മകള്‍ക്ക് വേണ്ടിയുള്ള വേഷം കെട്ടലാണ്, ഐശ്വര്യയുടെയും അഭിഷേകിന്റെയും ശരീരഭാഷ അത് പറയുന്നുണ്ടെന്ന് കമന്റുകള്‍

ഇന്ത്യന്‍ സിനിമയിലെ ഏറ്റവുമധികം വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന താരദമ്പതിമാരാണ് ഐശ്വര്യ റായിയും അഭിഷേക് ബച്ചനും. ഇരുവരും വിവാഹിതരായത് മുതല്‍ ഉടനെ വേര്‍പിരിയുമെന്ന വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ദാമ്പത്യജീവിതം 15 വര്‍ഷം പിന്നിട്ടതിനുശേഷവും താരങ്ങള്‍ ഇതേ ഊഹാപോഹങ്ങള്‍ക്ക് ഇരയായി കൊണ്ടിരിക്കുകയാണ്.

മുന്‍പ് പ്രചരിച്ചിരുന്ന വാര്‍ത്തകളൊക്കെ കാറ്റില്‍ പറത്തി അഭിഷേക് ബച്ചനും ഐശ്വര്യ റായിയും ഒരുമിച്ച് എത്തിയതിന്റെ പുതിയ വീഡിയോ ആണ് കഴിഞ്ഞ ദിവസം പുറത്തു വന്നത്. മകള്‍ ആരാധ്യയുടെ സ്‌കൂളിലെ പരിപാടിക്ക് താരദമ്പതിമാര്‍ ഒരുമിച്ച് എത്തിയതുമായി ബന്ധപ്പെട്ട വിശേഷങ്ങളാണ് പ്രചരിക്കുന്നത്.

aaradhya-bachchan

ഐശ്വര്യയ്ക്കും അഭിഷേകിനുമൊപ്പം പിതാവ് അമിതാഭ് ബച്ചനും ഉണ്ടായിരുന്നു. ഇപ്പോഴിതാ സ്‌കൂളിലെ പരിപാടിക്ക് ശേഷം മകള്‍ക്ക് ഒപ്പം തിരികെ പോകുന്ന താരങ്ങളുടെ വീഡിയോ കൂടി പ്രചരിക്കുകയാണ്. ഐശ്വര്യയെയും മകളെയും കാറിനുള്ളിലേക്ക് കയറ്റിയതിന് ശേഷമാണ് അഭിഷേക് മുന്നില്‍ കയറുന്നത്. കാറിനുള്ളില്‍ വച്ച് അമ്മയും മകളും പരസ്പരം സന്തോഷം പ്രകടിപ്പിക്കുകയുമൊക്കെ ചെയ്യുന്നുണ്ട്.

ഇത്തരത്തില്‍ താരങ്ങള്‍ക്കിടയില്‍ യാതൊരു പ്രശ്‌നങ്ങളും ഇല്ലെന്ന് പുറത്തുവന്ന വീഡിയോയിലൂടെ വ്യക്തമാണെങ്കിലും ഇതൊക്കെ വെറും കാട്ടിക്കൂട്ടലുകള്‍ ആണെന്നാണ് പാപ്പരാസികളുടെ അഭിപ്രായം.

'ഒരുമിച്ചാണെങ്കിലും ഇപ്പോഴും ഒരുമിച്ചല്ല. അവര്‍ ആരാധ്യയ്ക്ക് വേണ്ടി മാത്രം വന്നതാണ്. അതല്ലാതെ ഇവിടെ ഒരു ബന്ധവുമില്ല. അവരുടെ ശരീരഭാഷ നോക്കിയാല്‍ മനസിലാവും. അമിതാഭ് ബച്ചനും പബ്ലിക്സ്റ്റണ്ട് ഒഴിവാക്കാന്‍ വന്നത് പോലെ തോന്നിപ്പിച്ചു.

ഇവിടെ അമിതാഭ് ബച്ചന്‍ വന്നെങ്കിലും ആരാണ് വരാതിരുന്നതെന്ന് നോക്കിക്കേ, ജയ ബച്ചന്‍ മറ്റെന്ത് ചടങ്ങുകള്‍ക്ക് പോയാലും ഐശ്വര്യയുടെയും ആരാധ്യയുടെയും കാര്യങ്ങള്‍ക്ക് വരില്ല. എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണക്കാരും നടിയുടെ ജീവിതം തകര്‍ത്തതും അമ്മായിയമ്മയും നാത്തൂനുമാണ്...' എന്നിങ്ങനെ നീളുകയാണ് കമന്റുകള്‍.

aaradhya-bachchan

അതേ സമയം ആരാധ്യയ്ക്ക് ബോഡി ഷെയിമിങ്ങും നേരിടേണ്ടതായി വന്നു. അവളുടെ പ്രായത്തിനെക്കാളും ആരാധ്യ വളരെ വലുതാണെന്നാണ് ഒരാള്‍ കമന്റിട്ടത്. എന്നാല്‍ അവളുടെ അച്ഛനെയും മുത്തച്ഛനെയും നോക്കൂ, അവര്‍ വളരെ ഉയരമുള്ളവരാണ്. അവരെ പോലെ സ്വാഭാവികമായിട്ടും ആരാധ്യയ്ക്കും നല്ല പൊക്കമുണ്ടാവും. അതൊന്നും കുറ്റപ്പെടുത്തേണ്ട കാര്യമല്ലെന്നാണ് ആരാധകരും പറയുന്നത്.

ആനന്ദ് അംബാനിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ അഭിഷേക് വീട്ടുകാരുടെ കൂടെ വന്നത് മുതലാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഐശ്വര്യയും മകളും തനിച്ച് വരികയും അഭിഷേക് അവരെ മാറ്റി നിര്‍ത്തുകയും ചെയ്തുവെന്ന് ആരോപിച്ച് വലിയ വിമര്‍ശനം നേരിടേണ്ടി വന്നു. പിന്നാലെ താരങ്ങള്‍ വേര്‍പിരിഞ്ഞാണ് താമസമെന്ന് പ്രചരണമുണ്ടായി.

അഭിഷേകിന്റെ കുടുംബവീട് സഹോദരി ശ്വേത ബച്ചന് കൊടുത്തുവെന്നും ഇതോടെ ഐശ്വര്യ മകളെയും കൂട്ടി മാറി താമസിച്ചുവെന്നുമാണ് കഥകള്‍. എന്നാല്‍ ഇതിലൊരു വിശദീകരണം നല്‍കാന്‍ താരകുടുംബം ഇതുവരെ ശ്രമിച്ചിട്ടില്ല.

Read more about: aishwarya rai
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X