»   » ചൂടന്‍ രംഗങ്ങളോട് മുഖം തിരിക്കേണ്ടതില്ല.. എെശ്വര്യയുടെ നായകനായി അഭിഷേക്.. ജയ ബച്ചന് സന്തോഷം!

ചൂടന്‍ രംഗങ്ങളോട് മുഖം തിരിക്കേണ്ടതില്ല.. എെശ്വര്യയുടെ നായകനായി അഭിഷേക്.. ജയ ബച്ചന് സന്തോഷം!

Posted By: Nihara
Subscribe to Filmibeat Malayalam

ബോളിവുഡിലെ മികച്ച താരജോഡികളിലൊന്നാണ് ഐശ്വര്യയും അഭിഷേക് ബച്ചനും. സിനിമയിലെ മികച്ച കെമിസ്ട്രി ജീവിതത്തിലും ഇരുവരും തുടരുകയാണ്. മണിരത്‌നം സംവിധാനം ചെയ്ത ചിത്രമായ ഗുരുവില്‍ അഭിനയിക്കുന്നതിനിടയിലാണ് ഇവര്‍ പ്രണയത്തിലായത്. പിന്നീട് അത് വിവാഹത്തിലേക്ക് എത്തി. ബച്ചന്‍ കുടുംബത്തിലെ മരുമകളായി മാറിയ ഐശ്വര്യ ഇടയ്ക്ക് സിനിമയില്‍ നിന്നും മാറി നിന്നതിന് ശേഷമാണ് തിരിച്ചെത്തിയത്.

രണ്‍ബീറും മഹിരയും തമ്മിലുള്ള സ്വകാര്യചിത്രങ്ങള്‍ പുറത്തായതിന് പിന്നിലെ കാരണം? മനപ്പൂര്‍വ്വം ചെയ്തത്!

റാണി മുഖര്‍ജിയുടെ ജീവിതം മാറ്റി മറിച്ച ആ സിനിമ ഐശ്വര്യാ റായ് വേണ്ടെന്നു വെച്ചതായിരുന്നു!

ലൈംഗികബന്ധം ആവാമെങ്കില്‍ ഒരുമിച്ച് സിഗരറ്റും വലിക്കാം.. വൈറലായ ചിത്രങ്ങള്‍ക്ക് മറുപടി!

ബോളിവുഡിന്റെ മാതൃകാ ദമ്പതികളായ ഇരുവരും ഒരുമിച്ചെത്തുന്നതിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. 2010 ല്‍ മണിരത്‌നം ഒരുക്കിയ രാവണിലാണ് ഇരുവരും അവസാനമായി ഒരുമിച്ചെത്തിയത്. ഇടയ്ക്ക് ചില സംവിധായകര്‍ ഇവരെ ഒരുമിപ്പിക്കാന്‍ ശ്രമിച്ചിരുന്നുവെങ്കിലും അത് നടക്കാതെ പോവുകയായിരുന്നു.

ഐശ്വര്യയും അഭിഷേകും ഒരുമിച്ചെത്തുന്നു

രാവണിന് ശേഷം വീണ്ടും ഐശ്വര്യയും അഭിഷേകും ഒരുമിച്ചെത്തുന്നുവെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ഇവര്‍ ഒരുമിച്ച് അഭിനയിച്ച ചിത്രങ്ങള്‍ പ്രേക്ഷകര്‍ ഇന്നും ഓര്‍ത്തിരിക്കുന്നവയാണ്.

ഇത്തവണ അത് സംഭവിക്കുന്നു

നേരത്തെ ഇരുവരെയും ഒരുമിച്ചെത്തിക്കാന്‍ ചില സംവിധായകര്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ തിരക്ക് കാരണം ഇവര്‍ക്ക് അത് സ്വീകരിക്കാന്‍ കഴിഞ്ഞില്ല. അഭിഷേകിനോടൊപ്പം അഭിനയിക്കാന്‍ ഐശ്വര്യ വിസമ്മതിച്ചുവെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

റൊമാന്റിക് കോമഡി ചിത്രം

മിഡ് ഡേയുടെ റിപ്പോര്‍ട്ട് പ്രകാരം റൊമാന്റിക് കോമഡി ചിത്രത്തിന് വേണ്ടിയാണ് ഇരുവരും ഒരുമിക്കുന്നത്. മണിരതനം ചിത്രമായ രാവണിനു ശേഷം ഏഴു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇവര്‍ സിനിമയില്‍ ഒരുമിച്ചെത്തുന്നത്.

അഭിനയിക്കാമെന്ന് അറിയിച്ചു

ബസു ബാഗ്നാനി ഒരുക്കുന്ന സുന്ദര്‍ഘാണ്ഡ് എന്ന ചിത്രത്തിന് വേണ്ടിയാണ് ഇരുവരും ഒരുമിക്കുന്നത്. ചിത്രത്തില്‍ അഭിനയിക്കാന്‍ ഐശ്വര്യയും അഭിഷേകും സമ്മതം നല്‍കിയെന്നുള്ള റിപ്പോര്‍ട്ടും പുറത്തുവന്നിട്ടുണ്ട്.

ആദ്യം പരിഗണിച്ചിരുന്നത്

ഇര്‍ഫാന്‍ ഖാനെയും ത്പ്‌സി പന്നുവിനെയുമാണ് ചിത്രത്തിലേക്ക് വേണ്ടി ആദ്യം പരിഗണിച്ചിരുന്നത്. എന്നാല്‍ പിന്നീട് ആഷും അഭിയും ഈ ചിത്രത്തിന്റെ ഭാഗമായി മാറുകയായിരുന്നു.

ബച്ചന്‍ കുടുംബത്തിന് പൂര്‍ണ്ണ സമ്മതം

മരുമകള്‍ മറ്റു നായകന്‍മാര്‍ക്കൊപ്പം ഇഴുകിച്ചേര്‍ന്ന് അഭിനയിക്കുന്നതിനോട് അമിതാഭ് ബച്ചനും ജയ ബച്ചനും താല്‍പര്യമില്ല. ഇത്തരം രംഗങ്ങള്‍ക്ക് നേരെ ഐശ്വര്യ മുഖം തിരിക്കുകയാണ്. താരത്തിന്റെ സമീപനം പല സംവിധായകരെയും വെട്ടിലാക്കിയിരുന്നു.

ചിത്രത്തിന്റെ വിഷയം

യഥാര്‍ത്ഥ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. കുറ്റകൃത്യവും പ്രണയവും ഉള്‍ക്കൊള്ളിച്ചുള്ള കഥയാണ് ചിത്രത്തിന്റേതെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

സ്‌ക്രിപ്റ്റ് വായിച്ചിരുന്നു

ഐശ്വര്യ റായിയും അഭിഷേക് ബച്ചനും ചിത്രത്തിന്റെ തിരക്കഥ വായിച്ച് അഭിനയിക്കാന്‍ സമ്മതിച്ചുവെന്നാണ് അണിയറപ്രവര്‍ത്തകര്‍ നല്‍കുന്ന വിവരം.

ചുംബന രംഗങ്ങളില്‍ ഭയക്കാതെ അഭിനയിക്കാം

ചുംബന രംഗങ്ങള്‍ക്ക് നേരെ മുഖം തിരിച്ച് നില്‍ക്കുകയാണ് താരമെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്. ഫെന്നിഖാന്‍ ചിത്രത്തില്‍ അഭിനയിക്കുന്നതിനിടയില്‍ തന്റെ ആശങ്ക താരം തന്നെ അണിയറ പ്രവര്‍ത്തകരുമായി പങ്കുവെക്കുകയും ചെയ്തുവത്രേ. എന്നാല്‍ നായകനായി അഭിഷേക് എത്തുകയാണെങ്കില്‍ അത്തരം ആശങ്ക ഉണ്ടാവില്ലല്ലോയെന്ന ആശ്വാസത്തിലാണ് താരം.

പ്രഥമ പരിഗണന കുടുംബത്തിന്

ബോളിവുഡിലെ നമ്പര്‍ വണ്‍ താരറാണിയാണെങ്കിലും ബച്ചന്‍ കുടുംബത്തിലെ മരുമകളായതോടു കൂടി ഐശ്വര്യ തന്റെ ചിന്താഗതികള്‍ക്കൊക്കെ മാറ്റം വരുത്തിയിരുന്നു. കുടബംത്തിന് പരിഗണന നല്‍കാന്‍ തുടങ്ങിയ താരം മറ്റുള്ളവരുടെ അഭിപ്രായത്തെ മാനിക്കാനും തുടങ്ങി.

അമ്മായിഅമ്മയുടെ ശാസന

അഭിഷേക് ബച്ചന്റെ മരുമകളായാണ്. ഐശ്വര്യ ബച്ചന്‍ കുടുംബത്തിലെത്തിയത്. താരത്തിന്റെ ചൂടന്‍ രംഗങ്ങള്‍ കണ്ട് ജയ ബച്ചന്‍ വിമര്‍ശിച്ചിരുന്നു. മുന്‍പ് സിനിമയ്ക്ക് വേണ്ടിയായിരുന്നു കിടപ്പറ രംഗങ്ങളും ചുംബനവുമൊക്കെ ഉള്‍പ്പെടുത്തിയിരുന്നത്. ഇന്നത് കച്ചവടത്തിന്റെ ഭാഗമായി മാറിയെന്നും താരമാതാവ് പറയുന്നു.

അമിതാഭ് ബച്ചനും മുഖം തിരിച്ചു

മരുമകളും രണ്‍ബീര്‍ കപൂറും ഇഴുകിച്ചേര്‍ന്ന് അഭിനയിച്ച രംഗങ്ങള്‍ അടങ്ങിയ ചിത്രത്തിന് നേരെ ബിഗ് ബിയും മുഖം തിരിച്ചിരുന്നു. ചിത്രത്തിന്റെ ട്രെയിലറോ ടീസറോ കാണാന്‍ പോലും അദ്ദേഹം കൂട്ടാക്കിയിരുന്നില്ല. ചിത്രത്തിലെ ചുംബന രംഗങ്ങളും കിടപ്പറ സീനുമൊക്കെ ഒഴിവാക്കുന്നതിനായി ബച്ചന്‍ കുടുംബം സംവിധായകനോട് ആവശ്യപ്പെട്ടിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

English summary
After Aishwarya Rai Bachchan's comeback, many directors want to sign her with hubby Abhishek Bachchan. As per rumours the diva rejected many offers with Abhishek in the past and now Vashu Bhagnani has approached the couple for his film Sundarkand.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam