Just In
- 17 min ago
കുടുംബ വിളക്ക് സീരിയലിലെ അടുത്ത ട്വിസ്റ്റ് എന്താണ്; വേദികയും സമ്പത്തും തമ്മിലുള്ള പോരാട്ടം വീണ്ടും തുടങ്ങി
- 1 hr ago
39-ാമത്തെ വയസില്‍ ഗര്‍ഭിണിയായി നടി; ആദ്യ കണ്മണി വരുന്നതിന് തൊട്ട് മുന്‍പുള്ള കിടിലന്‍ ഫോട്ടോഷൂട്ട് വൈറലാവുന്നു
- 1 hr ago
72കാരനായുളള മേക്കോവറില്‍ ബിജു മേനോന്, വൈറലായി പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍
- 1 hr ago
97 കിലോയിൽ നിന്ന് വീണ നായർ ശരീരഭാരം കുറച്ചത് ഇങ്ങനെ, പുതിയ മേക്കോവറിനെ കുറിച്ച് നടി...
Don't Miss!
- News
സംസ്ഥാനത്തെ വാക്സിനേഷന് 1 ലക്ഷം കഴിഞ്ഞു, ഇന്ന് വാക്സിന് സ്വീകരിച്ചത് 23,579 ആരോഗ്യ പ്രവര്‍ത്തകര്‍
- Lifestyle
വിവാഹം എന്ന് നടക്കുമെന്ന് ജനനത്തീയ്യതി പറയും
- Travel
സുവര്‍ണ്ണ വിധാന്‍സൗധ സ്ഥിതി ചെയ്യുന്ന വേണുഗ്രാമം, അറിയാം ബെല്‍ഗാമിനെക്കുറിച്ച്
- Automobiles
ഇന്ത്യൻ വാഹന വിപണിയിലെ ഇലക്ട്രിക് തരംഗം; ഒന്നാം വാർഷിക നിറവിൽ ടാറ്റ നെക്സോൺ ഇവി
- Finance
പ്രതിരോധ മേഖലയ്ക്ക് മാത്രമായി രാജ്യത്തെ ആദ്യ വ്യവസായ പാർക്ക് ഒറ്റപ്പാലത്ത്; ചെലവ് 130.84 കോടി
- Sports
IPL 2021: വീണ്ടുമെത്തുമോ വിവോ? ബിസിസിഐ 'സ്വീകരിക്കാന്‍' തയ്യാര്‍, ഡ്രീം 11 തെറിച്ചേക്കും
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
എനിയ്ക്ക് പ്രായമായില്ല, ഇപ്പോഴും യൗവ്വനം: ഷാരൂഖ് ഖാന്
'പ്രായമെന്നത് വെറുമൊരു സംഖ്യമാത്രമല്ലേ.....' പറയുന്നത് മറ്റാരുമല്ല ബോളിവുഡിന്റെ കിം ഖാന് തന്നെ. ഒന്നോ രണ്ടോ നര കയറിയാല്‍ പോലും താന്‍ അക്കാര്യത്തില്‍ ശ്രദ്ധിക്കില്ലെന്നും അഞ്ചു വര്‍ഷമായിട്ട് നര കൃത്യമായി ഡൈ ചെയ്ത് കറുപ്പിക്കാറുണ്ടെന്നും. ഷാരൂഖ് ഖാന് വെളിപ്പെടുത്തുന്നു.
നാല്പതുകള് പിന്നിട്ടിട്ടും മുപ്പതുവയസ്സിന് താഴെമാത്രം പ്രായം തോന്നുന്ന കുസൃതിക്കാരനായ യുവാവിനെയാണ് ഷാരൂഖ് ഓര്‍മ്മിപ്പിക്കുന്നത്. ഷാരൂഖ് ഈ പ്രത്യേക സ്വഭാവത്തെ പരമാവധി ഉപയോഗപ്പെടുത്തി ഒരുക്കിയ ചിത്രങ്ങള്‍ എല്ലാം തന്നെ വന്‍ വിജയവുമായിരുന്നുതാനും. ഒന്നര പതിറ്റാണ്ട് നീണ്ട കരിയര്‍ കൊണ്ട് ബോളീവുഡില്‍ സൂപ്പര്‍ ഹിറ്റുകള്‍ക്ക് ഗ്യാരന്‍ഡി പറയാനാകുന്ന ഒരേ ഒരു നടനാണ് ഷാരൂഖ് .
നവംബര്‍ രണ്ടിന് ഷാരൂഖിന് 42വയസ്സ് പൂര്‍ത്തിയാവുകയാണ്. പ്രായം എത്രയായി എന്ന ചോദ്യത്തിനു പ്രായം എന്നത് ഒരു നമ്പര്‍ മാത്രമാണെന്നാണ മറുപടിയില്‍ നിന്നുതന്നെ ജീവിതത്തോടും പ്രായത്തോടുമുള്ള ഷാരൂഖിന്റെ മനോഭാവം പ്രകടമാണ്.
ചെറുപ്പക്കാരേക്കാല് ചുറുചുറുക്ക് കാട്ടുന്ന തന്നോട് പ്രായത്തെക്കുറിച്ചുള്ള ഇത്തരം ചോദ്യം ചോദിക്കുന്നതിലുള്ള പരിഭവവും ഷാരൂഖ് മറയ്ക്കുന്നില്ല.
ബുദ്ധിപരവും മികച്ചതുമായ തീരുമാനത്തിലാണ് കാര്യം. അക്ഷയ് കുമാര്‍, അമീര്ഖാന്, താന്‍ തുടങ്ങിയവരെല്ലാം കഠിനാദ്ധ്വാനത്തിന്റെ ഫലമായിട്ടാണ് വന്‍ കിട താരങ്ങളായി ഉയര്‍ന്നതെന്നും മുന്‍പത്തെ പ്രവൃത്തികളും ഇപ്പോള്‍ ചെയ്യുന്നതും തമ്മില്‍ താരതമ്യപ്പെടുത്താറില്ല. ശരീര സൌന്ദര്യം മെച്ചപ്പെടുത്തിയത് സ്പെഷ്യല്‍ ഇഫക്ടാണെന്നും സര്‍ജറിയാണെന്നും സ്റ്റെറോയ്ഡ് മൂലമാണെന്നും പ്രചരിക്കുന്ന വാര്‍ത്തളില്‍ വിഷമമുണ്ട്- ഖാന് പറയുന്നു
ഈ നേട്ടത്തിനു പിന്നില്‍ നന്നായി കഠിനാദ്ധ്വാനം ചെയ്തതായി ഷാരൂഖ് വ്യക്തമാക്കുന്നു. പരിശീലനം തുടങ്ങുമ്പോള്‍ സല്‍മാനേക്കാള്‍ മസിലുകള്‍ ഉണ്ടാകണമെന്നോ ജോണിനേക്കാള്‍ മികച്ച നെഞ്ച് ഉണ്ടാകണമെന്നോ ഹൃതിക്കിനേക്കാള് വലിയ തോളുകള്‍ ഉണ്ടാക്കണമെന്നോ ചിന്തിച്ചില്ല. വയറ്റിലെ മസില് പെരുപ്പിക്കുന്നതിനേ കുറിച്ചാണ് ആദ്യം ചിന്തിച്ചത്. ബ്രൂസ്ലിയെ അനുസ്മരിപ്പിക്കുന്ന ശരീരമുണ്ടാക്കാന്‍ തുണച്ചത് ഈ ചിന്തയാണെന്നും ഷാരൂഖ് പറഞ്ഞു.
സ്വന്തം കുട്ടികളോടും അവരുടെ സുഹൃത്തുക്കളോടും മത്സരത്തില്‍ ഏര്‍പ്പെടാറുണ്ടെന്നും ഒരോ ദിവസം ചെല്ലുന്തോറും കൂടുതല്‍ കരുത്താണ് നേടുന്നതെന്നുമാണ് ഷാരൂഖ് പറയുന്നത്. ആരോഗ്യത്തിന്റെ കാര്യത്തില്‍ തന്നെക്കാള്‍ പകുതി പ്രായമുള്ള കുട്ടികളെ വരെ തോല്‍പ്പിക്കാന്‍ കഴിയണമെന്നതാണ് ചിന്തിക്കുന്നതെന്നും കിം ഖാന് പറയുന്നു.