സൗന്ദര്യ സംരക്ഷണത്തിനായി അലയേണ്ട! അടുക്കളയിൽ തന്നെയുണ്ട്, ഐശ്വര്യയുടെ ബ്യൂട്ടി സീക്രട്ട് ഇതാണ്

സാധാരണക്കാരുടെ സൗന്ദര്യത്തിന്റെ റോൾ മോഡൽ താരങ്ങളാണ്. താരങ്ങളെ പോലെയാകാൻ വേണ്ടി, അവരുടെ സ്റ്റൈലും മേക്കപ്പുമൊക്കെ അനുകരിക്കാറുണ്ട്. അന്നും ഇന്നും യുവതികളുടെ റോൾ മോഡലാണ് മുൻ ലോകസുന്ദരിയും ബോളിവുഡ് താരവുമായ ഐശ്വര്യ റായ്. ബോളിവുഡ് അടക്കി വാണിരുന്ന ആഷ് തെന്നിന്ത്യൻ സിനിമ പ്രേമികളുടേയും ഇന്ത്യൻ സിനിമ പ്രേമികളുടെ ഫാഷൻ ഐക്കൺ ആണ്.

മണിരത്നം ചിത്രമായ ഇരുവറിലൂടെയാണ് ഐശ്വര്യറായ് വെള്ളിത്തിരയിൽ എത്തിയത്. പിന്നീട് ഇന്ത്യൻ സിനിമയുടെ തന്നെ സ്ഥിരം മുഖമായി മാറുകയായിരുന്നു. കാലം മാറുന്തോറും നിരവധി കഥാപാത്രങ്ങൾ ഐശ്വര്യയെ തേടിയെത്തിയെങ്കിലും ഗ്ലാമറിന്റെ കാര്യത്തിൽ അന്നും ഇന്നും താരം ഒരുപോലെ തന്നെയാണ്. ഇപ്പോഴിത സൗന്ദര്യത്തിന്റെ സീക്രട്ട് വെളിപ്പെടുത്തുകയാണ് താരം.

 സൗന്ദര്യത്തിന്റെ രഹസ്യം

അന്നും ഇന്നും ഇന്ത്യൻ സ്ത്രീകളുടെ ഫാഷൻ ഐക്കൺ ഐശ്വര്യറായ് തന്നെയാണ്. 45ാം വയസ്സിലും താരം അതീവ സൗന്ദര്യവതിയാണ്. എല്ലാവരും ആകാംക്ഷയോടെ ഉറ്റുനോക്കുന്നത് ഐശ്വര്യയുടെ സൗന്ദര്യ രഹസ്യത്തെ കുറിച്ചാണ്. ഇപ്പോൾ താരം തന്നെ അത് വെളിപ്പെടുത്തിയിരിക്കുകയാണ്. ഒരു മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. താൻ ധാരാളം വെള്ളം കുടിക്കാറുണ്ട്. അത് നമ്മുടെ ചർമ്മത്തെ വരണ്ടുണക്കുന്നതിൽ നിന്ന് സംരക്ഷിക്കുന്നു കൂടാതെ കടലമാവും മഞ്ഞളുും ചേർത്തുളള ക്രീം അല്ലെങ്കിൽ തൈര് ഇതല്ലൊം ചേർത്തുള്ള ഒരു മിശ്രിതം മുഖത്ത് പുരട്ടും.

 അടുക്കളിൽ തന്നെയുണ്ട്

സൗന്ദര്യം സംരക്ഷണത്തിന് വേണ്ടി രാസവസ്തുക്കൾ അടങ്ങിയ സൗന്ദര്യ വർധക വസ്തുക്കൾ ഉപയോഗിക്കുന്നത് അത്ര നല്ലതല്ലെന്നും ഐശ്വര്യ പറയുന്നു. സൗന്ദര്യ സംരക്ഷിക്കുന്ന വസ്തുക്കൾ നമ്മുടെ അടുക്കളയിൽ തന്നെയുണ്ട്. കടലമാവ്, മഞ്ഞൾ ,തൈര് എന്നിവചേർത്തുള്ള മിശ്രിതം നമ്മുടെ ചർമ്മത്തിന്റെ സ്വാഭാവികത നിലനിർത്തുകയും തിളക്കം വർധിപ്പിക്കുകയും ചെയ്യും.

നടിമാരുടെ സൗന്ദര്യം

നടിമാരുടെ സൗന്ദര്യം അതുപോലെ പകർത്താൻ ശ്രമിക്കുന്നവർക്ക് ഒരു ഉപദേശവുമായി നടി വരലക്ഷ്മി ശരത് കുമാർ രംഗത്തെത്തിയിരുന്നു. മേക്കപ്പിനെ കുറിച്ചുള്ള ഒരു വീഡിയോ പോസ്റ്റ് ചെയ്തു കൊണ്ടാണ് താരം ഇതിനെ കുറിച്ച് പറഞ്ഞത്.ഒരുപാട് പ്രവർത്തിയുടെ ഫലമായിട്ടാണ് നടിമാർ സുന്ദരിമാരായി നിങ്ങളുടെ മുന്നിൽ എത്തുന്നത്. ഞങ്ങൾ ഉറക്കം എഴുന്നേൽക്കുന്നത് സുന്ദരികളായിട്ടല്ല. ഒരുപാട് പേരുടെ കഠിനാധ്വാനത്തിന്റെ ഫലമായിട്ടാണ് തങ്ങൾ ഇങ്ങനെയാകുന്നത്. നടിമാരെ പോല ഗ്ലാമറായി നടക്കണമെന്ന് വിചാരിക്കുന്നവരോട് ഞങ്ങൾ എല്ലാം തികഞ്ഞവരാണെന്ന് ചിന്തിക്കരുത്. രാവിലെ ഉറക്കം കഴിഞ്ഞ് എഴുന്നേൽക്കുമ്പോൾ നിങ്ങൾ എല്ലാവരേയും പോലെ തന്നെയാണ് ഞങ്ങളും- വരലക്ഷ്മി പറയുന്നു.

നമ്മൾ ആരാണെന്ന് തിരിച്ചറിയാൻ

നടി കാജൽ അഗർവാളും സമാനമായ കാര്യം പ്രേക്ഷകരുമായി പങ്കുവെച്ചിരുന്നു. മേക്കപ്പ് ലെസ്സ് ചിത്രം പങ്കുവെച്ചു കൊണ്ടായിരുന്നു നടിയുടെ വെളിപ്പെടുത്തൽ. ആളുകൾക്ക് സ്വയം തിരിച്ചറിയാതെ വരുമ്പോഴാണ് ബാഹ്യസൗന്ദര്യത്തിൽ ഭ്രമം കണ്ടെത്തുന്നതും സൗന്ദര്യ വസ്തുക്കളുടെ പിന്നാലെ പോകുന്നതും. സൗന്ദര്യ സംരക്ഷണത്തിനായി കോടികളാണ് നമ്മൾ പലപ്പോഴും ചെലവാക്കുന്നത്. സ്വന്തം സൗന്ദര്യത്തി ഭ്രമിക്കുന്നവരാണ് ഭൂരിഭാഗ പേരും. നമ്മൾ ആരാണെന്നുള്ള യാഥാർഥ്വത്തം മനസ്സിലാകുമ്പോഴാണ് യഥാർഥ സന്തോഷം നമുക്ക് അനുഭവിക്കാൻ സാധിക്കുന്നത്. നിങ്ങളിലെ യഥാർഥ സൗന്ദര്യം എപ്പോൾ തിരിച്ചറിയുന്നോ അപ്പോൾ മാത്രമേ നിങ്ങൾ ആരാണെന്നുള്ള സത്യം മനസിലാക്കാൻ സാധിക്കുകയുള്ളൂ. മേക്കപ്പിന് നമ്മുടെ ബാഹ്യസൗന്ദര്യം വർധിപ്പിക്കാൻ സാധിക്കും. എന്നാൽ ഒരിക്കൽ പോലും നമ്മുടെ വ്യക്തിത്വം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X