twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഐശ്വര്യയുടേയും ജയ ബച്ചന്റേയും കൊവിഡ് 19 പരിശോധന ഫലം പുറത്ത്, നിരീക്ഷണത്തിൽ...

    |

    പ്രേക്ഷകരും ഇന്ത്യൻ സിനിമലോകവും ഏറെ ഞെട്ടലോടെയാണ് ബച്ചൻ കുടുംബത്തിലെ കൊവിഡ് ബാധ കേട്ടത്. നടൻ അമിതാഭ് ബച്ചന് പിന്നാലെ മകനും നടനുമായ അഭിഷേക് ബച്ചനും കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ബച്ചൻ ട്വിറ്ററിലൂടെയാണ് ടെസ്റ്റ് പോസിറ്റീവായ വിവരം പങ്കുവെച്ചത്. ഇതിന് പിന്നാലെ അഭിഷേക് ബച്ചനും തന്റെ പരിശോധന ഫലം പുറത്ത് വിട്ടിരുന്നു. മുംബൈ നാനവതി ആശുപത്രി അധികൃതരും ബച്ചനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിവരം ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.

    ബിഗ് ബിയ്ക്കും അഭിഷേക് ബച്ചനും കൊവിഡ് സ്ഥിരീകരിച്ചതിന് ശേഷം ആശങ്കയിലാണ് ആരാധകർ. എല്ലാവർക്കും അറിയേണ്ടത് ഐശ്വര്യ റായ് ബച്ചനെ കുറിച്ചും ബാക്കിയുള്ള കുടുംബാംഗങ്ങളെ പറ്റിയുമാണ് ശനിയാഴ്ച( 11-7-2020) രാത്രിയോടൊയാണ് താരങ്ങളുടെ കൊവിഡ് ഫലം പുറത്ത് വിട്ടത്. നിമിഷം നേരം കൊണ്ട് ട്വീറ്റുകൾ വൈറലാവുകയായിരുന്നു. താരങ്ങൾക്ക് രോഗശാന്തി നേരുന്നതിനോടൊപ്പം ഐശ്വര്യ ജയ ബച്ചൻ ആരോഗ്യ സ്ഥിതിയെ കുറിച്ച് ആരായുന്നുമുണ്ട്. ഇപ്പോഴിത താരങ്ങളുടെ കൊവിഡ് 19 ടെസ്റ്റ് ഫലം പുറത്തു വന്നിരിക്കുകയാണ്.

     നെഗറ്റീവ്

    നിലവിൽ അമിതാഭ് ബച്ചനും മകൻ അഭിഷേകിനും മാത്രമാണ് കൊവിഡ് ടെസ്റ്റ് പോസിറ്റീവായിരിക്കുന്നത്. മറ്റ് കുടുംബാംഗങ്ങൾക്കും വീട്ടു ജോലിക്കാർക്കും ടെസ്റ്റ് നെഗറ്റീവായിട്ടുണ്ടെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. ജയ ബച്ചന്റേയും ഐശ്വര്യയുടേയും ആന്റിജൻ പരിശോധനാഫലം പുറത്ത് വന്നിട്ടുണ്ട്. ആന്റിജൻ പരിശോധനയിൽ ഇവർക്ക് കൊവിഡ് നെഗറ്റീവാണ്. എന്നാൽ സ്രവ പരിശോധന ഫലം പുറത്തു വന്നിട്ടില്ല. ഫലത്തിനായി കാത്തിരിക്കുകയാണ്. ഐശ്വര്യയും ജയബച്ചനും ഇപ്പോൾ ക്വാറന്റൈനിലാണ്. ബച്ചന്റെ കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ട കൂടുതൽ പേരുടെ കൊവിഡ് പരിശോധന ഫലം ഇന്ന് (ഞായർ) ഉച്ചയോടെ ലഭിക്കുമെന്ന് മഹാരാഷ്ട്ര ആരോഗ്യ മന്ത്രി പറയുന്നു.

     സ്വയം നിരീക്ഷണത്തിൽ പോകണം

    കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ തങ്ങളുമായി സമ്പർക്കത്തിൽപ്പെട്ടവരൊക്കെ നിരീക്ഷണത്തിൽ പോകണമെന്ന് ബച്ചനും അഭിഷേകും ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. ട്വിറ്ററിലൂടെയായിരുന്നു താരം ഇക്കാര്യം അറിയിച്ചത്. ഞാൻ കോവിഡ് പോസിറ്റീവ് ആയിരിക്കുന്നു. ആശുപത്രിയിലേക്ക് മാറി. ആശുപത്രിക്കാർ അധികാരികളെ വിവരമറിയിക്കുന്നുണ്ട്. കുടുംബാംഗങ്ങളും സ്റ്റാഫും ടെസ്റ്റിന് വിധേയരായി. റിസൾട്ട് കാത്തിരിക്കുന്നു. കഴിഞ്ഞ 10 ദിവസങ്ങളായി എന്നോടടുത്തിടപഴകിയവർ എല്ലാം ടെസ്റ്റ് ചെയ്യാൻ അഭ്യർത്ഥിക്കുന്നു.,ട്വീറ്ററിൽ കുറിച്ചു.

     ഞങ്ങൾ  ആശുപത്രിയിൽ

    അച്ഛനും തനിയ്ക്കും കൊവിഡ് സ്ഥിരീകരിച്ചുവെന്ന് അഭിഷേകും ട്വിറ്റ് ചെയ്തു. എനിയ്ക്കും അച്ഛനും കൊവിഡ് 19 സ്ഥിരീകരിച്ചുവെന്നും ചെറിയ ലക്ഷണങ്ങളോടെ തങ്ങള ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും അഭിഷേക് ട്വിറ്റിൽ പറയുന്നു. കൂടാതെ ഇതുമായി ബന്ധപ്പെട്ട അധികാരികളോട് എല്ലാം അറിയിച്ചിട്ടുണ്ട്. ഞങ്ങളുടെ കുടുംബത്തെയും സ്റ്റാഫിനെയും ടെസ്റ്റ്‌ ചെയ്തിട്ടുണ്ട്. പരിഭ്രാന്തരാകാതെ ശാന്തത പാലിക്കാൻ ഞാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു. നന്ദി,' അഭിഷേക് ട്വീറ്റ് ചെയ്‌തു. അഭഷേകിന്റെ ട്വീറ്റ് പുറത്തു വന്നതിന് പിന്നാലെയാണ് ഐശ്വര്യയെ കുറിച്ചുള്ള കൂടുതൽ ചോദ്യങ്ങളുമായി ആരാധകർ രംഗത്തെത്തിയത്.

     ആശംസയോടെ  സിനിമ  ലോകം

    അതിവേഗം സുഖം പ്രാപിക്കട്ടെ എന്ന് ആശംസിച്ച് ഇന്ത്യൻ സിനിമ ലോകം ഒന്നടങ്കം രംഗത്തെത്തിയിട്ടുണ്ട്. മമ്മൂട്ടി, ദുൽഖർ സൽമാൻ, സോനം കപൂർ , മോഹൻലാൽ,, ധനുഷ്, റാണ ദഗ്ഗുബാട്ടി, മഹേഷ് ബാബു, ശരത് കുമാർ, റാഷി ഖന്ന, നേഹ ധൂപിയ, ബിപാഷ ബസു, രവി തേജ, ക്രിക്കറ്റ് താരങ്ങളായ ഇർഫാൻ പത്താൻ,സുരേഷ് റയ്ന, ശോയ്ബ് അഖ്തർ, ആകാശ് ചോപ്ര തുടങ്ങിയവർ ട്വിറ്ററിലൂടെയാണ് രോഗശാന്തി നേർന്നിരിക്കുന്നത്.

    Read more about: aishwarya rai
    English summary
    Aishwarya Rai Bachchan and Jaya Bacchan tested Negative
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X