മാലി ദ്വീപിൽ വിവാഹ വാർഷികം ആഘോഷിച്ച് ഐശ്വര്യയും അഭിഷേകും!! താരങ്ങളുടെ റൊമാന്റിക് ചിത്രങ്ങൾ..

ബോളിവുഡിലെ ക്യൂട്ട് താര ജോഡികളാണ് ഐശ്വര്യ റായ് ബച്ചനു അഭിഷേക് ബച്ചനും. ബോളിവുഡിലെ മാതൃക ദമ്പതിമാർ എന്നാണ് ഇവരെ അറിയപ്പെടുന്നത്. വിവാഹ ശേഷം പൊതുവേദിയിലും മറ്റ് സ്വകാര്യ ചടങ്ങുകൾക്കും ഇവർ ഒന്നിച്ചാണ് പ്രത്യക്ഷപ്പെടുന്നത്. മകളുടെ ജനനത്തിന് ശേഷം മകൾ ആരാധ്യയും ഇവരോടൊപ്പമുണ്ടാകും.കുടുംബ ബന്ധങ്ങൾക്ക് അങ്ങേയറ്റം വിലകൊടുക്കുന്ന താരമാണ് അഭിഷേക്.

ഇന്ന് ബോളിവുഡിലെ ക്യൂട്ടസ്റ്റ് താരദമ്പതിമാരായ അഭിഷേകിന്റേയും ഐശ്വര്യ റായ് ബച്ചന്റേയും 12 മത് വിവാഹ വാർഷികമാണ്. ഭാര്യയ്ക്കും മകൾക്കുമൊപ്പം വിവാഹ വാർഷികം ആഘോഷമാക്കുകയാണ് താരം. ഐശ്വര്യ വിവാഹവാർഷിക സ്പെഷ്യൽ ചിത്രം തന്റെ ആരാധകരുമായി പങ്കുവയ്ക്കുകയാണ്. ഈ ചിത്രത്തിന് ഒരു പ്രത്യേകതയുണ്ട്. ഇത് താരം തന്നെ വെളിപ്പെടുത്തുകയാണ്.

 ഐ ലവ് യു ആരാധ്യ

ഐ ലവ് യു ആരാധ്യ

ഭർത്താവ് അഭിഷേക് ബച്ചനോടൊപ്പമിരിക്കുന്ന ചിത്രം പങ്കുവെച്ചു കൊണ്ടാണ് ഐശ്വര്യ ഈ സന്തോഷ വിവരം പ്രേക്ഷകരുമായി പങ്കുവെച്ചത്. കൂടാതെ വിവാഹ വാർഷിക ദിന സ്പെഷ്യൽ ചിത്രം എടുത്തതിന്റെ ക്രെഡിറ്റ് മകൾ ആരാധ്യയ്ക്കും താരം നൽകുകയാണ്. താരങ്ങളുടെ ചിത്രത്തിനൊപ്പം ഐ ലവ് യൂ ആരാധ്യ എന്നും ഐശ്വര്യ കുറിച്ചിട്ടുണ്ട്. ഐശ്വര്യയ്ക്കും അഭിഷേക് ബച്ചനും വിവാഹ വാർഷിക ദിനാശംസകൾ നേർന്ന് ആരാധകർ രംഗത്തെത്തിയിട്ടുണ്ട്.

ഹണി  ആന്റ് മൂൺ

ഹണി ആന്റ് മൂൺ

ഹണി ആന്റ് മൂൺ എന്ന ക്യാപ്ഷനോടൊയാണ് ഐശ്വര്യയുടെ ചിത്രം അഭിഷേക് ബച്ചൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. ചന്ദ്രന്റേയും കടൽ തീരത്തിന്റേയും പശ്ചാത്തലത്തിൽ നിൽക്കുന്ന ഐശ്വര്യയുടെ ചിത്രമാണ് ജൂനിയർ ബച്ചൻ പങ്കുവെച്ചിരിക്കുന്നത്. കൂടാതെ മാൽ ദിവസിലെ ബീച്ചിന്റെ ചിത്രവും താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. അഭിഷേക് ബച്ചന്റേ പോസ്റ്റിനും വിവാഹ ആശംസകൾ നേർന്ന് ബോളിവുഡും ആരാധകരും രംഗത്തെത്തിയിട്ടുണ്ട്.

 മാൽദിവസിൽ  വിവാഹ ആഘോഷം

മാൽദിവസിൽ വിവാഹ ആഘോഷം

മാൽദിവസിലാണ് താരങ്ങൾ ഇക്കുറി താരങ്ങൾ വിവാഹ വാർഷികം ആഘോഷിക്കുന്നത്. കഴിഞ്ഞ ദിവസം സുഹൃത്തുക്കൾക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചിരുന്നു. മാൽദിവസിലെ താരങ്ങളുടെ അവധി ആഘോഷ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.

 2007 ൽ  ഏപ്രിൽ 20

2007 ൽ ഏപ്രിൽ 20

2007 ഏപ്രിൽ 20 നായിരുന്നു ഐശ്വര്യ റായ് ‌യും അഭിഷേക് ബച്ചനും വിവാഹിതരാകുന്നത്. സിനിമയിൽ സജീവമായിരുന്ന സമയത്തായിരുന്നു ഇവരുടെ വിവാഹം. എന്നാൽ വിവാഹത്തിനു ശേഷം സിനിമയിൽ നിന്ന് ഐശ്വര്യ വിട്ടു നിൽക്കുകയായിരുന്നു. സിനിമയിൽ സജീവമല്ലെങ്കിൽ പോലും ബോളിവുഡ് ചടങ്ങുകളിൽ താരം സജീവ സാന്നിധ്യമായിരുന്നു. മകൾ ആരാധ്യയുടെ ജനനത്തിനു ശേഷമാണ് ഐശ്വര്യ വീണ്ടും ബിഗ് സ്ക്രീനിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങിയത്. ഏവിടെ പോയാലും താരം മകളുമായിട്ടാകും പ്രത്യക്ഷപ്പെടുക.

നീണ്ട ഇടവേളയ്ക്ക് ശേഷ  ബിഗ് സ്ക്രീനിൽ

നീണ്ട ഇടവേളയ്ക്ക് ശേഷ ബിഗ് സ്ക്രീനിൽ

നീണ്ട ഇടവേളയ്ക്ക് ശേഷം ഐശ്യര്യയും അഭിഷേക് ബച്ചനും വീണ്ടും ബിഗ് സ്ക്രീനിൽ ഒന്നിച്ചെത്തുകയാണ്.. സഞ്ജയ് ലീല ബൻസാലിയുടെ ചിത്രത്തിലാണ് താരങ്ങൾ വർഷങ്ങൾ ശേഷം വീണ്ടും ഒരുമിക്കുന്നത്. എന്നാൽ ഈ ചിത്രത്തിനെ കുറിച്ചുളള കൂടുതൽ വിവരം ഇതുവരെ പുറത്തു വന്നിട്ടില്ല. ബോളിവുഡ് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളിലൊന്നാണ് ഐശ്വര്യ റായും അഭിഷേക് ബച്ചനും.

View this post on Instagram

@niyamamaldives #niyamamaldives

A post shared by Abhishek Bachchan (@bachchan) on

View this post on Instagram

🌟Maldives😍

A post shared by AishwaryaRaiBachchan (@aishwaryaraibachchan_arb) on

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X