»   » ലോക സുന്ദരി ഐശ്വര്യ റായി തല മൊട്ടയടിച്ചത് ആര്‍ക്ക് വേണ്ടിയാണെന്ന് അറിയാമോ? ഇതും സ്‌നേഹമാണോ?

ലോക സുന്ദരി ഐശ്വര്യ റായി തല മൊട്ടയടിച്ചത് ആര്‍ക്ക് വേണ്ടിയാണെന്ന് അറിയാമോ? ഇതും സ്‌നേഹമാണോ?

Posted By: Teresa John
Subscribe to Filmibeat Malayalam

ലോകസുന്ദരി ഐശ്വര്യ റായിയുടെ ഹോട്ട് ചിത്രങ്ങള്‍ മാത്രം കാണുന്നവരുടെ മുന്നിലേക്ക് ഐശ്വര്യയുടെ പഴയൊരു ചിത്രം വൈറലായി മാറിയിരിക്കുകയാണ്. പണ്ട് തിരുമല ക്ഷേത്രത്തില്‍ നിന്നും ഐശ്വര്യ റായി തല മൊട്ടയടിച്ചു എന്ന് പറഞ്ഞു കൊണ്ടാണ് ചിത്രം സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

ലൊക്കേഷനിലെ തമാശകള്‍ ഇത്രയും രസമായിരുന്നോ? നിവിന്‍ പോളിയുടെ ചിത്രത്തിന്റെ ഷൂട്ടിങ്ങ് വീഡിയോ വൈറല്‍!!

ലോക സുന്ദരി എന്ന പട്ടം കിട്ടിയതിന് പിന്നില്‍ ദൈവം ഐശ്വര്യയ്ക്ക് അറിഞ്ഞ് തന്നെ സൗന്ദര്യം കൊടുത്തിരുന്നു. അത് ദൈവത്തിന് തിരിച്ച് കൊടുക്കാനും സന്നദ്ധയാണെന്ന് തെളിയിച്ച ചിത്രമാണത്. മാത്രമല്ല പ്രായം കൂടുന്നതിനനുസരിച്ച് ഐശ്വര്യ റായിക്ക് ലുക്ക് കൂടി വരികയാണെന്നും ആരാധകര്‍ പറയുന്നു. എന്നാല്‍ പ്രചരിക്കുന്ന ചിത്രത്തിന്റെ സത്യാവസ്ഥ ആരും മനസിലാക്കിയിട്ടില്ലാ എന്നതാണ് സത്യം.

ഐശ്വര്യ റായിയുടെ ചിത്രം


ഐശ്വര്യ റായിയുടെ ഒരു ചിത്രം കണ്ട് എല്ലാവരും ഞെട്ടിയിരിക്കുകയാണ്. പഴയ ചിത്രമാണെങ്കിലും സോഷ്യല്‍ മീഡിയയിലൂടെ ഇപ്പോള്‍ വീണ്ടും വൈറലായിരിക്കുകയാണ് ഈ ചിത്രം.

മൊട്ടയടിച്ച് ലോകസുന്ദരി


മുടിയിലും കണ്ണിലുമാണ് എല്ലാവരും സൗന്ദര്യം ഒളിപ്പിച്ച് വെച്ചിരിക്കുന്നത്. എന്നാല്‍ ദൈവത്തിന് വേണ്ടി സ്വന്തം തലമുടി മൊട്ടയടിച്ച് ഐശ്വര്യ എല്ലാവര്‍ക്കും മാതൃകയായിരിക്കുകയാണ് എന്ന തരത്തിലുമാണ് വാര്‍ത്തകള്‍ വന്നിരുന്നു.

സത്യാവസ്ഥ ഇങ്ങനെ


എന്നാല്‍ ആ ചിത്രങ്ങള്‍ ഒര്‍ജിനല്‍ അല്ലെന്നുള്ളതാണ് സത്യം. തിരുമല ക്ഷേത്രത്തില്‍ നിന്നും ഐശ്വര്യ എടുത്ത ഒരു ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുകയായിരുന്നു.

ഐശ്വര്യയ്ക്ക് പുതുമ അല്ല

പല നടിമാരും നേരിടുന്ന പ്രധാന പ്രശ്‌നമാണിത്. എന്നാല്‍ ഐശ്വര്യ റായിയെ സംബന്ധിച്ച് ഇത് പുതിയ സംഭവമല്ല. മുമ്പും ഇത്തരത്തിലുള്ള വ്യാജ വാര്‍ത്തകള്‍ക്ക് ഐശ്വര്യ ഇരയായിരുന്നു.

ആത്മഹത്യ വാര്‍ത്ത പോലെ

മാസങ്ങള്‍ക്ക് മുമ്പ് എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് ഐശ്വര്യ റായി ആത്മഹത്യയ്ക്ക് ശ്രമിച്ചു എന്ന തരത്തിലും വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ബച്ചന്‍ കുടുംബം നേരിട്ടെത്തി പ്രചരിച്ചത് വ്യാജ വാര്‍ത്തകളാണെന്ന് പറഞ്ഞിരുന്നു.

സിനിമയിലെ അഭിനയം

ഏ ദില്‍ ഹെ മുഷ്‌കില്‍ എന്ന സിനിമയില്‍ ഐശ്വര്യ റായിയുടെ അഭിനയം ബച്ചന്‍ കുടുംബത്തില്‍ കോലഹലം സൃഷ്ടിച്ചിരുന്നെന്നും അതിനാല്‍ ഐശ്വര്യ ആത്മഹത്യ ശ്രമം നടത്തിയതാണെന്നുമായിരുന്നു പ്രചരിച്ച വാര്‍ത്തകള്‍.

English summary
Aishawarya Rai Bachchans picture Going Viral, Has She Donated Her Hair At A Temple?

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam