വിവാഹം കഴിക്കാനല്ല ഞങ്ങള്‍ ഉദ്ദേശിച്ചത്; മുത്തശ്ശിയുടെ അഭിപ്രായമാണ് വിവാഹത്തിലെത്തിയതെന്ന് നടി യാമി ഗൗതം

യാതൊരു അടിസ്ഥാനവും ഇല്ലാതെ തന്നെ ബോളിവുഡില്‍ പ്രണയകഥകള്‍ പ്രചരിക്കാറുണ്ട്. എന്നാല്‍ അധികം ആരും അറിയാതെ പ്രണയിച്ച് വിവാഹിതര്‍ ആയവരാണ് നടി യാമി ഗൗതവും സംവിധായകന്‍ ആദിത്യ ധറും. ഇരുവരും വിവാഹിതരായി എന്ന വാര്‍ത്ത പുറത്ത് വന്നതോടെയാണ് ആരാധകരും ഇക്കാര്യം അറിയുന്നത്. പിന്നീട് വിവാഹത്തെ കുറിച്ചും പ്രണയത്തെ കുറിച്ചും യാമി തന്നെ തുറന്ന് പറഞ്ഞു.

ഇത്രയും പെട്ടെന്ന് വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നില്ലെന്നും എല്ലാം പെട്ടെന്ന് സംഭവിച്ചതാണെന്നും പറയുകയാണ് യാമി ഇപ്പോള്‍. ഫിലിം കംപാനിയന് നല്‍കിയ അഭിമുഖത്തിലൂടെയാണ് വിവാഹനിശ്ചയം നടത്താമെന്ന് കരുതിയിരുന്നപ്പോള്‍ മുത്തശ്ശിയുടെ അഭിപ്രായ പ്രകാരം വിവാഹം തന്നെ നടത്താന്‍ തീരുമാനിച്ചതെന്ന് യാമി പറയുന്നത്.

yamigauthammarriage

'ഞങ്ങളിത് പ്ലാന്‍ ചെയ്തിരുന്നില്ല. എങ്കിലും വളരെ മനോഹരമായി തന്നെ നടന്നു. ഇതാണ് ശരിക്കും ഞാന്‍ ആഗ്രഹിച്ചിരുന്നത്. ഒത്തിരി ആളുകളോട് അതിന്റെ സ്‌നേഹം അറിയിക്കുകയാണ്. ഉറി സിനിമയുടെ പ്രൊമോഷന്റെ ഇടയിലാണ് ഞങ്ങള്‍ അടുപ്പത്തിലാവുന്നത്. ഞങ്ങളുടെ സൗഹൃദം പെട്ടെന്ന് വളര്‍ന്നു. രണ്ട് വര്‍ഷമായപ്പോള്‍ വിവാഹം കഴിക്കാമെന്ന് തീരുമാനിച്ചു. ഞങ്ങളെ പോലെ തന്നെ രണ്ട് കുടുംബവും സന്തോഷത്തിലായിരുന്നു.

സാരിയിലും മേഡേൺ വസ്ത്രങ്ങളിലും ഒരുപോലെ തിളങ്ങി നടി റോഷ്നി ഹരിപ്രിയൻ, ഫോട്ടോസ്

സത്യത്തില്‍ വിവാഹ നിശ്ചയം നടത്താനായിരുന്നു ഞങ്ങള്‍ ഉദ്ദേശിച്ചിരുന്നത്. എന്നിട്ട് സമയമെടുത്ത് വിവാഹിതരാവാമെന്നും കരുതി. എന്നാല്‍ ഇതെല്ലാം കേട്ടിരുന്ന എന്റെ മുത്തശ്ശി വിവാഹ നിശ്ചയം പോലൊരു ആചാരം നമ്മുടെ സംസ്‌കാരത്തില്‍ ഇല്ലെന്ന് പറഞ്ഞു. നിശ്ചയമല്ല വിവാഹമാണ് നടത്തേണ്ടത് എന്ന് മുത്തശ്ശി പറഞ്ഞപ്പോള്‍ ഞാന്‍ തയ്യാറാണോന്ന് ആദിത്യ ചോദിച്ചു. അങ്ങനെ വിവാഹം തന്നെ നടത്താം എന്ന് തീരുമാനിച്ചു.

സത്യത്തില്‍ അതിന്റെ അര്‍ഥം എന്താണെന്ന് എനിക്കിപ്പോഴും മനസിലായിട്ടില്ല. വിവാഹിതയാണെന്ന് ഉള്‍കൊള്ളാന്‍ എനിക്കിനിയും സാധിച്ചിട്ടില്ല. എനിക്കിപ്പോഴും പഴയത് പോലെ തന്നെയാണ് തോന്നുന്നത്. അതിനൊപ്പം കൂടുതല്‍ സന്തോഷമുണ്ടെന്നും യാമി പറയുന്നു.

Recommended Video

Exclusive interview with Malik fame Sanal Aman | A funny chat | Malayalam

ഞങ്ങളുടെ വീട് ഹിമാചലിലാണ്. അതുകൊണ്ട് അവിടെ വച്ച് വിവാഹം നടത്താം എന്ന് തീരുമാനിച്ചു. സത്യത്തില്‍ ഈ വര്‍ഷം വിവാഹം ചെയ്യണമെന്ന് ഞങ്ങള്‍ ആഗ്രഹിച്ചിട്ടില്ല. എല്ലാവരും പറയുന്നത് പോലെ, എപ്പോഴാണോ ഓരോ കാര്യങ്ങള്‍ നടക്കേണ്ടത്, അത് അതിന്റെ സമയത്ത് തന്നെ നടക്കും. അക്കാര്യത്തില്‍ താന്‍ വിശ്വസിക്കുന്നതായിട്ടും യാമി വ്യക്തമാക്കുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X