ഇത്തവണ ഐശ്വര്യ റായ് കുടുംബവും ആരാധ്യയുടെ പിറന്നാൾ ആഘോഷിക്കില്ല, കൊവിഡ് മാത്രമല്ല കാരണം....
ലോകമെമ്പാടും ആരാധകരുള്ള താരപുത്രിയാണ് അഭിഷേക് ബച്ചന്റേയും ഐശ്വര്യ റായ് ബച്ചന്റേയും മകൾ ആരാധ്യ ബച്ചൻ. ബോളിവുഡ് കോളങ്ങളിൽ അമ്മ ഐശ്വര്യക്കൊപ്പം താരപുത്രിയും സജീവ ചർച്ചയാണ്.2007 ൽ വിവാഹിതയായ ആഷ്- ജൂനിയർ ബച്ചൻ ദമ്പതികൾക്ക് 2011 ലാണ് ആരാധ്യ ജനിക്കുന്നത്. മകൾ ജനിച്ചതിന് ശേഷം കുഞ്ഞിനെ ചുറ്റിപ്പറ്റിയായിരുന്നു താരങ്ങളുടെ ജീവിതം. ഐശ്വര്യ റായ് മികച്ച നടി മാത്രമല്ല നല്ലൊരു അമ്മയും കൂടിയാണെന്ന് ബോളിവുഡിൽ നിന്നു വരെ അഭിപ്രായം ഉയർന്നിരുന്നു.
അച്ഛൻ അഭിഷേക് ബച്ചനും അങ്ങനെ തന്നെയാണ്. അഭിനേതാവ് എന്നതിൽ ഉപരി നല്ലൊരു ഫാമിലി മാൻ കൂടിയാണ്. നവംബർ 16 നാണ് ആരാധ്യയുടെ പിറന്നാൾ. താരപുത്രിയുടെ പിറന്നാൾ ബച്ചൻ കുടുംബം ആഘോഷമാക്കാറുണ്ട്. കുഞ്ഞുങ്ങൾക്കായി വലിയെരു പാർട്ടി തന്നെ താരകുടുംബം ഒരുക്കാറുണ്ട്. എന്നാൽ ഇക്കുറി ആരാധ്യയിുടെ പിറന്നാൾ ആഘോഷം ഒഴിവാക്കിയിരിക്കുകയാണ് താരം കുടുംബം. ബോളിവുഡ് മാധ്യമമായ മീഡ് -ഡേയാണ് ഇതു സംബന്ധമായ റിപ്പോർട്ട് പുറത്തു വിട്ടിരിക്കുന്നത്.

ആരാധ്യയുടെ എട്ടാം പിറന്നാൾ ബച്ചൻ കുടുംബം വലിയ ആഘോഷമാക്കുകയായിരുന്നു. ബോളിവുഡ് സെലിബ്രിറ്റി കിഡ്സെല്ലാം ആരാധ്യയുടെ പിറന്നാൾ ആഘോഷത്തിന് എത്തിയിരുന്നു. ഡിസ്നി വേൾഡ് മാതൃകയിൽ ആയിരുന്നു പിറന്നാൾ ആഘോഷം. മാലാഖയെ പോലെ അണിഞ്ഞൊരുങ്ങി നിൽക്കുന്ന ആരാധ്യയുടെ ചിത്രങ്ങൾ ഇന്നും സോഷ്യൽ മീഡിയയിൽ വൈറലാണ്.

നവംബർ 16 ന് താരപുത്രിയുടെ 9ാം പിറന്നാളാണ്. എന്നാൽ ഇത്തവണ ഗ്രാൻഡ് പിറന്നാൾ ആഘോഷം താരകുടുംബം സംഘടിപ്പിക്കുന്നില്ലെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. കൊവിഡ് പ്രശ്നവും കുടുംബത്തിലുണ്ടായ അപ്രതീക്ഷിത വിയോഗങ്ങളെ തുടർന്നാണ് ബച്ചൻ കുടുംബം ഇങ്ങനെയൊരു തീരുമാനം എടുത്തത്. കുടുംബാംഗങ്ങൾ മാത്രം പങ്കെടുക്കുന്ന കേക്ക് മുറിക്കുന്ന ചെറിയ ചടങ്ങ് മാത്രമായിരിക്കും ഇക്കുറി.

എല്ലാ വർഷവും സംഘടിപ്പിക്കാറുള്ള ദീപാവലി ആഘോഷവും ഇത്തവണ ബച്ചൻ കുടുംബം സംഘടിപ്പിച്ചില്ലായിരുന്നു. കൊവിഡ് പ്രതിസന്ധി മാത്രമായിരുന്നില്ല അതിന് കാരണം. മകൾ ശ്വേത ബച്ചന്റെ ഭതൃമാതാവ് ഈ വർഷം മരണപ്പെട്ടിരുന്നു. കൂടാതെ നടൻ ഋഷി കപൂറിന്റെ വിയോഗവും ബച്ചൻ കുടുംബത്തെ വളരെ തളർത്തിയിരുന്നു. ഇതിനെ തുടന്നാണ് ഈ വർഷം എല്ലാ ആഘോഷങ്ങളും ഒഴിവാക്കിയത്. നടൻ അഭിഷേക് ബച്ചനും ഇതിനെ സ്ഥിരീകരിച്ച് രംഗത്ത് എത്തിയിട്ടുണ്ട്. സ്പോട്ട് ബോയിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

വാർത്ത സ്ഥിരീകരിച്ച അഭിഷേക് ഒരു അഭിമുഖത്തിൽ സ്പോട്ട് ബോയിയോട് പറഞ്ഞു, "ഇത് ശരിയാണ്. ഈ വർഷം ഞങ്ങൾക്ക് കുടുംബത്തിൽ ഒരു മരണം സംഭവിച്ചു. എന്റെ സഹോദരി ശ്വേതയുടെ അമ്മായിയമ്മ (റിതു നന്ദ) അന്തരിച്ചു. കൂടാതെ, ഇതുപോലുള്ള സമയത്ത് പാർട്ടികൾ ആതിഥേയത്വം വഹിക്കുന്നത് ആരാണ്? സമൂഹം എക്കാലത്തെയും മോശമായ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. നാമെല്ലാവരും കഴിയുന്നത്ര ശ്രദ്ധിക്കേണ്ടതുണ്ട്. പരമാവധി സാമൂഹിക അകലം നിരീക്ഷിക്കുക എന്നതാണ് ഞങ്ങൾക്ക് ഉള്ള ഏക ഓപ്ഷൻ. അതും അണുബാധയ്ക്കെതിരായ ഒരു ഉറപ്പ് അല്ല. ദീപാവലി പാർട്ടികളും മറ്റ് സാമൂഹിക അവസരങ്ങളും ഇപ്പോൾ ഒരു വിദൂര സ്വപ്നമാണ്. "


Click it and Unblock the Notifications











