»   » പരസ്യംകൊണ്ട് സമ്പാദിയ്ക്കാന്‍ ഐശ്വര്യയും അഭിഷേകും

പരസ്യംകൊണ്ട് സമ്പാദിയ്ക്കാന്‍ ഐശ്വര്യയും അഭിഷേകും

Posted By:
Subscribe to Filmibeat Malayalam

പരസ്യങ്ങള്‍ പല താരങ്ങളുടെയും പ്രധാന വരുമാനമാര്‍ഗ്ഗങ്ങളില്‍ ഒന്നാണ്. രണ്ടോ മൂന്നോ മിനിറ്റുകള്‍ മാത്രം ദൈര്‍ഘ്യമുള്ള പരസ്യചിത്രങ്ങളില്‍ അഭിനയിക്കാന്‍ ഒരു സിനിമയ്ക്ക് വാങ്ങുന്നത്രയും പ്രതിഫലം വാങ്ങുന്നവരാണ് മിക്ക താരങ്ങളും.

ബോളിവുഡിലാണെങ്കില്‍ പരസ്യത്തിലഭിനയിക്കാനുള്ള പ്രതിഫലത്തിന്റെ കണക്കുകള്‍ കേട്ടാല്‍ ആര്‍ക്കും തലകറങ്ങും. പല താരങ്ങളും ലക്ഷങ്ങളാണ് പരസ്യങ്ങള്‍ക്കായി വാങ്ങുന്നത്. ഇതാ ഇപ്പോള്‍ അഭിഷേക് ബച്ചനും ഭാര്യ ഐശ്വര്യ റായിയും ഒരു പരസ്യത്തിന് വാങ്ങിച്ച തുകകേട്ടാല്‍ കണ്ണുതള്ളും. 30കോടി രൂപയാണ് ഇവര്‍ രണ്ടുപേരും ഒരു പരസ്യചിത്രത്തിനായി പ്രതിഫലംപറ്റിയത്.

രണ്ടുപേരെയും വച്ചൊരു പരസ്യം ചെയ്യാനായി മുപപ്ത് കോടി മുടക്കുന്നതില്‍ നഷ്ടമൊന്നുമില്ലെന്നാണ് പരസ്യക്കമ്പനികള്‍ പറയുന്നത്. കാരണം ഐശ്വര്യ മാത്രമഭിനയിച്ചാലും വന്‍തുകയാണ് നല്‍കേണ്ടത്. അപ്പോള്‍ അഭിഷേക് കൂടെയുണ്ടെങ്കില്‍ അത് കുറച്ചുകൂടി കോടികള്‍ കൂടുന്നകാര്യമാണെങ്കിലും ക്ലിക്കാകുമെന്നകാര്യമുറപ്പാണത്രേ.

പ്രസ്റ്റീജ് പ്രഷര്‍ കുക്കറിന്റെ പരസ്യത്തിലാണ് ഇവര്‍ രണ്ടുപേരും ഒന്നിച്ച് പ്രത്യക്ഷപ്പെടുകയും അതിനായി മുപ്പത് കോടി രൂപ വാങ്ങുകയും ചെയ്തിരിക്കുന്നത്.

ഇത്തരത്തില്‍ പോയാല്‍ ഐശ്വര്യയും അഭിഷേകും ചേര്‍ന്ന് കുറച്ച് സമ്പാദിയ്ക്കുമല്ലോയെന്നാണ് തുകയെക്കുറിച്ച് കേട്ടവരെല്ലാം പറയുന്നത്.

ഷാരൂഖിനെ വച്ച് ഒരു പരസ്യം ചെയ്യണമെങ്കില്‍ 18 കോടിയാണത്രേ പ്രതിഫലം നല്‍കേണ്ടതി. സെയ്ഫും കരീനയും ഒരു പരസ്യത്തില്‍ വരണമെങ്കില്‍ 10കോടി നല്‍കണം. കാജോളും-അജയ് യ്ക്കും 7.5കോടിയാണ് പ്രതിഫലം, ഇങ്ങനെ പോകുന്നു ബോളിവുഡിലെ പരസ്യങ്ങളുടെയും കോടികളുടെയും കണക്ക്.

English summary
Bollywood’s power couple Aishwarya Rai and Abhishek Bachchan reportedly charged a whopping amount for their recent ads for a kitchenware brand

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam