ഐസ്ക്രീം ലുക്കിൽ ഐശ്വര്യറായ് ബച്ചൻ! വാനിലയായി ദീപിക, നടിമാരുടെ വ്യത്യസ്ത ലുക്ക് വൈറലാകുന്നു

ബോളിവുഡ് താരറാണിമാറുടെ വസ്ത്രധാരണം ഫാഷൻ കോളങ്ങളിൽ വലി ചർച്ചയാകാറുണ്ട്. ഓരോ തവണയും വ്യത്യസ്ത തരത്തിലുളള വസ്ത്രപരീക്ഷണങ്ങളുമായിട്ടാണ് താരങ്ങൾ പ്രേക്ഷകരുടെ മുന്നിൽ പ്രത്യക്ഷപ്പെടുന്നത് . ഇതിനെല്ലാം വലിയ പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. പിന്നീട് നടിമാരുടെ സ്റ്റൈലുകൾ പ്രേക്ഷകരും ഏറ്റെടുക്കാറുണ്ട്. ഇപ്പോൾ ബോളിവുഡ് കോളങ്ങളിൽ വൈറലാകുന്നത് താരങ്ങളുട ഐസ്ക്രീം ഫ്ലേവർ വസ്ത്രങ്ങളാണ്.

ഈ രസകരമായ ഡ്രസ്സിങ്ങ് രീതി പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ്. വ്യത്യസ്ത ഐസ്ക്രീ ഫ്ലേവറിന്റെ നിറത്തിലുള്ള വസ്ത്രം ധരിച്ച് നിൽക്കുന്ന നടിമാരെയാണ ചിത്രത്തിൽ കാണുന്നത്. ബോളിവുഡിലെ സ്റ്റൈലീഷശ് താരങ്ങളായ ഐശ്വര്യ റായ് ബച്ചൻ, ദീപിക പദുകോൺ, പ്രിയങ്ക ചോപ്ര, ആലിയ ഭട്ട്, കത്രീന കൈഫ് തുടങ്ങിയവരുടെ ചിത്രളാണ് വൈറലായിരിക്കുന്നത്.പിങ്ക് വില്ലയാണ് നടിമാരുടെ രസകരമായ വസ്ത്രധാരണം പങ്കുവെച്ചിരിക്കുന്നത്.

 ഐശ്വര്യറായ്  ബച്ചൻ

വേൾഡ് ഫാഷൻ ഐക്കണാണ് നടി ഐശ്വര്യറായ് ബച്ചൻ . നടിയുടെ പുത്തൻ സ്റ്റൈലും ഫാഷനുമൊക്കെ ആകാംക്ഷയോടെയാണ് ഫാഷൻ ലോകം നോക്കുന്നത്. വിവാഹ ശേഷം സിനിമയിൽ നിന്ന് വിട്ടുനിൽക്കുന്ന ഐശ്വര്യ ഫാഷൻ വീക്കുകളിവ്‍ സജീവമാണ്. വിവാഹത്തിന് ശേഷവും അതീവ ഗ്ലാമറസായിട്ടാണ് താരം റാമ്പുകളിലും മറ്റും എത്തുന്നത്. മകൾ ആരാധ്യയു ലോക ഫാഷൻ വീക്കുകളിൽ അമ്മയ്ക്കൊപ്പം എത്താറുണ്ട്. സൗത്ത് ഇന്ത്യൻ സിനിമയിൽ കൂടിയാണ് ഐശ്വര്യ വെള്ളിത്തിരയിൽ എത്തുന്നത്.1997-ൽ മണിരത്നം സം‌വിധാനം ചെയ്ത ഇരുവർ ആയിരുന്നു ആദ്യ ചിത്രം.സഞ്ചയ് ലീലാ ബൻസാലിയുടെ ഹം ദിൽ ദേ ചുകേ സനം എന്ന സിനിമയിലൂടെ ഐശ്വര്യ ബോളിവുഡിൽ എത്തുന്നത്. പിന്നീട് ബോളിവുഡിന്റെ ഭാഗ്യനായികയാവുകയായിരുന്നു.

സ്ട്രോബെറിയായി പ്രിയങ്ക ചോപ്ര ജോനാസ്

സ്ട്രോബെറി സ്റ്റൈലിലാണ് പ്രിയങ്ക എത്തിയിരിക്കുന്നത്. പിങ്ക് നിറത്തിലുള്ള സ്റ്റൈലീഷ് ഗൗണാണ് താരം ധരിച്ചിരിക്കുന്നത്. പ്രിയങ്കയുടെ ഈ ചിത്രം സ്ട്രോബെറി ഫ്ലേവറിലുള്ള ഐസ്ക്രീമിനെ ഓർമപ്പെടുത്തുന്നതാണ്.ഗോൾജൻ ഗ്ലോബിൽ നിന്നുള്ള ചിത്രമാണിത്. തമിഴ് ചിത്രത്തിലൂടെയാണ് പ്രിയങ്ക ചോപ്രയും വെളളിത്തിരിയിൽ എത്തിയത്. വിജയ് ചിത്രമായ തമിഴനായിരുന്നു ആദ്യ ചിത്രം. പിന്നീട് ബോളിവുഡിൽ സജീവമാകുകയായിരുന്നു. ഗായകൻ നിക് ജോനാസാണ് ഭർത്താവ്.

വാനിലയിൽ ദീപിക

വെള്ളനിറത്തിലുള്ള സ്ലീവ് ലെസ് ഗൗണിലെത്തിയ ദീപികയുടെ ചിത്രം വാനില ഐസ്ക്രീമിനെ ഓർമപ്പെടുത്തുന്നതാണ്. വെള്ളനിറത്തിലുളള വസ്ത്രത്തിൽ ലൈറ്റ് മേക്കപ്പിലാണ് ദീപിക തിരഞ്ഞെടുത്തിയിരിക്കുന്നത്. ഇയറിങ്ങ് മാത്രമാണ് ആകെ ഉപയോഗിച്ചിരിക്കുന്ന ആക്സസറീസ്. തെന്നിന്ത്യൻ സിനിമലോകത്ത് ഇതുവരെ അഭിനയിച്ചിട്ടില്ലെങ്കിലും സൗത്ത് ഇന്ത്യൻ പ്രേക്ഷകരുടേയും ബോളിവുഡിന്റേയും പ്രിയതാരമാണ് ദീപിക.തെന്നിന്ത്യൻ സിനിമയുമായി ബന്ധമില്ലെങ്കിലും നടിയുടെ സ്വദേശം ബെംഗ്ലൂരാണ് സിനിമ ബന്ധമില്ലാത്ത ദീപിക വളരെ പെട്ടന്നാണ് ബോളിവുഡിന്റെ മുൻനിര താരമായിമാറിയത്.

കാരാമൽ  ഐസ്ക്രീം ലുക്കിൽ

ഒരു പുരസ്കാര നിശയിലാണ് കാരമൽ ഐസ്ക്രീം നിറത്തിലുളള വസ്ത്രം ധരിച്ച് ആലിയ എത്തിയത്. വസ്ത്രത്തിന് ചേരുന്ന മേക്കപ്പായിരുന്നു ആലിയയുടേത്. ചിത്രത്തിലെ ഹൈലൈറ്റുംഅത് തന്നെയാണ്. കൈകളിൽ റിങ്ങുകൾ മാത്രമാണ് നടി ധരിച്ചിരിക്കുന്നത്. ചോക്ലേറ്റ് ഐസ്ക്രീമിനെ ഓർമിപ്പിക്കുന്ന താരത്തിലുള്ള വസ്ത്രമായിരുന്നു കത്രീനയുടേത്.

More from Filmibeat

Read more about: deepika bollywood
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X