'പ്രായത്തിൽ കവിഞ്ഞ പൊക്കം, ആരാധ്യ അച്ഛൻ അഭിഷേകിന്റെ തോളൊപ്പമെത്തി'; താരപുത്രിയെ കുറിച്ച് ആരാധകർ!

വെളുത്ത നിറമുള്ള അനാർക്കലി സെറ്റും ട്രാൻസ്പരന്റായ ദുപ്പട്ടയും പതിവ് രീതിയിലുള്ള ഹെയർസ്റ്റൈലിലുമാണ് പരിപാടിയിൽ പങ്കെടുക്കാൻ ആരാധ്യ എത്തിയത്

ബോളിവുഡിൽ ആരാധ്യ അഭിഷേക് ബച്ചനുള്ള അത്രത്തോളം ആരാധകർ മറ്റൊരു താരസന്തതികൾക്കുമില്ല. ജനിച്ച് വീണപ്പോൾ‌ മുതൽ പാപ്പരാസികൾ ഏറ്റവും കൂടുതൽ തവണ കാമറയിൽ പകർത്താൻ നോക്കിയിട്ടുള്ള മുഖവും ആരാധ്യ ബച്ചന്റേതാണ്.

ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും കൂടുതൽ സെലിബ്രേറ്റ് ചെയ്യപ്പെടുന്ന കപ്പിളാണ് അഭിഷേക് ബച്ചനും ഐശ്വര്യ റായിയും. അതുകൊണ്ട് തന്നെ ഇരുവരുടേയും കൺമണിക്ക് അത്രത്തോളം തന്നെ ഫാൻസുള്ളത് വലിയ അത്ഭുതപ്പെടേണ്ട കാര്യമല്ല. ഐശ്വര്യ-അഭിഷേക് പ്രണയവും അവരുടെ വിവാഹവുമെല്ലാം വളരെ അ​ധികം സോഷ്യൽമീഡിയ ആഘോഷിച്ച ഒന്നായിരുന്നു.

Aaradhya Bachchan, Aaradhya Bachchan news, Aaradhya Bachchan family, Aaradhya Bachchan mother, ആരാധ്യ ബച്ചൻ, ആരാധ്യ ബച്ചൻ വാർത്തകൾ, ആരാധ്യ ബച്ചൻ കുടുംബം, ആരാധ്യ ബച്ചൻ അമ്മ

വിവാഹത്തിനും പ്രസവത്തിനുമെല്ലാം ശേഷം പതിന്മടങ്ങ് ശക്തിയോടെയാണ് ഐശ്വര്യ അഭിനയത്തിലേക്ക് തിരികെ എത്തിയത്. അഭിനയവും മറ്റ് സിനിമാ തിരക്കുകളുമെല്ലാമായി അഭിഷേകും ഐശ്വര്യയും എപ്പോഴും ബിസിയാണെങ്കിൽ കൂടിയും മകൾ ആരാധ്യയെ മറന്നുള്ള ഒരു ജീവിതം രണ്ടുപേർക്കുമില്ല.

ഒരു ചെറിയ ഇടവേള കിട്ടിയാൽ തന്നെ മകളെ കാണാനും അവൾക്കൊപ്പം അവധിയാഘോഷിക്കാനും ഇരുവരും ഓടിയെത്തും. ഇപ്പോൾ പതിനൊന്ന് വയസ് പ്രായമുണ്ട് ആരാധ്യയ്ക്ക്.

ഐശ്വര്യ വിദേശത്ത് ഏത് പരിപാടിക്ക് പോയാലും ഒപ്പം ആരാധ്യയുമുണ്ടാകും. വിമാനത്താവളത്തിൽ നിന്നും പുറത്തേക്ക് വരുമ്പോൾ ആരാധ്യയുടെ കൈകൾ ചേർത്ത് പിടിച്ച് ഐശ്വര്യ നടക്കുന്നുവെന്നത് മുമ്പ് പലപ്പോഴും താരത്തെ പ്രേക്ഷകർ വിമർശിക്കാൻ കാരണമായിട്ടുണ്ട്.

അടുത്തിടെ അഭിഷേക് ബച്ചനും ഐശ്വര്യ റായ് ബച്ചനും മകൾ ആരാധ്യ ബച്ചനൊപ്പം മുംബൈയിൽ ഒരു സംഗീത പരിപാടിയിൽ പങ്കെടുത്തിരുന്നു. സരോദ് മാസ്‌ട്രോ, ഉസ്താദ് അംജദ് അലി ഖാൻ, അദ്ദേഹത്തിന്റെ മക്കളായ അമൻ, അയാൻ അലി ബംഗഷ്, കൊച്ചുമക്കളായ സോഹാൻ, അബീർ എന്നിവരുടെ തത്സമയ പ്രകടനം മൂവരും ആസ്വദിച്ചു.

ഇവന്റിൽ നിന്നുള്ള താരങ്ങളുടെ ചില ചിത്രങ്ങൾ ഓൺലൈനിൽ വൈറലായിരുന്നു. അതിൽ അഭിഷേകും ആരാധ്യയും ഐശ്വര്യയും സംഗീതജ്ഞനും കുടുംബാംഗങ്ങൾക്കും ഒപ്പം പോസ് ചെയ്യുന്നതും കാണാം. ഇവന്റിൽ പങ്കെടുക്കാൻ അഭിഷേക് ബച്ചനും അദ്ദേഹത്തിന്റെ പ്രിയ പത്നി ഐശ്വര്യ റായ് ബച്ചനും കരിനീല നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചാണ് എത്തിയത്.

അഭിഷേക് എംബ്രോയ്ഡറി ചെയ്ത കുർത്തയും വെള്ള പൈജാമയും ധരിച്ചപ്പോൾ മനോഹരമായി എംബ്രോയ്ഡറി ചെയ്ത അനാർക്കലി സെറ്റിൽ ഐശ്വര്യ അ‌തീവ സുന്ദരിയായിരുന്നു. ഐശ്വര്യും അഭിഷേകും വസ്ത്രത്തിൽ ട്വിന്നിങ് ചെയ്ത് എത്തിയെങ്കിലും പ്രേക്ഷകന്റെ കണ്ണ് പോയത് ഇരുവരുടേയും മകൾ ആരാധ്യയിലേക്കാണ്.

Aaradhya Bachchan, Aaradhya Bachchan news, Aaradhya Bachchan family, Aaradhya Bachchan mother, ആരാധ്യ ബച്ചൻ, ആരാധ്യ ബച്ചൻ വാർത്തകൾ, ആരാധ്യ ബച്ചൻ കുടുംബം, ആരാധ്യ ബച്ചൻ അമ്മ

വെളുത്ത നിറമുള്ള അനാർക്കലി സെറ്റും ട്രാൻസ്പരന്റായ ദുപ്പട്ടയും പതിവ് രീതിയിലുള്ള ഹെയർസ്റ്റൈലിലുമാണ് പരിപാടിയിൽ പങ്കെടുക്കാൻ ആരാധ്യ എത്തിയത്. ചിത്രങ്ങൾ ഓൺലൈനിൽ വൈറലായതോടെ ആരാധ്യയുടെ സൗന്ദര്യത്തെ പ്രേക്ഷകർ പ്രശംസിച്ചു. എന്നിരുന്നാലും ഒരു വിഭാഗം ആളുകൾ താരപുത്രിയുടെ ഉയരത്തെ പരിഹ​സിച്ച് കമന്റുമായി എത്തി.

ആരാധ്യയ്ക്ക് പതിനൊന്ന് വയസ് പ്രായത്തിനുള്ള ഉയരമല്ല ഉള്ളത് എന്നാണ് ഒരു വിഭാ​ഗം ആളുകളുടെ കണ്ടെത്തൽ. പതിനൊന്ന് വയസുകാരി പെൺകുട്ടിയെപ്പോലെയല്ല ആരാധ്യയുടെ ഉയരം... അച്ഛനൊപ്പം ആരാധ്യ വളർന്നു എന്നെല്ലാമാണ് ഒരു വിഭാ​ഗം ആളുകൾ ആരാധ്യയെ പരിഹസിച്ച് കുറിച്ചത്.

പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടതിന്റെ പേരിൽ ആദ്യമായല്ല ആരാധ്യ ക്രൂരമായി ട്രോൾ ചെയ്യപ്പെടുന്നത്. 2023 ജനുവരിയിൽ ഐശ്വര്യ റായ് ബച്ചനും ആരാധ്യ ബച്ചനും രാധിക മർച്ചന്റിന്റേയും ആനന്ദ് അംബാനിയുടെയും വിവാഹ നിശ്ചയ പാർട്ടിയിൽ പങ്കെടുത്തിരുന്നു. ഇവന്റിന് ഐശ്വര്യ തിരഞ്ഞെടുത്തത് പച്ച നിറത്തിലുള്ള അനാർക്കലി സ്യൂട്ടാണ്.

ആരാധ്യയാകട്ടെ എംബ്രോയ്ഡറി ചെയ്ത അനാർക്കലിയിൽ അതിമനോഹരമായി എത്തി. അന്ന് എല്ലാവരും കൊച്ചുകുട്ടികളുടേത് പോലെയുള്ള ആരാധ്യയുടെ ഹെയർസ്റ്റൈൽ ബോറാണെന്ന് കുറ്റപ്പെടുത്തി. ഇനിയെങ്കിലും ഈ ​ഹെയർസ്റ്റൈൽ മാറ്റി കൂടെയെന്നും ആരാധകർ ആരാധ്യയെ പരിഹസിച്ച് കമന്റ് ചെയ്തിരുന്നു.

More from Filmibeat

Read more about: aaradhya bachchan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X