5 വര്‍ഷം പ്രണയിച്ച നടിയെ ഉപേക്ഷിച്ചത് പിതാവ് കാരണം? ബോബി ഡിയോളിന്റെ പ്രണയകഥ വീണ്ടും ചര്‍ച്ചയാവുന്നു
ബോളിവുഡിലെ മുന്‍നിര താരകുടുംബത്തില്‍ ജനിച്ച നടനാണ് ബോബി ഡിയോള്‍. പിതാവ് ദര്‍മേന്ദ്രയും സഹോദരന്‍ സണ്ണി ഡിയോളുമടക്കം ബോബിയുടെ കുടുംബം മുഴുവന്‍ സിനിമയില്‍ നിറഞ്ഞ് നില്‍ക്കുന്നവരാണ്. ഇതുവരെയുള്ള താരത്തിന്റെ കരിയറില്‍ വാണിജ്യപരമായി വിജയിച്ച നിരവധി സിനിമകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും അഭിനയ പ്രധാന്യമുള്ള വേഷങ്ങള്‍ കിട്ടിയോ എന്നത് സംശയമാണ്.
നല്ല വേഷങ്ങളിലൂടെ അഭിനയ മികവ് കൊണ്ട് പ്രേക്ഷകരെയും കൈയ്യിലെടുക്കാന്‍ താരത്തിന് കഴിഞ്ഞില്ലെന്ന് വേണം പറയാന്‍. എന്നാല്‍ മാറുന്ന കാലത്ത് വേറിട്ട കഥാപാത്രങ്ങളുമായി പ്രേക്ഷകരിലേക്ക് എത്തുകയാണ് താരം. ഏറ്റവും പുതിയതായി 'ആശ്രമം' എന്ന വെബ് സീരീസിലൂടെ ബോബി തന്റെ അഭിനയ മികവ് കാഴ്ച വെച്ച് കൊണ്ടിരിക്കുകയാണ്.

തൊണ്ണൂറുകളുടെ അവസാനവും രണ്ടായിരത്തിലുമൊക്കെ റൊമാന്റിക് ഹീറോ പരിവേഷത്തിലൊക്കെ ബോബി തിളങ്ങിയിട്ടുണ്ട്. പലപ്പോഴും നടന്റെ വ്യക്തി ജീവിതം വാര്‍ത്തകളില്‍ ഇടംപിടിക്കുകയും ചെയ്തിരുന്നു. അതില്‍ പ്രധാനം അക്കാലത്തെ മുന്‍നിര നടിമാരുമായി ബോബിയ്ക്ക് ഉണ്ടായിരുന്ന അടുപ്പമായിരുന്നു. അതില്‍ നടി നീലം കോത്താരിയുമായി ഉണ്ടായിരുന്ന കഥയാണ് വീണ്ടും വൈറലാവുന്നത്.
കരണ്‍ ജോഹറിന്റെ കോഫി വിത് കരണ്‍ എന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ ബോബിയും സഹോദരന്‍ സണ്ണിയും ഒരുമിച്ച് വന്നിരിക്കുകയാണിപ്പോള്‍. ഇതിനിടയില്‍ വീണ്ടും താരത്തിന്റെ വ്യക്തിജീവിതം സംബന്ധിക്കുന്നതും മുന്‍പ് ഗോസിപ്പുകളായി പ്രചരിച്ചിരുന്ന കാര്യങ്ങളുമൊക്കെ വൈറലാവുകയാണ്.
ബോബി ഇപ്പോള്‍ വിവാഹിതനായി മക്കളുടെ കൂടെ സന്തുഷ്ടനായി ജീവിക്കുകയാണ്. എന്നാല്‍ ഭാര്യ തന്യ ഡിയോളിനെ വിവാഹം കഴിക്കുന്നതിന് മുന്‍പ് 90 കളിലെ ഒരു ജനപ്രിയ നടി നീലവുമായി ഇഷ്ടത്തിലായിരുന്നു. 5 വര്‍ഷത്തോളം ഇരുവരും ഡേറ്റിംഗിലായിരുന്നു. അതിന് ശേഷമാണ് ബോബിയും ആ നടിയും തമ്മില്‍ പിരിഞ്ഞതെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേ സമയം താരങ്ങളുടെ വേര്‍പിരിയിലിന് കാരണം ബോബിയുടെ പിതാവ് ധര്‍മേന്ദ്രയാണെന്നും പ്രചരണമുണ്ട്.

ഏകദേശം അഞ്ച് വര്‍ഷത്തോളം നീണ്ടു നിന്ന പ്രണയമായിരുന്നു ബോബിയുടെയും നീലത്തിന്റെയും. എന്നാല്‍ മകന്റെ ഈ ബന്ധത്തിനോട് പിതാവും നടനുമായ ധര്‍മേന്ദ്രയ്ക്ക് താല്‍പര്യം തോന്നിയിരുന്നില്ലെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. തന്റെ മക്കളാരും ഒരു ബോളിവുഡ് നടിയെ വിവാഹം കഴിക്കുന്നതിനോട് ധര്‍മ്മേന്ദ്രയ്ക്ക് താല്‍പര്യമില്ലായിരുന്നു. അതാണ് ബോബി ഡിയോളിന് തന്റെ 'ആദ്യ പ്രണയം' പിരിയേണ്ടി വന്നതിന് കാരണമെന്നാണ് അറിിയുന്നത്.
അതേ സമയം നീലവും ബോബിയും തമ്മിലുള്ള അടുപ്പത്തെ കുറിച്ച് പിന്നെയാരും സംസാരിച്ചില്ലെങ്കില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം നീലം തന്നെ തുറന്ന് പറച്ചില്‍ നടത്തി. ഒരു പ്രമുഖ മാഗസിനോട് സംസാരിക്കുന്നതിനിടയിലാണ് ബോബിയുമായി പിരിഞ്ഞതിനെ പറ്റി നീലം പറഞ്ഞത്.
ധര്‍മ്മേന്ദ്ര മകന്റെ ബന്ധത്തില്‍ തൃപ്തനല്ലാത്തതാണ് ബോബിയുമായിട്ടുള്ള ബന്ധം അവസാനിക്കാന്‍ കാരണമെന്ന അഭ്യൂഹങ്ങളെല്ലാം നീലം തള്ളി കളയുകയായിരുന്നു. ധര്‍മേന്ദ്രയ്ക്ക് ഇതുമായി ബന്ധമില്ലെന്ന് വ്യക്തമാക്കിയതിനൊപ്പം തന്റെയുള്ളില്‍ വന്നൊരു പേടിയാണ് ആ ബന്ധം തകര്‍ത്തത്. ഒരു താരഭാര്യ മാത്രമാവുമോ എന്ന ഭയമാണ് ബോബിയുമായി അകന്നേക്കാം എന്ന തീരുമാനത്തിന് പിന്നിലെന്നാണ് നീലം പറഞ്ഞത്. പിന്നീട് നീലം നടന്‍ സമീര്‍ സോണിയെ വിവാഹം കഴിച്ചു.
1996 ല്‍ ബോബി തന്യ അഹുജ ഡിയോളിനെ വിവാഹം കഴിച്ചു. ദമ്പതിമാര്‍ക്ക് രണ്ട് മക്കളും ജനിച്ചു. പിന്നീട് സിനിമയില്‍ നായകനായും വില്ലനായിട്ടുമൊക്കെ തിളങ്ങി നില്‍ക്കുകയായിരുന്നു താരം. ക്ലാസ് ഓഫ് '83' എന്ന സിനിമയാണ് അവസാനമായി ബോബിയുടേതായി പുറത്ത് വന്നത്. 'പെന്റ്ഹൗസ്', 'ലവ് ഹോസ്റ്റല്‍', 'ആപ്നെ 2', 'ആനിമല്‍' എന്നീ ചിത്രങ്ങളിലാണ് അദ്ദേഹം അടുത്തതായി അഭിനയിക്കുന്നത്.


Click it and Unblock the Notifications











