Just In
- 5 hrs ago
മണികണ്ഠന്റെയും അഞ്ജലിയുടെയും ജീവിതത്തിലേക്ക് കുഞ്ഞതിഥി എത്തുന്നു, സന്തോഷം പങ്കുവെച്ച് നടന്
- 6 hrs ago
വരുണിനെ ഇനി മിസ് ചെയ്യും,അഭിനയിക്കുന്നത് നടാഷയ്ക്ക് ഇഷ്ടപ്പെടില്ല, പുരുഷാധിപത്യത്തെ പരിഹസിച്ച് ശ്രദ്ധ ശ്രീനാഥ്
- 7 hrs ago
കരീനയെ പ്രണയിക്കുന്നതിന് റാണി മുഖര്‍ജി പറഞ്ഞ് കൊടുത്ത ഉപദേശങ്ങള്‍; രസകരമായ റിപ്പോര്‍ട്ട് വൈറലാവുന്നു
- 7 hrs ago
കുഞ്ഞതിഥി വന്നതിന് പിന്നാലെ കുടുംബത്തില്‍ മറ്റൊരു സന്തോഷം; മമ്മിയെ കുറിച്ച് വാചാലയായി ഡിംപിള്‍ റോസ്
Don't Miss!
- News
പ്രത്യാശയും കാരുണ്യയും: മത്സ്യത്തൊഴിലാളികൾക്ക് 2 മറൈൻ ആംബുലൻസുകൾ കൂടി നീറ്റിലിറങ്ങുന്നു
- Sports
ISL 2020-21: വീണ്ടും സമനില കുരുക്കില്‍ ബ്ലാസ്റ്റേഴ്സ്; ജംഷഡ്പൂരിനെതിരെ ഗോളില്ലാ സമനില
- Finance
ഇസ്രായേലി സ്ഥാപനവുമായി റിലയന്‍സിന്റെ 15 ദശലക്ഷം ഡോളറിന്റെ കരാര്‍... കൊവിഡ് റാപ്പിഡ് കിറ്റിനായി
- Lifestyle
എത്ര വലിയ കെട്ടിക്കിടക്കുന്ന കൊഴുപ്പും ഉരുക്കും മാര്‍ഗ്ഗങ്ങള്‍
- Travel
ബുധനെയും ശുക്രനെയും വ്യാഴത്തെയും കാണാം..നൈറ്റ് സ്കൈ ടൂറിസവുമായി രാജസ്ഥാന്
- Automobiles
വാണിജ്യ വാഹന നിരയിലേക്ക് എട്ട് പുതിയ മോഡലുകള്‍ അവതരിപ്പിച്ച് ഭാരത് ബെന്‍സ്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ജുമാനിയയുടെ പ്രവചനങ്ങൾ ശരി!! പ്രിയങ്ക ചോപ്ര പേര് മാറ്റി, പുതിയ പേര് ഇങ്ങനെ...
ഏറെ നാളത്തെ പ്രണയത്തിനു ശേഷം 2018 ഡിസംബർ 1,2 തീയതികളിലായിരുന്നു ബോളിവുഡ് താരം പ്രിയങ്ക ചോപ്രയും ഹോളിവുഡ് ഗായകൻ നിക്ക് ജൊനാസും വിവാഹിതരായത്. രാജസ്ഥാനിലെ ജോധ്പൂരിലെ ജോധ്പൂർ കൊട്ടാരത്തിൽ വെച്ചായിരുന്നു ഇവരുടെ വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്തത്. ഹിന്ദു-ക്രിസ്തീയ ആചാരപ്രകാരമായിരുന്നു വിവാഹം നടന്നത്.
വിവാഹം നടന്ന് ദിവസങ്ങൾ മാത്രമാണ് ശേഷിക്കവെ താരങ്ങൾക്ക് പിന്നാലെ വിവാദങ്ങളും തലപൊക്കുന്നുണ്ട്. കഴിഞ്ഞ ദിവസം പ്രിയഹ്കയുടെ ഭാവി പ്രവചിച്ച് ന്യൂമറോളജിസ്റ്റ് സഞ്ജയ് ബി ജുമാനിയ രംഗത്തെത്തിയിരുന്നു. പ്രിയങ്ക ചോപ്രേ എന്ന പേര് കുടുംബ ജീവിതത്തിന് ചേരുന്നതല്ല എന്നുളള ജുമാനിയയുടെ പ്രവചനം ശ്രദ്ധേയമായിരുന്നു. ഇതിനു പിന്നാലെ നടി തന്റെ പേര് മാറ്റിയിരിക്കുകയാണ്.
പ്രിയങ്കയുടെ പേര് കുടുംബ ജീവിതത്തിന് ചേരില്ല!! പേര് മാറ്റണം, ഇല്ലെങ്കിൽ.. മുന്നറിയിപ്പുമായി ജുമാനിയ

ജുമാനിയ പറഞ്ഞത് ശരി
13 വർഷത്തിനു മുൻപ് ജുമാനിയ പ്രവചിച്ചത് സത്യമായിരിക്കുകയാണ്. ഫിലിം ഫെയറിനു നൽകിയ അഭിമുഖത്തിലാണ് പ്രിയങ്ക 36ാം വയസ്സിൽ വിവാഹിതയാകുമെന്ന് ഇദ്ദേഹം പ്രവചിച്ചത്. എന്നാൽ ഇപ്പോൾ അത് സത്യമായിരിക്കുകയാണ്. പ്രിയങ്ക- നിക് വിവാഹം നടന്നിരിക്കുന്നത് താരത്തിന്റെ 36ാം വയസ്സിലാണ്. കൂടാതെ 45 വയസ്സിൽ രാഷ്ട്രീയത്തിൽ പ്രവേശിക്കാൻ താൽപര്യം പ്രകടിപ്പിക്കുമെന്നും അതിൽ ഭാഗീകമായി വിജയിക്കുമെന്നും ജുമാനിയ അന്ന് പറഞ്ഞിരുന്നു.

പ്രിയങ്കയുടെ പേര് ദാമ്പത്യത്തിന് ചേർന്നതല്ല
പ്രിയങ്ക-നിക് വിവാഹം കഴിഞ്ഞ് പുതുമോടി മാറുന്നതിനും മുൻപു തന്നെ താരദമ്പതികൾക്ക് ഉപദേശവുമായി ജുമാനിയ വീണ്ടും രംഗത്തെത്തിയിട്ടുണ്ട്.
പ്രിയങ്കയുടെപേര് ദാമ്പത്യത്തിന് ചേർന്ന പേരല്ലെന്നാണ് ഇദ്ദേഹം പറയുന്നത്. പ്രിയങ്ക ചേപ്ര നിക്ക് പേരുകൾ പേരുകൾ തമ്മിൽ കൂട്ടുമ്പോൾ കിട്ടുന്ന നമ്പർ പങ്കാളികൾ തമ്മിലുള്ള വിശ്വാസ വഞ്ചനയും ചതിയേയുമാണ് സൂചിപ്പിക്കുന്നതാണ്. അതിനാൽ തന്നെ പ്രിയങ്കയുടെ പേരിന് ശേഷം നിക്കിന്റ പേര് കൂടി ചേർക്കാൻ ജുമാനിയ നിർദ്ദേശിച്ചിട്ടുണ്ട്. ഇത് താരങ്ങൾക്ക് ഗുണം പ്രധാനം ചെയ്യുമെന്നാണ് ഇദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ.

പേര് മാറ്റി പ്രിയങ്ക
ജുമാനിയയുടെ പ്രവചനത്തിനു പിന്നാലെ സോഷ്യൽ മീഡിയ പേജുകളിൽ പ്രിയങ്ക തന്റെ പേര് മാറ്റിയിട്ടുണ്ട്. ഇൻസ്റ്റഗ്രാമിലാണ് പ്രിയങ്ക ചോപ്ര ജോനസ് എന്നാക്കിയിരിക്കുന്നത്. ജുമാനിയയുടെ പ്രവചനം വന്നതിനു പിന്നാലെയാണ താരം മാറ്റിയിരിക്കുന്നത്. പ്രിയങ്കയുടെ പേര് മാറ്റത്തിനെ തുടർന്ന് ആരാധകർ രംഗത്തെത്തിയിട്ടുണ്ട്. ജുമാനിയയുടെ പ്രവചനങ്ങൾ മുഖ വിലയ്ക്ക് എടുത്തിട്ടാണോ പ്രിയങ്ക പേര് മാറ്റിയതെന്നാണ് ആരാധകരുടെ സംശയം. ഇവർ അത് പ്രകടിപ്പിക്കുന്നുമുണ്ട്.

ബോളിവുഡില് ഇത് സാധാരണം
അതേസമയം ബോളിവുഡിൽ പേര് മാറ്റുന്നത് സർവ്വ സാധാരണമാണ്. വിവാഹ ശേഷം നടിമാർ തങ്ങളുടെ പേരിനോടൊപ്പം ഭാർത്താവിന്റെ പേര് ചേർക്കാറുണ്ട്. കരീന കപൂർ, സോനം, ഐശ്വര്യ റായ് തുടങ്ങിയവർ വിവാഹത്തിനു ശേഷം പേര് മാറ്റിയിരുന്നു. എന്നാൽ ജുമാനിയയുടെ പ്രവചനത്തോടെയാണ് പ്രിയങ്കയുടെ പേര് മാറ്റം ചർച്ചയായത്.

ദാമ്പത്യ ജീവിതത്തിൽ നിക്ക് ജാഗ്രത പുലർത്തണം
നിക്ക് അൽപം ജാഗ്രത പുലർത്തണമെന്ന് ജുമാനിയ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കന്നിരാശിക്കാരനാണ് നിക്ക് , ന്യൂമറോളജി പ്രകാരം പ്രിയങ്കയുടേത് എടുത്ത് ചാട്ടമുളള പ്രകൃതമാണ്. അതു കൊണ്ടാണ് നിക്കിനേട് അൽപം ജാഗ്രത പുലർത്താൻ ഇദ്ദേഹം നിർദ്ദേശിച്ചിരിക്കുന്നത്. കൂടാതെ ഭൂമിയും ജലവുമാണ് ഇവരുടെ പഞ്ചഭൂതങ്ങൾ അതിനാൽ തന്നെ ഇവർ മികച്ച പങ്കാളികളായിരിക്കുമെന്നും ജുമാനിയ പറയുന്നു. കൂടാതെ യോഗ പ്രാണായാമവും മെഡിറ്റേഷനും ചെയ്യാൻ നിക്കിനോട് ഇദ്ദേഹം നിർദ്ദേശിച്ചിട്ടുണ്ട്. പ്രിയങ്കയ്ക്ക് യോഗയും എക്‌സര്‍സൈസും. ഇത് പ്രിയങ്കയെ ശാന്തയാക്കാന്‍ സഹായിക്കും.