ഇവരാണോ തല്ലിപ്പിരിഞ്ഞെന്ന് പറഞ്ഞത്! ഐശ്വര്യയെ ചേര്‍ത്ത് പിടിച്ച് ക്യാമറയ്ക്ക് മുന്നിലെത്തി അഭിഷേക് ബച്ചന്‍
ബോളിവുഡ് താരങ്ങളായ അഭിഷേക് ബച്ചനും ഐശ്വര്യ റായിയും വേര്‍പിരിഞ്ഞു, മാറി താമസിക്കുകയാണ് എന്ന് തുടങ്ങി കഴിഞ്ഞ കുറച്ച് മാസങ്ങളായി നിരന്തരം വാര്‍ത്തകള്‍ വന്നു കൊണ്ടേയിരിക്കുകയാണ്. ആനന്ദ് അംബാനിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ രണ്ടുപേരും ഒരുമിച്ച് എത്താത്തത് മുതലാണ് ഗോസിപ്പികളുടെ തുടക്കം.
ഐശ്വര്യയോ അഭിഷേകോ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുന്ന ചിത്രങ്ങളും ഇരുവരും പൊതു പരിപാടികളില്‍ പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങളുമൊക്കെ ഇത്തരം പ്രചരണങ്ങള്‍ക്ക് കാരണമായി. എന്നാലിപ്പോള്‍ ആരാധകരെ പോലും അമ്പരപ്പിച്ചുകൊണ്ട് ഒരുമിച്ച് എത്തിയിരിക്കുകയാണ് അഭിഷേകും ഐശ്വര്യയും.

കുറേക്കാലമായി അഭിഷേക് ബച്ചനും ഐശ്വര്യ റായും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീണെന്ന കഥകള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട്. അഭിഷേകിന്റെ മാതാപിതാക്കളുമായിട്ടുള്ള പ്രശ്‌നങ്ങളാണ് ഐശ്വര്യ മാറി താമസിക്കാന്‍ കാരണമെന്നു തുടങ്ങി പലതരത്തിലുള്ള പ്രചരണമാണ് നടന്നിരുന്നത്. എന്നാല്‍ താന്‍ ഇപ്പോഴും വിവാഹിതനാണെന്ന് ഒരിക്കല്‍ അഭിഷേകിന് പറയേണ്ടി വന്നിരുന്നു. എന്നിട്ടും വാര്‍ത്തകള്‍ അവസാനിച്ചില്ല.
താരങ്ങള്‍ പൊതു പരിപാടികള്‍ക്ക് പ്രത്യക്ഷപ്പെടുന്നത് വളരെ കുറഞ്ഞതോടെ ഊഹപോഹങ്ങള്‍ വര്‍ദ്ധിച്ചുകൊണ്ടേയിരുന്നു. ഒടുവില്‍ ഇരുവരും ഒരുമിച്ചെത്തിയിരിക്കുകയാണ്. ഒരു പൊതു പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ താരങ്ങള്‍ കാറില്‍ നിന്നും ഇറങ്ങി വരുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. ഒരുമിച്ച് രണ്ട് കാറുകളിലായിട്ടാണ് അഭിഷേകും ഐശ്വര്യയും എത്തിയത്. ഇവര്‍ക്കൊപ്പം അഭിഷേകിന്റെ പിതാവും നടനുമായ അമിതാഭ് ബച്ചനും ഉണ്ടായിരുന്നു.

ഐശ്വര്യ മുന്നിലെ കാറില്‍ വന്നിറങ്ങിയപ്പോള്‍ അമിതാഭും അഭിഷേകും ഒരുമിച്ച് പിന്നിലെ കാറില്‍ വരികയായിരുന്നു. ശേഷം ഐശ്വര്യ കൂടി ഇവര്‍ക്കരികിലേക്ക് എത്തുകയും മൂവരും ഒരുമിച്ച് അകത്തേക്ക് കയറി പോകുന്നതുമാണ് പ്രചരിക്കുന്ന വീഡിയോയിലുള്ളത്. മാത്രമല്ല കറുപ്പ് നിറമുള്ള വസ്ത്രം ധരിച്ച് ഇരുവരും കപ്പിള്‍ ലുക്കിലാണ് എത്തിയതും. തിരക്കിനിടയില്‍ അഭിഷേക് ഭാര്യയെ ചേര്‍ത്തു പിടിക്കുന്നതും താരങ്ങള്‍ കൈകോര്‍ത്ത് നടക്കുന്നതുമൊക്കെ വീഡിയോയില്‍ വ്യക്തമായി കാണാം. ഇതോടെ മുന്‍പ് വന്ന വാര്‍ത്തകളിലൊന്നും യാതൊരു കഴമ്പുമില്ലെന്ന കാര്യം വ്യക്തമായിരിക്കുകയാണ്.
2007 ലാണ് ഐശ്വര്യ റായിയും അഭിഷേക് ബച്ചനും വിവാഹിതരാവുന്നത്. പിന്നാലെ സിനിമകളില്‍ നിന്നും ചെറിയ ഇടവേളകളെടുത്ത ഐശ്വര്യ 2011 ല്‍ മകള്‍ ആരാധ്യയ്ക്ക് ജന്മം കൊടുത്തു. ശേഷം മകളെ വളര്‍ത്തുന്നതിനായി പൂര്‍ണമായിട്ടും അഭിനയത്തില്‍ നിന്നും വിട്ട് നിന്നു. കഴിഞ്ഞ വര്‍ഷങ്ങളില്‍ തമിഴ് സിനിമയിലൂടെ വീണ്ടും അഭിനയത്തില്‍ സജീവമായിരിക്കുകയാണ് നടി.
മണിരത്‌നം സംവിധാനം ചെയ്ത പൊന്നിയന്‍ സെല്‍വന്‍ എന്ന സിനിമയുടെ രണ്ട് ഭാഗങ്ങളിലും നന്ദിനി എന്ന ശക്തമായൊരു കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ഐശ്വര്യയ്ക്ക് സാധിച്ചു. ഇതിലൂടെ പ്രേക്ഷക പ്രശംസ നേടിയിരിക്കുകയാണ് നടി.


Click it and Unblock the Notifications