ഇപ്പോഴാണ് ഐശ്വര്യ റായി 'സൂപ്പർ മദർ' ആയത്, മകളെ ഒറ്റയ്ക്ക് വിട്ട് താരം, അഭിനന്ദനവുമായി ആരാധകർ

തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ ആരാധകരുള്ള താരമാണ് ഐശ്വര്യ റായി ബച്ചൻ. കോളിവുഡിലൂടെയാണ് ഐശ്വര്യ സിനിമയിൽ എത്തുന്നത്. വളരെ ചെറിയ സമയം കൊണ്ട് തന്നെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു ബോളിവുഡിൽ ചുവട് വെച്ച താരം പെട്ടെന്ന് തന്നെ ഇന്ത്യൻ സിനിമയിലെ താരറാണിയായി മാറുകയായിരുന്നു. തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ തിളങ്ങാൻ ഐശ്വര്യ റായി ബച്ചന് കഴിഞ്ഞിരുന്നു.

സിനിമയിൽ സജീവമായി നിൽക്കുമ്പോഴാണ് ഐശ്വര്യയും നടൻ അഭിഷേക് ബച്ചനുമായുള്ള വിവാഹം കഴിയുന്നത്. ഇതോടെ താരം സിനിമ വിടുകയായിരുന്നു. ആഷിന്റെ ഇടവേള ആരാധകരെ ഏറെ സങ്കടത്തിലാഴ്ത്തിയിരുന്നു. നടി വീണ്ടും സിനിമയിലേയ്ക്ക് മടങ്ങി എത്തണമെന്ന് ആരാധകർ അറിയിച്ചിരുന്നു. മകൾ ആരാധ്യ മുതിർന്നതിന് ശേഷമാണ് ഐശ്വര്യ സിനിമയിൽ എത്തിയത്. എന്നാൽ അത്രയധികം സിനിമയിൽ സജീവമല്ല താരം.

ഗോസിപ്പ് കോളങ്ങളിലെ ചർച്ച

അഭിനയത്തിന് ചെറിയ ഇടവേള നൽകിയെങ്കിലും ബോളിവുഡ് ഗോസിപ്പ് കോളങ്ങളിൽ നടി സജീവമായിരുന്നു. താരത്തിന്റെ വ്യക്തി ജീവിതമായിരുന്നു സോഷ്യൽ മീഡിയയിൽ ചർച്ചയായത്. പഴയ പ്രണയങ്ങളെ കുറിച്ചും വിവാഹമോചനത്തെ കുറിച്ചുള്ള കഥകളും ഗോസിപ്പ് കോളങ്ങളിൽ ഇടം പിടിച്ചിരുന്നു. എന്നാൽ ഇതിനെ കുറിച്ചൊന്നും ഐശ്വര്യ പ്രതികരിച്ചിരുന്നില്ല. തന്റെ കുടുംബജീവിതവുമായി മുന്നോട്ട് പോവുകയായിരുന്നു താരം.

സൂപ്പർ മദർ

'ബോളിവുഡിലെ സൂപ്പർ മദർ' എന്നാണ് ഐശ്വര്യയെ അറിയപ്പെടുന്നത്. മകളോടുള്ള അടുപ്പത്തെ കുറിച്ച് ഭർത്താവ് അഭിഷേക് ബച്ചനും ഭത്യമാതാവ് ജയ ബച്ചനും അഭിമുഖങ്ങളിൽ വെളുപ്പെടുത്തിയിരുന്നു. വളരെ പൊസസീവായ അമ്മയാണ് ഐശ്വര്യ എന്നാണ് ജയ ബച്ചൻ ഐശ്വര്യയെ കുറിച്ച് പറഞ്ഞത്. മകൾ ജനിച്ചതിന് ശേഷമാണ് കരിയർ പോലും ഐശ്വര്യ ഉപേക്ഷച്ചതെന്നും അഭിഷേക് ബച്ചനും മറ്റൊരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. മകൾ ജനിച്ചതിന് ശേഷം കുഞ്ഞിനെ ചുറ്റിപ്പറ്റിയായിരുന്നു നടിയുടെ ജീവിതം

മകളെ  ഒറ്റയ്ക്ക് സഞ്ചരിക്കാൻ അനുവദിക്കൂ

മകളോടുളള അതിര് കവിഞ്ഞുള്ള അടുപ്പം പ്രേക്ഷകരുടെ ഇടയിൽ വലിയ വിമർശനം സൃഷ്ടിച്ചിരുന്നു. ഇത് അൽപം ഓവറാണെന്നാണ് അന്ന് പ്രേക്ഷകർ പറഞ്ഞത്. മകൾ ജനിച്ചതിന് ശേഷം നടിയുടെ എല്ലാ യാത്രകളിലും ആരാധ്യയും ഒപ്പം ഉണ്ടാവാറുണ്ട്. മകളുടെ കൈ പിടിച്ച് നടക്കുന്ന ഐശ്വര്യയുടെ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇതിനെതിര പ്രേക്ഷകർ രംഗത്ത് എത്തിയിരുന്നു. മകളെ സ്വന്തമായി സഞ്ചരിക്കാൻ വിടുവെന്നായിരുന്നു താരറാണിയോട് അന്ന് പ്രേക്ഷകർ പറഞ്ഞത്.

അഭിനന്ദനം

ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ഐശ്വര്യയുടേയും ആരാധ്യയുടേയും എയർപേർട്ട് ചിത്രങ്ങളാണ്. പതിവിന് വിപരീതമായി മകളെ സ്വതന്ത്ര്യമായി വിട്ടിരിക്കുകയാണ് ഐശ്വര്യ. താരറാണിയുടെ ഈ ചിത്രത്തെ 'അപൂർവ്വം' എന്നാണ് പ്രേക്ഷകർ പറയുന്നത്. ആരാധകർ മാത്രമല്ല വിമർശകരും നടിയുടെ മാറ്റത്തെ അഭിനന്ദിക്കുകയാണ്. സോഷ്യൽ മീഡിയയിലും ആഷിന്റേയും ആരാധ്യയുടേയും ചിത്രങ്ങൾ വൈറലായിട്ടുണ്ട്. പോസിറ്റിവായിട്ടുള്ള കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. 2007ൽ ആണ് ഐശ്വര്യ റായിയും അഭിഷേക് ബച്ചനും വിവാഹിതരാവുന്നത്. 2011ൽ ആണ് ആരാധ്യ ജനിക്കുന്നത്.

Recommended Video

ആരാധ്യയുടെ കാര്യത്തില്‍ അഭിഷേക് പൊസ്സസീവ് | filmibeat Malayalam
തെന്നിന്ത്യൻ സിനിമ

ഒരു ഇടവേളയ്ക്ക് ശേഷം തെന്നിന്ത്യയിൽ മടങ്ങി എത്തിയിരിക്കുകയാണ് ഐശ്വര്യ റായി ബച്ചൻ . ഗുരുവായ മണിരത്നത്തിന്റെ ചിത്രത്തിലൂടെയാണ് വർഷങ്ങൾക്ക് ശേഷമുളള തിരിച്ച് വരവ്. തെന്നിന്ത്യയിലെ വൻ താരനിര അണിനിരക്കുന്ന 'പൊന്നിയിൻ സെൽവനിൽ' ഇരട്ട വേഷത്തിലാണ് ഐശ്വര്യ എത്തുന്നത്. രണ്ട് ഭാഗങ്ങളിലായി പുറത്ത് ഇറങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. മണിരത്നം ചിത്രമായ ഇരുവറിലൂടെയാണ് നടി സിനിമയിൽ എത്തുന്നത്.

Read more about: aishwarya rai
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X