ഐശ്വര്യ റായിയെ പ്രണയിച്ചിരുന്ന സമയത്തെ ഓഫര്‍ സല്‍മാന്‍ വേണ്ടെന്ന് വെച്ചു! പകരം ഷാരുഖ് ഖാന്‍ വന്നു

അഭിഷേക് ബച്ചനുമായിട്ടുള്ള വിവാഹത്തോടെ ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ കുടുംബത്തിലേക്ക് ആയിരുന്നു ഐശ്വര്യ എത്തിയത്. ഇപ്പോള്‍ മകള്‍ക്കും ഭര്‍ത്താവിനുമൊപ്പം സന്തോഷത്തോടെ കഴിയുകയാണ്. എന്നാല്‍ ലോകസുന്ദരി ആയതോടെ സിനിമയിലേക്ക് എത്തിയ ഐശ്വര്യ റായിയ്ക്ക് ഒരുപാട് പ്രണയങ്ങളുണ്ടായിരുന്നു. പലപ്പോഴും ഇത് വാര്‍ത്തകളില്‍ നിറയുകയും ചെയ്തു.

ഏറ്റവും ശ്രദ്ധേയം സല്‍മാന്‍ ഖാനും ഐശ്വര്യ റായിയും തമ്മിലുള്ള പ്രണയമായിരുന്നു. 1999 ല്‍ ഹം ദില്‍ ദേ ചുക്കെ സനം എന്ന സിനിമയില്‍ നായിക, നായകന്മാരായി എത്തിയതോടെ ഇവരുടെ കെമിസ്ട്രി വര്‍ക്ക് ചെയ്തു. പിന്നീട് തൊണ്ണൂറുകളിലും 2000 ത്തിന്റെ തുടക്കത്തിലും നിരവധി സിനിമകളില്‍ ഇരുവരും ഒന്നിച്ചു. ഇതോടെയാണ് പ്രണയത്തിലാവുന്നത്.

 സല്‍മാനും ഐശ്വര്യയും

ഐശ്വര്യ റായിയും സല്‍മാന്‍ ഖാനും തമ്മിലുള്ള പ്രണയം ബോളിവുഡ് സിനിമാലോകത്തിന്റെ ചരിത്രത്തില്‍ ആഴത്തില്‍ പതിഞ്ഞൊരു കാര്യമായിരുന്നു. ഒരു കാലത്ത് ഭ്രാന്തമായി സ്‌നേഹിച്ചിരുന്നവരാണ് ഇരുവരുമെങ്കിലും ഇപ്പോള്‍ പരസ്പരം കാണാതിരിക്കാനും ഒന്നിച്ച് വരാതിരിക്കാനുമുള്ള ശ്രമങ്ങളും നടത്താറുണ്ട്. നേരത്തെ പല തവണ സല്‍മാനുമായിട്ടുള്ള പ്രണയം തകര്‍ന്നതിനെ കുറിച്ച് ഐശ്വര്യ പറഞ്ഞിരുന്നു. അദ്ദേഹം തന്നെ ശാരീരികമായും മാനസികമായും ഉപദ്രവിച്ചിരുന്ന കാര്യവും ഐശ്വര്യ വെളിപ്പെടുത്തിയിരുന്നു.

സല്‍മാനും ഐശ്വര്യയും

എന്നാല്‍ പുറംലോകത്ത് അറിയാത്ത ചില കാര്യങ്ങളുണ്ട്. ഇരുവരും പ്രണയത്തിലായിരുന്ന സമയത്ത് ഐശ്വര്യ റായിയുടെ സഹോദരന്റെ വേഷത്തില്‍ അഭിനയിക്കാനുള്ള അവസരം ലഭിച്ചിരുന്നു. മന്‍സൂര്‍ ഖാന്‍ സംവിധാനം ചെയ്ത ജോഷ് എന്ന ചിത്രത്തിലാണ് സല്‍മാന്‍ ഖാന് ഐശ്വര്യയുടെ ഓണ്‍സ്‌ക്രീനിലെ സഹോദരനാകാന്‍ അവസരം ലഭിച്ചത്. എന്നാല്‍ സല്‍മാന്‍ അത് വേണ്ടെന്ന് വെക്കുകയായിരുന്നു. പകരം ഷാരുഖ് ഖാന്‍ ആയിരുന്നു ഈ ചിത്രത്തില്‍ അഭിനയിച്ചതെന്നുമാണ് അറിയുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള കാര്യങ്ങള്‍ വീണ്ടും തരംഗമാവുകയാണ്.

Recommended Video

Mammootty host Fahadh Faasil and Prithviraj in new house | FilmiBeat Malayalam
സല്‍മാനും ഐശ്വര്യയും

സല്‍മാന്‍ ഖാന്‍ അമിതമായി മദ്യപിച്ച് വന്ന് മാനസികമായും ശാരീരികമായും ഉപദ്രവിക്കുകയും മോശം രീതിയില്‍ പെരുമാറിയിരുന്നു. എന്നാല്‍ അദ്ദേഹത്തിന് വേണ്ടി എല്ലാം സഹിച്ച് നിന്നു. ഇതൊക്കെ കൊണ്ടാണ് ആത്മാഭിമാനമുള്ള സ്ത്രീയെ പോലെ ആ റിലേഷന്‍ഷിപ്പ് ഞാനും അവസാനിപ്പിച്ചത്. ഇരുവരും തമ്മില്‍ ബന്ധം അവസാനിപ്പിച്ചതിന്റെ കാരണം അതാണെന്ന് നേരത്തെ ഐശ്വര്യ റായി പറഞ്ഞിരുന്നു. എന്നാല്‍ ഇക്കാര്യത്തെ കുറിച്ച് സല്‍മാന്റെ സഹോദരന്‍ സെഹൈല്‍ ഖാന്‍ പ്രതികരിച്ചിരുന്നു.

സല്‍മാനും ഐശ്വര്യയും

ഇപ്പോള്‍ ഐശ്വര്യ പുറംലോകത്തോട് പരസ്യമായി കരയുകയാണ്. സല്‍മാനൊപ്പം പലപ്പോഴും ഞങ്ങളുടെ വീട്ടില്‍ വരുമ്പോഴും അവനൊപ്പം കറങ്ങി നടക്കുമ്പോഴും ഈ ബന്ധം അംഗീകരിച്ചിരുന്നോ എന്നും അദ്ദേഹം ചോദിച്ചിരുന്നു. അതിനൊപ്പം വിവേക് ഒബ്‌റോയിയുമായിട്ടുള്ള ബന്ധത്തെ കുറിച്ചും അദ്ദേഹം പറഞ്ഞിരുന്നു. വിവേക് ഒബ്‌റോയിയും ഐശ്വര്യയും തമ്മിലുള്ള പ്രണയം തകര്‍ന്നതിന് പിന്നിലും സല്‍മാന്‍ ആണെന്ന് അന്നൊക്കെ ആരോപണം ഉണ്ടായിരുന്നു. എന്തായാലും താരങ്ങള്‍ പരസ്പരം കാണാനുള്ള അവസരങ്ങളുണ്ടാക്കാതെ ഇരിക്കുകയാണ് ഇപ്പോള്‍. ഐശ്വര്യ റായിയ്ക്ക് ശേഷം കത്രീന കൈഫുമായിട്ടും സല്‍മാന്‍ പ്രണയത്തിലായിരുന്നു. ഇപ്പോള്‍ റുമേനിയന്‍ ടെലിവിഷന്‍ അവതാരകയായ ലുലിയ വന്റൂരുമായിട്ടായിരുന്നു സല്‍മാന്റെ പ്രണയം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X