അമ്മ വളരെ മോശമായി പെരുമാറി; ജാന്‍വി കപൂര്‍ മൂന്ന് ദിവസം ശ്രീദേവിയോട് മിണ്ടാതിരുന്നതിന് കാരണം
സിനിമകളില്‍ എത്ര തിരക്കിലാണെങ്കിലും മക്കളുടെ കാര്യത്തില്‍ യാതൊരു വിട്ടു വീഴ്ചയും നടത്താത്ത അമ്മയായിരുന്നു ശ്രീദേവി. ഭാര്യ എന്ന നിലയിലും അമ്മ അന്ന നിലയിലും തന്റെ ചുമതലകള്‍ എന്നും മികച്ചതാക്കാന്‍ മാത്രമേ ശ്രീദേവി ശ്രമിച്ചിട്ടുള്ളൂ എന്ന് ഭര്‍ത്താവ് ബോണി കപൂര്‍ തന്നെ പല ആവര്‍ത്തി പറഞ്ഞിട്ടുണ്ട്. എന്നിട്ടും മകള്‍ ജാന്‍വി കപൂര്‍ മൂന്ന് ദിവസത്തോളം അമ്മയോട് മിണ്ടാതിരുന്ന ഒരു സംഭവം ഉണ്ടായിരുന്നു. മുന്‍പ് ഒരു അഭിമുഖത്തില്‍ സംസാരിക്കവെ ശ്രീദേവി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
കമല്‍ ഹസനെയും ശ്രീദേവിയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ബാലു മഹേന്ദ്ര സംവിധാനം ചെയ്ത ചിത്രമാണ് സദ്മ. തമിഴില്‍ മൂട്രാം പിറൈ എന്ന പേരിലും സിനിമ റിലീസ് ചെയ്തിരുന്നു. ഈ സിനിമ കണ്ടതിന് ശേഷം മൂന്ന് ദിവസത്തോളം മകള്‍ ജാന്‍വി കപൂര്‍ എന്നോട് മിണ്ടിയിട്ടില്ല എന്നാണ് ശ്രീദേവി പറഞ്ഞത്. ആറ് വയസ്സ് പ്രായമുള്ളപ്പോളാണ് സദ്മ എന്ന ചിത്രം മകള്‍ കണ്ടത്. അമ്മ നല്ലതല്ല, അമ്മ അദ്ദേഹത്തോട് (കമല്‍ ഹസന്‍ അവതരിപ്പിച്ച കഥാപാത്രം) വളരെ മോശമായി പെരുമാറി എന്ന് പറഞ്ഞാണ് മൂന്ന് ദിവസത്തോളം ജാന്‍വി എന്നോട് മിണ്ടാതിരുന്നത്- ശ്രീദേവി പറഞ്ഞു.

ബാലു മഹേന്ദ്രയുടെ എക്കാലത്തെയും മികച്ച റൊമാന്റിക് ചിത്രമാണ് സദ്മ (മൂട്രാം പിററൈ). ഇളയരാജയുടെ മനോഹര ഗാനങ്ങളാല്‍ സമ്പന്നം. ഒരു കാര്‍ അപകടത്തില്‍ ഓര്‍മകള്‍ നഷ്ടപ്പെട്ട പെണ്‍കുട്ടി വേശ്യാലയത്തില്‍ എത്തപ്പെടുന്നു. അവിടെ നിന്ന് അവളെ രക്ഷിയ്ക്കുന്ന നായകന്‍ മകളെ പോലെ അവളെ പരിപാലിയ്ക്കുന്നു. എന്നാല്‍ അച്ഛനും അമ്മയും തിരിച്ചെത്തി ചികിത്സിച്ച് രോഗം ബേധമാക്കുന്നതോടെ കഴിഞ്ഞതെല്ലാം അവള്‍ മറക്കുന്നു.
Recommended Video
തന്നെ ഓര്‍പ്പെടുത്താന്‍ അവള്‍ക്കേറ്റവും ഇഷ്ടമുള്ള നൃത്തം ചെയ്ത് കാണിക്കുന്ന നായകനെ ഭ്രാന്തനായി കണ്ട് അവള്‍ ട്രെയിന്‍ കയറി പോകുമ്പോള്‍ നിസംഗ്ഗനായി നില്‍ക്കുന്ന നായകനിലാണ് സിനിമ അവസാനിയ്ക്കുന്നത്. കാഴ്ചക്കാരില്‍ ഒരു വിങ്ങലാണ് സിനിമ ബാക്കി വയ്ക്കുന്നത്. ആ വിങ്ങലാണ് മകളെ മൂന്ന് ദിവസം ശ്രീദേവിയില്‍ നിന്ന് അകറ്റിയതെന്ന് പറഞ്ഞാല്‍ അതിശയിക്കാനില്ല. ശ്രീദേവിയുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാണ് ചിത്രത്തിലെ നേഹലത മല്‍ഹോത്ര. 1983 ല്‍ റിലീസ് ചെയ്ത ചിത്രത്തിലെ അഭിനയത്തിന് കമല്‍ ഹസനും ശ്രീദേവിയ്ക്കും സംവിധായകന്‍ ബാലു മഹേന്ദ്രയ്ക്കും അംഗീകാരങ്ങളും പുരസ്‌കാരങ്ങളും ഒരുപാട് കിട്ടിയിരുന്നു.


Click it and Unblock the Notifications











