്. അടുത്തിടെ കാമുകനുമായി വേർപിരിഞ്ഞുവെന്ന് സുസ്മതി അറിയിച്ചത് മുതലാണ് മാധ്യമ ശ്രദ്ധ വീണ്ടും സുസ്മിതയിലേക്ക് എത്തിയത്. കാമുകൻ റോഹ്മൻ ഷാവ്‌ലിനുമായി വേർപിരിഞ്ഞ വിവരം സോഷ്യൽ മീഡിയ പേജിലൂടെയാണ് സുസ്മിത അറിയിച്ചത്. വർഷങ്ങളായി ഇരുവരും പ്രണയത്തിലായിരുന്നു. 'സുഹൃത്തുക്കളായി ഞങ്ങളുടെ ബന്ധം തുടങ്ങി. ഇനിയും ഞങ്ങൾ നല്ല സുഹൃത്തുക്കളായി തുടരും. ഞങ്ങളുടെ റിലേഷൻഷിപ്പ് അവസാനിച്ചു. സ്‌നേഹം നിലനിൽക്കുന്നു' എന്നാണ് റോഹ്മാനൊപ്പമുള്ള ചിത്രം പങ്കുവച്ച് സുസ്മിത കുറിച്ചത്.

  Also Read: കുടുംബവിളക്ക് നായികയുടെ മുൻ ഭർത്താവ്, സിനിമാപ്രേമികളുടെ വേമ്പുലി, പ്രണയകഥ പറഞ്ഞ് ജോൺ കൊക്കൻ!

  പ്രണയ ബന്ധം അവസാനിച്ചുവെന്ന് അറിയിച്ചതിന് പിന്നാലെ മറ്റൊരു പോസ്റ്റും സുസ്മിത പങ്കുവച്ചു. സമാധാനമാണ് മനോഹരമെന്നാണ് ഫോട്ടോയ്ക്കൊപ്പം സുസ്മിത എഴുതിയത്. നാൽപ്പത്തി മൂന്നുകാരിയായ സുസ്മിതയുടെ കാമുകനായിരുന്ന രോഹ്മാന് 29 വയസാണ് പ്രായം. വിധിയാണ് തങ്ങളെ കൂട്ടി യോജിപ്പിച്ചത് എന്നാണ് രോഹ്മാനുമായുള്ള പ്രണയത്തെ കുറിച്ച് സുസ്മിത മുമ്പൊരിക്കൽ പറഞ്ഞത്. 'തുടക്കത്തിൽ ചില കാരണങ്ങളാൽ അദ്ദേഹം തന്റെ പ്രായം മറച്ചുവെച്ചു. ഞാൻ അദ്ദേഹത്തോട് ചോദിച്ചുകൊണ്ടേയിരുന്നു... അപ്പോൾ നിങ്ങൾക്ക് എത്ര വയസായി? നിങ്ങൾ കാഴ്ചയിൽ വളരെ ചെറുപ്പമാണല്ലോ എന്നൊക്കെ. ഊഹിച്ചെടുക്കൂ... എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പിന്നീടാണ് അവന്റെ യഥാർഥ പ്രായം ഞാൻ മനസിലാക്കുന്നത്. ഞങ്ങൾ തെരഞ്ഞെടുത്തതല്ല ഇത്... ഈ ബന്ധം ഞങ്ങളെ തെരഞ്ഞെടുക്കുകയായിരുന്നു.. ഇത് വിധിക്കപ്പെട്ടതാണ്'മുമ്പ് അഭിമുഖത്തിൽ സുസ്മിത പറഞ്ഞത് ഇങ്ങനെയായിരുന്നു.

  Also Read: ക്രൂരനാകാൻ താൽപര്യമില്ലായിരുന്നു, വില്ലനാണ് എന്ന് പറയുമ്പോഴെ ക്യാപ്റ്റൻ രാജു വിഷമിക്കാൻ തുടങ്ങും!

  2019ലാണ് സുസ്മിതയും രോഹ്‌മനും ഡേറ്റിങ്ങിലാവുന്നത്. ഇതിന് പിന്നാലെ ഇരുവരുടെയും പ്രണയം ഗോസിപ്പ് കോളങ്ങളിൽ നിറയാൻ തുടങ്ങി. ഗോസിപ്പുകളോട് സുസ്മിത പ്രതികരിച്ചില്ലെങ്കിലും താരത്തിന്റെ ചില സോഷ്യൽ മീഡിയ പോസ്റ്റുകൾ രോഹ്‌മാനുമായി താൻ പ്രണയത്തിലാണെന്ന് പറയുന്നതായിരുന്നു. ഫാഷൻ മോഡലാണ് റോഹ്മാൻ. ഒരു ഫാഷൻ ഷോയിൽ വെച്ചാണ് ഇരുവരും പരിചയപ്പെടുന്നത്. അതിനുശേഷം ഇരുവരും നല്ല സുഹൃത്തുക്കളാവുകയും പിന്നീട് പ്രണയത്തിലാവുകയുമായിരുന്നു. സുസ്മതിതയുടേയും രോഹ്മാന്റെയും പ്രണയ തകർച്ച ആളുകൾക്കും വിശ്വസിക്കാൻ സാധിക്കുന്നതായിരുന്നില്ല. ഈ സംഭവങ്ങൾക്ക് ശേഷം സുസ്മിത ഒരു ചെറിയ ആൺകുഞ്ഞിനും തന്റെ മറ്റ് രണ്ട് ദത്ത് മക്കൾക്കുമൊപ്പം വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതോടെ സുസ്മിത വീണ്ടും ഒരു ആൺകുഞ്ഞിനെ ദത്തെടുത്തുവെന്ന തരത്തിൽ വ്യാപകമായി വാർത്തകൾ പ്രചരിക്കാൻ തുടങ്ങി.

  'സുസ്മിതയുടെ ആൺകുഞ്ഞിനെ പരിചയപ്പെടൂ' എന്ന ക്യാപ്ഷനോടെയാണ് വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. ഒടുവിൽ വൈറലായ വീഡിയോക്കി പിന്നിലെ യാഥാർഥ്യം എന്താണെന്ന് സുസ്മിത തന്നെ സോഷ്യൽമീഡിയ വഴി അറിയിച്ചിരിക്കുകയാണ്. വീഡിയോയിൽ കണ്ട കുഞ്ഞിനൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് സുസ്മിത വിശദീകരണം നൽകിയത്. 'അമേഡ്യുസിനോട് അവനെ സംബന്ധിച്ച് മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്ന വാർത്തയുമായി ബന്ധപ്പെട്ട് സംസാരിച്ചുകൊണ്ടിരിക്കുന്നു. അവന്റെ ഭാവം എല്ലാം പറയുന്നുണ്ട്' എന്ന ക്യാപ്ഷനോടെയാണ് സുസ്മിത ചിത്രം പങ്കുവെച്ചത്. ചിത്രം പകർത്തിയതിന് തന്റെ സുഹ‍ൃത്തും അമേഡ്യുസിന്റെ അമ്മയുമായ ശ്രീജയയ്ക്ക് നന്ദി പറയുകയും ചെയ്യുന്നുണ്ട് സുസ്മിത. ഇതോടെ കുഞ്ഞ് സുസ്മിതയുടെ ആത്മാർഥ സുഹൃത്ത് ശ്രീജയയുടേതാണ് എന്ന് വ്യക്തമാക്കുകയായിരുന്നു താരം.

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  അടുത്തിടെ ദത്തെടുക്കുന്നതിനെക്കുറിച്ച് താരം പങ്കുവെച്ച വാക്കുകൾ വൈറലായിരുന്നു. ഒരു കുഞ്ഞിനെ ദത്തെടുക്കുക എന്ന് പറയുന്നത് ചാരിറ്റിയായി കാണുന്നവർ ധാരാളം ഉണ്ട് എന്നും തന്നെ സംബന്ധിച്ചിടത്തോളം മാതൃത്വമാണ് ജീവിതത്തെ ദൃഢമാക്കിയതെന്നുമാണ് സുസ്മിത പറഞ്ഞത്. മാതൃത്വത്തെ വരിച്ചാണ് താൻ സ്വയം സംരക്ഷിക്കുന്നത് എന്നും സുസ്മിത പറഞ്ഞിരുന്നു. 18ആം വയസിൽ വിശ്വസുന്ദരി പട്ടം നേടിയ അന്നാണ് സുസ്മിത ഒരു കുഞ്ഞിനെ ദത്തെടുക്കുമെന്ന് പ്രഖ്യാപിച്ചത്. 2000ൽ സുസ്മിത തന്റെ വാക്ക് പാലിക്കുകയും ചെയ്തു. അന്നാണ് സുസ്മിത മൂത്തമകൾ റെനിയെ ദത്തെടുത്തത്. രണ്ടാമത്തെ മകൾ അലിഷയെ 2010ലും താരം തന്റെ ജീവിതത്തിലേക്ക് കൊണ്ടുവന്നു.

  Read more about: sushmita sen
  English summary
  after viral video Sushmita Sen responds to question related adopted a baby boy
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X