അഭിഷേകിനും ബച്ചനും പിന്നാലെ ഐശ്വര്യയും ആരാധ്യയും ആശുപത്രിയില്‍, രോഗ ലക്ഷണം വന്നുതുടങ്ങി!

അഭിഷേക് ബച്ചനും അമിതാഭ് ബച്ചനും പിന്നാലെ ഐശ്വര്യ റായ് യെയും മകള്‍ ആരാധ്യയെയും മുംബൈയിലെ നാനാവതി ആശുപത്രിയിലേക്ക് മാറ്റി. തൊണ്ട വേദനയും പനിയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് വീട്ടില്‍ ഐസലേഷനില്‍ കഴിയുകയായിരുന്ന അമ്മയെയും മകളെയും ആശുപത്രിയിലേക്ക് മാറ്റാന്‍ കാരണം.

ബി എം സി അധികൃതര്‍ വീട്ടിലെത്തി അമ്മയെയും മകളെയും പരിശോധിച്ച ശേഷം രണ്ട് ആംബുലന്‍സുകളിലായി നാനാവതി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും ചികിത്സയില്‍ കഴിയുന്നതും ഇതേ ആശുപത്രിയിലാണ്. ഇരുവരുടെയും നില തൃപ്തികരമാണെന്നാണ് റിപ്പര്‍ട്ടുകള്‍.

aishwaryarai

അമിതാഭ് ബച്ചനാണ് ആദ്യം കോവിഡ് 19 സ്ഥിരീകരിച്ചത്. ഇക്കാര്യം അദ്ദേഹം ട്വിറ്ററിലൂടെ അറിയിക്കുകയും കഴിഞ്ഞ പത്ത് ദിവസങ്ങളില്‍ തന്നോട് അടുത്തിടപഴകിയവര്‍ കോവിഡ് ടെസ്റ്റിന് തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു. തൊട്ടു പിന്നാലെ അഭിഷേക് ബച്ചനും കൊവിഡ് പോസിറ്റീവാണെന്ന് കണ്ടു. ബച്ചനെയും അഭിഷേകിനെയും രോഗലക്ഷണങ്ങളോടെയാണ് വൈറസ് ബാധിച്ചത്. അതുകൊണ്ട് തന്നെ നേരെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

ആരാധ്യയ്ക്കും ഐശ്വര്യയ്ക്കും കൊവിഡ് 19 പോസിറ്റീവായ കാര്യവും അഭിഷേക് ബച്ചന്‍ തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. എന്നാല്‍ രോഖ ലക്ഷണങ്ങള്‍ കാണിക്കാത്തതിനെ തുടര്‍ന്ന് ഇരുവരും വീട്ടില്‍ തന്നെ കഴിയുകയായിരുന്നു. അതേ സമയം ജയ ബച്ചന്റെ കോവിഡ് പരിശോധന ഫലം നെഗറ്റീവ് ആയിരുന്നു. ബച്ചനും കുടുംബവും എത്രയും പെട്ടന്ന് സുഖം പ്രാപിച്ച് തിരിച്ചുവരട്ടെ എന്നാണ് ഇന്ത്യന്‍ സിനിമയുടെയും ആരാധകരുടെയും പ്രാര്‍ത്ഥന.

77 വയസ്സായ ബച്ചന് കൊവിഡ് പോസറ്റീവായതും എട്ട് വയസ്സുകാരിയായ ആരാധ്യയ്ക്കും കൊവിഡ് ബാധിച്ചതുമാണ് ഏറെ ഭയപ്പെടുത്തുന്ന വിവരം. ശരീരത്തില്‍ ആ വൈറസിനെ പിടിച്ചു നിര്‍ത്താനുള്ള പ്രതിരോധം പൊതുവെ പ്രായമായവര്‍ക്കും കുട്ടികള്‍ക്കും കുറവായിരിക്കും.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X