»   » ഒന്നിച്ചഭിനയിക്കാന്‍ തയ്യാറെടുത്ത് ബിഗ്ബിയും കുടുംബവും!

ഒന്നിച്ചഭിനയിക്കാന്‍ തയ്യാറെടുത്ത് ബിഗ്ബിയും കുടുംബവും!

Posted By: Ambili
Subscribe to Filmibeat Malayalam

ബോളിവുഡ് സിനിമയില്‍ തരംഗം സൃഷ്ടിക്കാന്‍ ഒരുങ്ങുകയാണ് ബിഗ് ബി കുടുംബത്തോടെ. ബുന്‍ഡി ഔര്‍ ബാലി എന്ന ചിത്രത്തിലാണ് മൂവരും ഒന്നിച്ചഭിനയിച്ചത്. 2005 ല്‍ പുറത്തിറങ്ങിയ ചിത്രത്തിലെ 'കജ്‌രാരേ കജ്‌രാരേ തേരെ കാരെ കാരെ നൈയ്‌ന' എന്ന പാട്ടിലാണ് മൂവരും ഒന്നിച്ചഭിനയിച്ചിരുന്നത്.

എന്നാല്‍ വീണ്ടും മൂവരും ഒന്നിക്കാന്‍ പോകുന്ന സിനിമ ഇറങ്ങാന്‍ പോകുന്നു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. നിര്‍മ്മതാവ് ഗൗരംഗ് ദോഷിയാണ് ഡെക്കാന്‍ ക്രോണിക്കലിനോട് വാര്‍ത്ത വെളിപ്പെടുത്തിയത്.

ഹാപ്പി ആനിവോര്‍സറി

അനേകന്‍ 2 എന്ന ചിത്രത്തിന് ശേഷം 'ഹാപ്പി ആനിവേര്‍സറി 'എന്ന പുതിയ ചിത്രത്തിലാണ് മൂവരും ഒന്നിച്ചഭിനയിക്കാനായി തയ്യാറെടുക്കുന്നത്.

ഔദ്യോഗിക പ്രഖ്യാപനം ഉടനെ

ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടനെ ഉണ്ടാവുമെന്നാണ് ഗൗരംഗ് പറയുന്നത്. പ്രേക്ഷകര്‍ക്ക് ഐശ്വര്യയെയും അഭിഷേക്, അമിതാബ് എന്നിവരെ ഒന്നിച്ചൊരു സ്‌ക്രീനില്‍ കാണാമെന്നും ഈ സിനിമ എന്റെ മുഖ്യമായ പ്രോജക്ടുകളില്‍ ഒന്നാണെന്നും അദ്ദേഹം പറയുന്നു.

പുതിയ സിനിമയെ കുറിച്ച്

യുവത്വത്തെക്കുറിച്ച് പറയുന്ന സിനിമയായിരിക്കും. എന്നാല്‍ ജീവിതത്തെക്കുറിച്ച് വലിയൊരു ആശയവും ചിത്രം പങ്കുവെക്കുമെന്നും അദ്ദേഹം പറയുന്നു. ചിത്രത്തിന്റെ കൂടുതല്‍ വിശേഷങ്ങള്‍ പിന്നീട് പങ്കുവെക്കമെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു.

അഭിഷേകും ഐശ്വര്യയും ഒന്നിച്ച്

അഭിഷേക് മാധ്യമങ്ങളുമായി മുന്‍പു സംസാരിക്കവെ ഐശ്വര്യയുടെ കൂടെ സിനിമ ചെയ്യണമെന്ന ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. തനിക്ക് അവളുടെ കൂടെ ഒന്നിച്ചഭിനയിക്കാന്‍ താല്‍പര്യമുണ്ടെന്നായിരുന്നു അന്ന് അഭിഷേക് വ്യക്തമാക്കിയിരുന്നത്.

ഇരുവരും ഒന്നിച്ചഭിനയിച്ച അവസാന ചിത്രം

2010 ല്‍ പുറത്തിറങ്ങിയ മണിരത്‌നത്തിന്റെ 'രാവണ്‍' എന്ന ചിത്രത്തിലാണ് അവസാനമായി താരദമ്പതികള്‍ ഒന്നിച്ചഭിനയിച്ചത്. ചിത്രത്തില്‍ ദമ്പതികളായി തന്നെയാണ് ഇരുവരും അഭിനയിച്ചതും.

അവസരത്തിനായുള്ള കാത്തിരിപ്പില്‍ അവസാനം മൂവരും വീണ്ടും ഒന്നിക്കുന്നു

പുതിയൊരു അവസരത്തിനായി അഭിഷേകും ഐശ്വര്യയും കാത്തിരിക്കുകയായിരുന്നു. ബോക്‌സ് ഓഫീസില്‍ തരംഗം സൃഷ്ടിക്കാനുള്ള തയ്യാറെടുപ്പിലാണ് താരകുടുംബം. 'ഹാപ്പി ആനിവേര്‍സറി'യിലുടെ അങ്ങനെ മൂവരുടെയും ഒത്തുചേരലിന് കാരണമാവും

English summary
A good news for all the Abhishek Bachchan and Aishwarya Rai Bachchan fans out there. The duo is all set to make a comeback together!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam