'മകളേയും ഭാര്യയേയും ഒഴിവാക്കിയ അഭിഷേക് എന്ത് മനുഷ്യനാണ്..?; ബച്ചൻ ഫാമിലിയിൽ നിന്നും അകലം പാലിച്ച് ഐശ്വര്യ!
ആനന്ദ് അംബാനി-രാധിക മെർച്ചന്റ് വിവാഹ വിശേഷങ്ങളാണ് സോഷ്യൽമീഡിയ മുഴുവൻ. മുംബെെയിലെ ജിയോ വേൾഡ് കൺവെൻഷൻ സെന്ററിലായിരുന്നു വിവാഹം. രാവിലെ പൂജയോടെയാണ് വിവാഹ ചടങ്ങുകൾ ആരംഭിച്ചത്. കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു പൂജ. മുംബൈയിലെ വസതിയായ ആന്റിലിയയിൽ വൈകുന്നേരം നാലുമണിയോടെ ആരംഭിച്ച വിവാഹച്ചടങ്ങുകൾ രാത്രി വൈകുവോളം തുടർന്നു. രാത്രി 10 മണിയോടെയായിരുന്നു മുഹൂർത്തം.
കേന്ദ്രമന്ത്രിമാരും ഹോളിവുഡ്, ബോളിവുഡ് താരനിരയും ചടങ്ങുകളിൽ പങ്കെടുത്തു. സംഗീതസംവിധായകരായ അമിത് ത്രിവേദി, പ്രീതം എന്നിവർക്കൊപ്പം ഗായകരായ ഹരിഹരൻ, ശങ്കർ മഹാദേവൻ, ശ്രേയാ ഘോഷാൽ, മാമെ ഖാൻ, നീതി മോഹൻ, കവിത സേത്ത് എന്നിവരും പരിപാടികൾ അവതരിപ്പിച്ചു.

ചലച്ചിത്ര രംഗത്ത് നിന്നുള്ള അമിതാഭ് ബച്ചൻ, സൽമാൻ ഖാൻ, ആമിർ ഖാൻ, കരൺ ജോഹർ, രൺബീർ കപൂർ, ആലിയ ഭട്ട്, അനിൽ കപൂർ, മാധുരി ദീക്ഷിത്, വിദ്യാ ബാലൻ തുടങ്ങിയവർ കുടുംബസമേതം ചടങ്ങിൽ പങ്കെടുത്തു. സൗത്ത് ഇന്ത്യയിൽ നിന്ന് സൂര്യ, രജിനികാന്ത്, ജ്യോതിക, നയൻതാര, വിഘ്നേഷ് ശിവൻ, വെങ്കിടേഷ്, റാണാ ദഗ്ഗുബാട്ടി, പൃഥ്വിരാജ്, സുപ്രിയ മേനോൻ, മഹേഷ് ബാബു, നമ്രത ശിരോദ്കർ, ആറ്റ്ലി, സൗന്ദര്യ രജിനികാന്ത് തുടങ്ങിയവർ പങ്കെടുത്തു.
അമേരിക്കൻ മോഡലുകളും റിയാലിറ്റിഷോ താരങ്ങളുമായ കിം കർദാഷിയാൻ, സഹോദരി ക്ലോയി കർദാഷിയാൻ, അമേരിക്കൻ നടനും ഗുസ്തിതാരവുമായ ജോൺ സീന എന്നിവരെക്കൂടാതെ മുൻബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയർ, ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ, പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, പ്രിയങ്ക ചോപ്ര, നിക്ക് ജോനാസ് എന്നിവരും വിവാഹച്ചടങ്ങുകളിൽ പങ്കെടുത്തു.
വിവാഹാഘോഷങ്ങളുടെ ഏകദേശച്ചെലവ് 5000 കോടിരൂപയാണ്. ആനന്ദ് അംബാനി-രാധിക മെർച്ചന്റ് വിവാഹത്തിന് എത്തിയ സെലിബ്രിറ്റികളുടെ വീഡിയോകൾ വൈറലാകുമ്പോൾ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്നത് ബച്ചൻ കുടുംബത്തിന്റേയും ഐശ്വര്യ റായിയുടേയും മകൾ ആരാധ്യയുടേയും വീഡിയോയാണ്. അമിതാഭ് ബച്ചൻ, ഭാര്യ ജയ ബച്ചൻ, മക്കളായ ശ്വേത ബച്ചൻ, അഭിഷേക് ബച്ചൻ, ശ്വേതയുടെ ഭർത്താവ് രണ്ട് മക്കൾ എന്നിവരെല്ലാം ഒരുമിച്ചാണ് ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതും പാപ്പരാസികൾ മുന്നിൽ പോസ് ചെയ്തതും.
എന്നാൽ അഭിഷേകിനൊപ്പം ഭാര്യ ഐശ്വര്യയേയും മകൾ ആരാധ്യയേയും കാണാതിരുന്നത് പാപ്പരാസികൾക്കിടയിലും ആരാധകർക്കിടയിലും ചർച്ചയായി. ബച്ചൻ ഫാമിലി എത്തി കുറച്ച് സമയം കഴിഞ്ഞാണ് മകൾക്കൊപ്പം ഐശ്വര്യ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയത്. കൂടാതെ മകൾക്കൊപ്പം പാപ്പരാസികൾക്ക് മുന്നിൽ ഐശ്വര്യ പോസ് ചെയ്യുകയും ചെയ്തു.

എല്ലാവരും കുടുംബസമേതം എത്തിയപ്പോൾ എന്തുകൊണ്ടാണ് ഐശ്വര്യയും മകളും ബച്ചൻ ഫാമിലിയിൽ നിന്നും വിട്ടുനിന്നതെന്ന സംശയം വലിയ രീതിയിൽ ആരാധകർക്കുണ്ട്. കമന്റ് ബോക്സിൽ ആ സംശയങ്ങൾ ആരാധകർ പങ്കിടുകയും ചെയ്തു. ഐശ്വര്യയും അഭിഷേകും പിണക്കത്തിലാണോ വിവാഹമോചനത്തിന് ഒരുങ്ങുകയാണോ എന്നെല്ലാമുള്ള സംശയങ്ങൾ ആരാധകർ പങ്കിടുന്നുണ്ട്.
മകളും ഭാര്യയും ചടങ്ങിൽ പങ്കെടുക്കാൻ വരുമ്പോൾ അവരെ ശ്രദ്ധിക്കാതെ മാതാപിതാക്കൾക്കും സഹോദരിയുടെ കുടുംബത്തിനുമൊപ്പം അഭിഷേക് പോയെങ്കിൽ തക്കതായ കാരണമുണ്ടെന്നാണ് ആരാധകർ പറയുന്നത്. മകളേയും ഭാര്യയേയും ഒഴിവാക്കിയ അഭിഷേക് എന്ത് മനുഷ്യനാണെന്നും കമന്റുകളുണ്ട്. ബച്ചൻ ഫാമിലി ഐശ്വര്യയെ പുറത്താക്കി അവരുടെ മകൾ ശ്വേതയെ സ്വീകരിച്ചു. കുറഞ്ഞത് അഭിഷേകിന് എങ്കിലും ഭാര്യയ്ക്കും മകൾക്കും ഒപ്പം വരാമായിരുന്നു.
ഇയാൾക്ക് ജീവിതകാലം മുഴുവൻ ഒരു അമ്മയും സഹോദരിയും മാത്രം മതിയെങ്കിൽ എന്തിന് ഐശ്വര്യയുടെ ജീവിതം നശിപ്പിച്ചു?, ഭാര്യയേയും മകളേയും അവഗണിച്ച അഭിഷേകിനെ ഓർത്ത് പുച്ഛം തോന്നുന്നു, ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീക്ക് വരെ ഇങ്ങനൊരു വിധി അനുഭവിക്കേണ്ടി വരുന്നുവല്ലോ എന്നെല്ലാമാണ് കമന്റുകൾ. ഐശ്വര്യയും ബച്ചൻ ഫാമിലിയും തമ്മിലുള്ള അസ്വാരസ്യങ്ങൾ തന്നെയാകാം അകൽച്ചയ്ക്ക് കാരണമെന്നാണ് ആരാധകരുടെ കണ്ടെത്തൽ.


Click it and Unblock the Notifications