എട്ട് വർഷത്തിനു ശേഷം പ്രേക്ഷകരുടെ ആ താരദമ്പതിമാർ വീണ്ടും ഒന്നിക്കുന്നു !! ഗുലാബ് ജാമുൻ...

വിവാഹത്തിന് മുൻപ് ഈ ജോഡികളുടെ സിനിമകൾ സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുണെങ്കിലും പല താരങ്ങളും ഒന്നിച്ചഭിനയിക്കാൻ തയ്യാറാകുന്നില്ല

സിനിമയിലെ നായകനും നായികയും പിന്നീട് ജീവിതത്തിലും ഒന്നാകുന്ന കാഴ്ചയ്ക്ക് നമ്മൾ പ്രേക്ഷകർ കാഴ്ചക്കാരായിട്ടുണ്ട്. എന്നാൽ വിവാഹ ശേഷം ഇവർ ഒരുമിച്ച് സിനിമയിൽ പ്രത്യക്ഷപ്പെടുന്നത് കാണാൻ സാധിക്കാറില്ലയ. വിരൽ എണ്ണാവുന്ന വളരെ കുറച്ച് താര ദമ്പതിമാർ മാത്രമാണ് ഒരുമിച്ച് വീണ്ടും എത്തുന്നത്.

വിവാഹത്തിന് മുൻപ് ഈ ജോഡികളുടെ സിനിമകൾ സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുണെങ്കിലും പല താരങ്ങളും ഒന്നിച്ചഭിനയിക്കാൻ തയ്യാറാകുന്നില്ല. സിനിമ പ്രേമികൾക്ക് ബോളിവുഡിൽ നിന്നൊരു സന്തോഷ വാർത്തയെത്തുകയാണ്. പ്രേക്ഷകരുടെ ഇഷ്ട താരങ്ങളായ അഭിഷേക് ബച്ചനും ഐശ്വര്യറായും വീണ്ടും എത്തുന്നു. അഭി ആഷ് ദമ്പതിമാരുടെ രണ്ടാം വരവിനായി കാത്തിരിക്കുകയാണ് ആരാധകർ.

ഗുലാബ് ജാമുൻ

ഗുലാബ് ജാമുൻ

ഐശ്വര്യ റായ് ബച്ചൻ തന്നെയാണ് ഇക്കാര്യം പുറത്തു വിട്ടിരിക്കുന്നത്. അനുരാഗ് കശ്യപ് സംവിധാനം ചെയ്യുന്ന ഗുലാബ് ജാമുൻ എന്ന ചിത്രത്തിലൂടെ എബിയും( അഭിഷേക് ബച്ചൻ) ഞാനും വീണ്ടും ഒന്നിക്കുന്നതെന്ന് ഐശ്വര്യ പറഞ്ഞു. ഒന്നര വർഷത്തിനു മുൻപാണ് ഈ ചിത്രത്തിൽ അഭിനയിക്കാൻ തനിയ്ക്ക് ചാൻസ് ലഭിച്ചതെന്നും ഐശ്വര്യ കൂട്ടിച്ചേർത്തു. ഐശ്വര്യറായിയെ ഉദ്ധരിച്ച് മിഡ് ഡേയാണ് ഇതു സംബന്ധമായ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

 അന്ന്  മറുപടി പറഞ്ഞില്ല

അന്ന് മറുപടി പറഞ്ഞില്ല

എന്നാൽ അന്ന് ഞങ്ങൾ ആശയപരമായ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ഏതാണ്ട് അതേ സമയത്ത് തന്നെയായിരുന്നു എബി അഭിനയത്തിൽ നിന്ന് ഒരു ചെറിയ ബ്രേക്ക് എടുക്കാൻ തീരുമാനിച്ചത്. പിന്നീട് അദ്ദേഹം മൻമർസിയ ചെയ്തു. അതും സംവിധാനം ചെയ്തത് അനുരാഗ് കശ്യപ് തന്നെയായിരുന്നു.

 വീണ്ടും   സമീപിച്ചും

വീണ്ടും സമീപിച്ചും

മൻമർസിയ ചെയ്തപ്പോൾ തന്നെ വീണ്ടു ഗുലാബ് ജാമുനെ ക്കുറിച്ച് വീണ്ടും സംസാരിച്ചിരുന്നു.തുടങ്ങിയത് ചെയ്യാം എന്ന് സമ്മതിക്കുകയും ചെയ്തു. മനോഹരമായ തിരക്കഥയാണ്. ആ തിരക്കഥ ഞങ്ങൾക്ക് രണ്ടു പേർക്കും നന്നായി ചേരുന്നുമുണ്ടെന്നും ഐശ്വര്യ പറഞ്ഞു. എട്ട് വർഷത്തിനു ശേഷമാണ് ബോളിവുഡിലെ ഒരു കാലത്തെ സൂപ്പർ ജോഡികളായിരുന്ന ഐശ്വര്യയും അഭിഷേകും ഒന്നിക്കുന്നത്.

 സിനിമയിൽ നിന്ന് ബ്രേക്ക്

സിനിമയിൽ നിന്ന് ബ്രേക്ക്

കഴിഞ്ഞ കുറച്ചു നാളുകളായി സിനിമയിൽ നിന്ന് ചെറിയ ബ്രേക്ക് എടുത്ത് അഭിഷേക് ബച്ചൻ മാറി നിൽക്കുകയായിരുന്നു. തുടർച്ചയായിട്ടുളള ചിത്രങ്ങളുടെ പരാജയമാണ് അതിനുള്ള ഒരു കാരണം. എന്നാൽ ബ്രേക്ക് എടുത്തിരുന്ന സമയത്ത് സ്വന്തം ബിസിനസിലായിരുന്നു ജൂനിയർ ബച്ചന്റെ ശ്രദ്ധ. 2016 ൽ സജാദ്-ഫർഹാദ് സംവിധാനം ചെയ്ത ഹൗസ് ഫുൾ 3 ആയിരുന്നു അഭിഷേക് ബച്ചന്റെ പുറത്തിറങ്ങിയ അവസാന ചിത്രം

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X