»   » പട്ടിണി കിടന്ന് മെലിഞ്ഞതല്ല, ആ രഹസ്യം എെശ്വര്യ റായ് വെളിപ്പെടുത്തുന്നു !!

പട്ടിണി കിടന്ന് മെലിഞ്ഞതല്ല, ആ രഹസ്യം എെശ്വര്യ റായ് വെളിപ്പെടുത്തുന്നു !!

Posted By: Nihara
Subscribe to Filmibeat Malayalam

സൗന്ദര്യത്തിന്റെ കാര്യത്തില്‍ ബോളിവുഡ് താരറാണി ഐശ്വര്യയെക്കഴിഞ്ഞേ മറ്റാരുമുള്ളൂവെന്ന് വിശ്വസിക്കുന്നവരാണ് താരത്തിന്റെ ആരാധകര്‍. സൗന്ദര്യത്തെക്കുറിച്ച് എപ്പോള്‍ സംസാരിക്കുമ്പോഴും ഇവര്‍ വാചാലരാവുന്നതും താരത്തെക്കുറിച്ചാണ്.

ഐശ്വര്യ റായിയുടെ സൗന്ദര്യ രഹസ്യത്തെക്കുറിച്ച് അറിയാന്‍ പ്രേക്ഷകര്‍ക്കെല്ലാം താല്‍പര്യമാണ്. പ്രമുഖ ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം കാര്യങ്ങള്‍ വ്യക്തമാക്കിയത്.

മോഹന്‍ലാലിന് ഇത്രയുമധികം ആരാധികമാരുണ്ടായതിനു പിന്നിലെ കാരണത്തെക്കുറിച്ച് സറീനാ വഹാബ് !!

ഫിറ്റ്‌നസ്സ് സീക്രട്‌സിനെക്കുറിച്ച്

വിവാഹവും പ്രസവുമൊക്കെ കഴിഞ്ഞിട്ടും താരം എങ്ങനെ ഈ രീതിയില്‍ ശരീരം നിലനിര്‍ത്തുന്നുവെന്നതിനെക്കുറിച്ചാണ് ആരാധകരെല്ലാം ചര്‍ച്ച ചെയ്യുന്നത്. പ്രസവ ശേഷം വണ്ണം കൂടിയെങ്കിലും പിന്നീട് താരം പൂര്‍വ്വാധികം സുന്ദരിയായി സൗന്ദര്യം വീണ്ടെടുത്തിരുന്നു.

കാനിലും തിളങ്ങി

ഇത്തവണത്തെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഏറെ തിളങ്ങിയ താരം കൂടിയായിരുന്നു ഐശ്വര്യാ റായി. ഇടയ്ക്ക് വണ്ണം കൂടിയെന്നു പറഞ്ഞ് പരിഹസിച്ചവര്‍ക്കുള്ള മറുപടി കൂടിയായിരുന്നു കാനില്‍ കണ്ടത്.

പ്രസവ ശേഷം വണ്ണം കൂടിയതിനെ വിമര്‍ശിച്ചു

സത്രീയെന്ന നിലയില്‍ ഏറ്റവും കൂടുതല്‍ സന്തോഷം അനുഭവിച്ചിരുന്ന സമയത്ത് പോലും ആളുകള്‍ തന്റെ വണ്ണത്തെക്കുറിച്ച് കളിയാക്കിയിരുന്നുവെന്ന് ഐശ്വര്യ റായ് പറയുന്നു. എന്നാല്‍ അന്നും ഇന്നും താന്‍ ഒരേ ഭക്ഷണ രീതിയാണ് പിന്തുടരുന്നതെന്നും താരം പറയുന്നു.

ഭക്ഷണരീതിയെക്കുറിച്ച്

ഒരു ഗ്ലാസ് ചൂട് നാരങ്ങാ വെള്ളത്തോടൊപ്പം ഒരു ബ്രൗണ്‍ ബ്രെഡും ഒരു കപ്പ് ഓട്‌സുമാണ് ഐശ്വര്യ റായിയുടെ പ്രഭാത ഭക്ഷണം. ഉച്ചയാവുമ്പോള്‍ വേവിച്ച പച്ചക്കറിയും ഒരു കപ്പ് പരിപ്പും ചപ്പാത്തിയുമാണ് കഴിക്കുന്നത്.

ജങ്ക് ഫുഡുകള്‍ ഒഴിവാക്കാറുണ്ട്

വറുത്തതും പൊരിച്ചതുമായ ആഹാരങ്ങളും ജങ്ക് ഫുഡും താരം പാടേ ഒഴിവാക്കി. കൊഴുപ്പ് കുറഞ്ഞ ആഹാരവും പഴങ്ങളും കൂടുതല്‍ കഴിക്കാറുണ്ടെന്നും താരം പറയുന്നു.

മെലിഞ്ഞതിനു പിന്നില്‍

കൃത്യമായ ഭക്ഷണക്രമം പാലിച്ചാണ് താന്‍ ശരീരഭാരം കുറച്ചതെന്ന് താരം പറയുന്നു. പട്ടിണി കിടന്ന് മെലിയുന്നത് ശരീരത്തെ ദ്രോഹിക്കുന്നതിന് തുല്യമാണ്. ആരോഗ്യകരമായ ഭക്ഷണത്തിലൂടെയും ശരീര ഭാരം കുറയ്ക്കാന്‍ കഴിയുമെന്നും താരം തെളിയിച്ചു.

യോഗ ചെയ്യാറുണ്ട്

വര്‍ഷങ്ങളായി യോഗ ചെയ്യാറുണ്ട് താനെന്ന് ഐശ്വര്യാ റായി വ്യക്തമാക്കി. പ്രസവ ശേഷവും ഇത് കൃത്യമായി തുടര്‍ന്നിരുന്നു. 45 മിനുട്ട് ഇതിനായിത്തന്നെ മാറ്റി വെച്ചിരിക്കുകയാണെന്നും താരം പറയുന്നു.

English summary
Aishwarya Rai opens up about her health and fitness secret.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam