ഐശ്വര്യ റായിയ്ക്കും മകള്‍ ആരാധ്യയ്ക്കും കൊവിഡ്! ഭര്‍ത്താവിന് പിന്നാലെ ഐശ്വര്യയ്ക്കും ഫലം പോസിറ്റീവ്
ഇന്ത്യയില്‍ കൊറോണ വൈറസിന്റെ വ്യാപനം അതിരൂക്ഷമായി കൊണ്ടിരിക്കുകയാണ്. സിനിമാ താരങ്ങളെയടക്കം രോഗം ബാധിച്ചെന്ന വാര്‍ത്തയാണ് കഴിഞ്ഞ ദിവസം വന്നത്. രാജ്യത്തെ ഏറ്റവും വലിയ താരകുടുംബമായ അമിതാഭ് ബച്ചനും കുടുംബത്തിനുമാണ് കൊറോണ ഭീതി വലിയ ആശങ്ക സൃഷ്ടിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു അമിതാഭ് ബച്ചനും മകന്‍ അഭിഷേക് ബച്ചനും കൊവിഡ് സ്ഥിരീകരിച്ചത്.
പിന്നാലെ ഭാര്യ ജയ ബച്ചനും മരുമകള്‍ ഐശ്വര്യ റായിയ്ക്കും മകള്‍ ആരാധ്യയുടെയും കൊവിഡ് പരിശോധന ഫലം നെഗറ്റീവാണെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഐശ്വര്യ റായിയ്ക്കും മകള്‍ ആരാധ്യയ്ക്കും കൊവിഡ് പോസിറ്റീവ് ആണെന്ന ഫലം വന്നിരിക്കുകയാണ്. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകളിലാണ് വാര്‍ത്ത സ്ഥിരീകരിച്ചിരിക്കുന്നത്.

സിനിമാക്കാരെയും ആരാധകരെയുമെല്ലാം ഞെട്ടിച്ച് കൊണ്ടാണ് ഐശ്വര്യ റായിയുടെയും മകളുടെയു കൂടി കൊവിഡ് പരിശോധന ഫലം പോസിറ്റീവ് ആയിരിക്കുന്നത്. നേരത്തെ മുംബെയിലെ മേയര്‍ പറഞ്ഞത് പ്രകാരം ഐശ്വര്യയുടെയും ആരാധ്യയുടെയും ഫലം നെഗറ്റീവ് ആണെന്നായിരുന്നു. അതോടെ ആശങ്ക അറിയിച്ചിരുന്ന ആരാധകരും പകുതി ആശ്വാസത്തിലായിരുന്നു. എന്നാല്‍ രണ്ടാമത് നടത്തിയ പരിശോധനയിലാണ് ഇരുവരും പോസിറ്റീവ് ആണെന്ന് അറിയുന്നത്. ആന്റിജന്‍ ടെസ്റ്റ് നടത്തിയപ്പോള്‍ ജയ ബച്ചന് നെഗറ്റീവ് ആണെന്ന് കൂടി തെളിഞ്ഞു.

അമിതാഭിനും അഭിഷേകിനും രോഗം സ്ഥിരീകരിച്ചതിന് പിന്നാലെയായിരുന്നു കുടുംബത്തിലെ മറ്റ് അംഗങ്ങളെ എല്ലാം പരിശോധിച്ചത്. പിന്നാലെ ഇവര്‍ താമസിച്ചിരുന്ന ജല്‍സ എന്ന ബംഗ്ലാവ് പോലീസും ആരോഗ്യ പ്രവര്‍ത്തകരും ചേര്‍ന്ന് അണുനശീകരണം നടത്തിയിരുന്നു. ആദ്യം രോഗം സ്ഥീരികരിച്ച അച്ഛനെയും മകനെയും മുംബൈയിലെ നാനവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അമിതാഭ് ബച്ചന്റെ സ്ഥിതി കുഴപ്പമൊന്നുമില്ലെന്നാണ് പിആര്‍ഒ അറിയിച്ചിരിക്കുന്നത്.

ആദ്യം കൊവിഡ് ടെസ്റ്റ് നടത്തിയപ്പോള്‍ ഫലം നെഗറ്റീവ് ആയിരുന്നെങ്കിലും രണ്ടാമത്തെ ടെസ്റ്റിലായിരുന്നു പോസിറ്റീവായത്. രോഗലക്ഷ്ണങ്ങള്‍ പ്രകടിപ്പിച്ചപ്പോള്‍ തന്നെ ഇരുവരും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇക്കാര്യം ട്വിറ്ററിലൂടെ അഭിഷേക് തന്നെ പുറംലോകത്തോട് പറഞ്ഞിരുന്നു. എനിക്കും അച്ഛനും കൊവിഡ് ഫലം പോസിറ്റീവാണ്. ലക്ഷണങ്ങള്‍ കണ്ടപ്പോള്‍ തന്നെ ബന്ധപ്പെട്ട അധികാരികളെ അറിയിക്കുകയും ആശുപത്രിയില്‍ എത്തുകയും ചെയ്തു. കുടുംബത്തിലെ എല്ലാവരും ജോലിക്കാരുടെയുമെല്ലാം ടെസ്റ്റ് നടത്തിയിട്ടുണ്ട്. ആരും പേടിക്കേണ്ടതില്ലെന്ന് കൂടി അഭിഷേക് പറഞ്ഞിരുന്നു.

ഐസലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കപ്പെട്ട അമിതാഭ് ബച്ചന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചിരിക്കുകയാണ്. ചെറിയ തോതിലുള്ള രോഗലക്ഷണങ്ങളെ ഉള്ളുവെന്നാണ് അറിയുന്നത്. അഭിഷേകിന്റെയും ആരോഗ്യനില തൃപ്തികരമാണ്. ലക്ഷണങ്ങള്‍പുറത്ത് വന്ന് 10-12 ദിവസങ്ങളിലാണ് രോഗം എത്രത്തോളം ശരീരത്തെ ബാധിച്ചു എന്ന് വ്യക്തമാവുക. ബച്ചന് രോഗലക്ഷണങ്ങള്‍ കണ്ടിട്ട് 5-ാം ദിവസമാണിതെന്നും ഇതുവരെ കുഴപ്പമില്ലെന്നും ഏഴു ദിവസത്തേക്ക് അദ്ദേഹത്തെ സൂക്ഷ്മ നിരീക്ഷണത്തിലാക്കുമെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.


Click it and Unblock the Notifications