ഭാര്യയുടെയും മകളുടെയും ഫോട്ടോയ്ക്ക് അഭിഷേക് ബച്ചന്‍ നല്‍കിയ ക്യാപ്ഷന്‍
ബോളിവുഡിലെ പെര്‍ഫക്ട് കപ്പിള്‍സാണ് അഭിഷേക് ബച്ചനും ഐശ്വര്യ റായ് ബച്ചനും. സിനിമാ തിരക്കുകള്‍ക്കൊക്ക ഇടവേള നല്‍കി അവധി ആഘോഷിക്കുകയാണ് താരദമ്പതികളും മകളും.
എവിടെയാണ് ന്യ ഇയര്‍ അവധി ആഘോഷിക്കുന്നത് എന്ന് അഭിഷേക് ബച്ചന്‍ വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ കുടുംബത്തിനൊപ്പമുള്ള ചിത്രങ്ങള്‍ താരം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുന്നുണ്ട്.

ഐശ്വര്യ റായ്ക്കും ആരാധ്യയ്ക്കുമൊപ്പമുള്ള ഒരു ചിത്രമാണ് ആദ്യം അഭിഷേക് ഇന്‍സ്റ്റഗ്രാമിലൂടെ ഷെയര്‍ ചെയ്തത്. ന്യൂ ഇയര്‍ ദിനത്തില്‍ ആശംസകള്‍ അറിയിച്ചുകൊണ്ടാണ് ആദ്യത്തെ ചിത്രം ഷെയര്‍ ചെയ്തത്.
ഇപ്പോഴിതാ ഐശ്വര്യയും ആരാധ്യയുമുള്ള ഒരു ചിത്രം ഷെയര്‍ ചെയ്തിരിയ്ക്കുന്നു. ഐശ്വര്യയെ ആരാധ്യ കെട്ടിപ്പിടിച്ചിരിയ്ക്കുന്ന ചിത്രത്തിന് 'എന്റേത് (Mine)' എന്ന ക്യാപ്ഷനോടെയാണ് അഭിഷേക് ബച്ചന്‍ ചിത്രം ഷെയര്‍ ചെയ്തിരിയ്ക്കുന്നത്.
ആരാധകരില്‍ നിന്ന് മികച്ച അഭിപ്രായങ്ങളാണ് ഫോട്ടോയ്ക്ക് ലഭിച്ചുകൊണ്ടിരിയ്ക്കുന്നത്. അഭിഷേകിന്റെ കുടുംബ സ്‌നേഹം വിളിച്ചോതുന്ന ഫോട്ടോ ചില കിംവദന്തികള്‍ക്കുള്ള മറുപടിയുമാണ്.


Click it and Unblock the Notifications











