അഭിഷേകുമായി എന്നും വഴക്കാണ്! വിവാഹശേഷമുള്ള ജീവിതത്തെ കുറിച്ച് ഐശ്വര്യ റായി മുന്‍പ് പറഞ്ഞ വാക്കുകൾ വൈറലാവുന്നു

അഭിഷേക് ബച്ചനും ഐശ്വര്യ റായിയും വിവാഹം കഴിച്ചിട്ട് പതിനഞ്ച് വര്‍ഷത്തോളം പൂര്‍ത്തിയാവുകയാണ്. 2007 ഏപ്രിലില്‍ വിവാഹിതരായ താരങ്ങള്‍ അടുത്ത മാസം വിവാഹ വാര്‍ഷികം ആഘോഷിക്കാന്‍ ഒരുങ്ങുകയാണ്. ഇതിനിടയില്‍ താരങ്ങളെ ചുറ്റിപ്പറ്റിയുള്ള രസകരമായ ചില കഥകള്‍ കൂടി പുറത്ത് വന്നിരിക്കുകയാണ്.

എല്ലാ കാലത്തും ഐശ്വര്യ റായിയെ പറ്റിയുള്ള വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവാറുണ്ട്. അഭിഷേകുമായിട്ടുള്ള ദാമ്പത്യം തകര്‍ന്നെന്നും ഇരുവരും വേര്‍പിരിഞ്ഞെന്നുമടക്കം പല കഥകളും മുന്‍പ് പ്രചരിച്ചിട്ടുണ്ട്. എന്നാല്‍ അതിലൊന്നും സത്യമില്ലെന്നും കെട്ടുക്കഥകള്‍ മാത്രമാണെന്നും പിന്നീട് വ്യക്തമായി.

വിവാഹത്തിന് ശേഷം നല്ലൊരു ഭാര്യയാവാന്‍ ഐശ്വര്യയ്ക്ക് സാധിച്ചിട്ടുണ്ടെന്ന് അഭിഷേക് പലയാവര്‍ത്തി പറഞ്ഞ് കഴിഞ്ഞു. അതുപോലെ ഐശ്വര്യ നല്ല മകളും മരുമകളും അമ്മയുമാണെന്ന് ജയ ബച്ചനും സൂചിപ്പിച്ചിരുന്നു. മരുമകളായി വീട്ടിലേക്ക് വന്നതിന് ശേഷമുള്ള ഐശ്വര്യയുടെ രീതികളെ പറ്റിയാണ് ജയ മുന്‍പ് സംസാരിച്ചത്.

aishwarya

എത്ര പെര്‍ഫെക്ട് കപ്പിള്‍സാണെന്ന് പറഞ്ഞാലും ഐശ്വര്യയ്ക്കും അഭിഷേകിനുമിടയില്‍ വഴക്കുകള്‍ ഉണ്ടാവാറുണ്ട്. അത്തരത്തില്‍ പിണങ്ങിയതിനെ പറ്റി മുന്‍പൊരിക്കല്‍ താരങ്ങള്‍ തന്നെ വെളിപ്പെടുത്തിയിരുന്നു. ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ പങ്കെടുക്കുമ്പോഴാണ് ഭര്‍ത്താവ് അഭിഷേക് ബച്ചനുമായി വഴക്ക് കൂടാറുണ്ടോ എന്ന ചോദ്യം വരുന്നത്.

'വഴക്കിന്റെ കാര്യമാണെങ്കില്‍ അത് എല്ലാ ദിവസവും തന്നെ ഉണ്ടാവാറുണ്ടെന്നാണ് ഐശ്വര്യ പറഞ്ഞത്. മാത്രമല്ല അതങ്ങനെ സീരിയസായിട്ടുള്ള വഴക്കല്ലെന്നും രണ്ടാള്‍ക്കുമിടയില്‍ കൂടുതല്‍ വിയോജിപ്പുകള്‍ വരുന്നതാണ് ഇതിന് കാരണമെന്നും നടി സൂചിപ്പിച്ചു. മാത്രമല്ല ഈ വഴക്കുകളൊന്നും അത്ര ഗുരുതരമായ പ്രശ്‌നങ്ങളായയി മാറുകയുമില്ല. എല്ലാം ആരോഗ്യകരമായി മുന്നോട്ട് പോകുന്ന പ്രശ്‌നങ്ങളാണെന്നും', ഐശ്വര്യ പറയുന്നു.

തങ്ങളുടെ ജീവിതത്തില്‍ മാത്രമല്ല എല്ലാ ദാമ്പത്യത്തിലും വഴക്കോ അഭിപ്രായവ്യത്യാസങ്ങളോ അനിവാര്യമായി വേണ്ട കാര്യമാണെന്നും നടി അഭിപ്രായപ്പെട്ടിരുന്നു. അങ്ങനെയില്ലെങ്കില്‍ ബന്ധങ്ങള്‍ വളരെ മുഷിഞ്ഞതും വിരസവുമാകും. പിണങ്ങിയതിന് ശേഷം ഇണങ്ങുമ്പോഴാണ് കൂടുതല്‍ സ്‌നേഹം വരുന്നതെന്നും നടി സൂചിപ്പിച്ചു. അതേ സമയം ഐശ്വര്യയുമായിട്ടുള്ള വഴക്കിന് ശേഷം ആദ്യം പ്രശ്‌നം ഒത്തു തീര്‍പ്പിലേക്ക് എത്തിക്കുന്നത് താനാണെന്നും അഭിഷേക് കൂട്ടിച്ചേര്‍ത്തു.

aishwarya

തങ്ങള്‍ക്കിടയില്‍ ചില നിയമങ്ങളുണ്ട്. എല്ലാ ദിവസവും വഴക്കൊന്നുമില്ലാതെ ഉറങ്ങണമെന്നതാണ് അതില്‍ പ്രധാനപ്പെട്ട കാര്യം. അതുകൊണ്ട് തന്നെ വഴക്കോ പിണക്കമോ ഉണ്ടായാല്‍ തന്നെ അധികം നീണ്ട് പോകാതെ ആ പ്രശ്‌നം പറഞ്ഞ് പരിഹരിക്കുകയാണ് ചെയ്യാറുള്ളതെന്ന് അഭിഷേക് പറയുന്നു.

ശരിക്കും അഭിഷേക് ബച്ചനും ഐശ്വര്യ റായിയും മാതൃകാദമ്പതിമാരാണെന്നാണ് ആരാധകരും പറയുന്നത്. സിനിമാതാരങ്ങള്‍ എന്നതിലുപരി ഇന്ത്യയിലെ തന്നെ ഏറ്റവും മുന്‍നിര കുടുംബത്തില്‍ ജീവിക്കുന്നവരാണ് ഇരുവരും. ഐശ്വര്യ സ്വന്തം കഴിവുകളിലൂടെ ലോകം മുഴുവന്‍ വളര്‍ന്ന് വിശ്വസുന്ദരിയായി മാറി. പിന്നീട് ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മുന്‍നിര നടിയുമായി മാറി. അമിതാഭ് ബച്ചന്റെയും ജയ ബച്ചന്റെയും മകന്‍ എന്നതിലുപരി ബോളിവുഡിലെ യുവതാരങ്ങളില്‍ ഒരാളാണ് അഭിഷേക്.

മാതാപിതാക്കളുടെ പ്രിവിലേജുകള്‍ ഉണ്ടെങ്കിലും സ്വന്തം കഴിവിലൂടെയാണ് അഭിഷേകിന് സിനിമയില്‍ ഉറച്ച് നില്‍ക്കാന്‍ സാധിച്ചത്. ഇപ്പോഴും രണ്ടാളും അഭിനയത്തില്‍ സജീവമാണ്. മണിരത്‌നത്തിന്റെ പൊന്നിയന്‍ സെല്‍വനാണ് ഐശ്വര്യ റായിയുടേതായി അവസാനമെത്തിയ ചിത്രം.

ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷം ഐശ്വര്യ തമിഴില്‍ അഭിനയിക്കുന്ന സിനിമയാണിത്. ഇതേ സിനിമയുടെ രണ്ടാം ഭാഗമാണ് അടുത്തതായി വരാനുള്ള ചിത്രം. ഐശ്വര്യ റായിയുടെ ഏറ്റവും ഗംഭീര പ്രകടനമായിട്ടാണ് പൊന്നിയൻ സെൽവൻ അറിയപ്പെടുന്നത്. അഭിഷേകും സിനിമകളുടെ തിരക്കിലാണ്. ഭോല ആണ് അടുത്തതായി വരാനുള്ള നടൻ്റെ സിനിമ.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X