മുൻ കാമുകനോടൊപ്പം സന്തോഷകരമായ നിമിഷം പങ്കുവെച്ച് ഐശ്വര്യ റായ് ബച്ചൻ, ഡേറ്റിംഗ് ചിത്രം വൈറലാകുന്നു

സിനിമയിൽ സജീവമല്ലെങ്കിലും ഐശ്വര്യ റായ് ബച്ചൻ ബോളിവുഡിലെ ഹോട്ട് ടോപ്പിക്കാണ്. നടിയുടെ കുടുംബ വിശേഷങ്ങളെക്കാളും ബോളിവുഡ് ഗോസിപ്പ് കോളങ്ങളിൽ ഇടം പിടിക്കുന്നത് നടിയുടെ പഴയ പ്രണയ വാർത്തകളും ബ്രേക്കപ്പ് കഥകളുമാണ്. വിവാഹത്തിന് ശേഷം ഗോസിപ്പ് കോളങ്ങളിൽ ഏറ്റവും കൂടുതൽ ചർച്ചയായ നടി ഒരു പക്ഷെ ഐശ്വര്യ റായ് ബച്ചനായിരിക്കും.

നടി സിനിമയിൽ തിളങ്ങി നിൽക്കവെയാണ് ആഷ്- ജൂനിയർ ബച്ചൻ വിവാഹം കഴിയുന്നത്. വിവാഹത്തിന് ശേഷം സിനിമയ്ക്ക് ഇടവേള കൊടുത്ത ഐശ്വര്യ റായ് മികച്ച കുടുംബിനിയായി മാറുകയായിരുന്നു. സിനിമയിൽ നിന്ന് വിട്ട് നിന്നെങ്കിലും താരറാണി പ്രേക്ഷകരുടെ ഇടയിൽ ചർച്ചാ വിഷയമായിരുന്നു.

ആഷ് വിവേക്  ഒബ്റോയ് ചിത്രം

ഐശ്വര്യ റായ് ബച്ചന്റെ സിനിമകൾ പോലെ തന്നെ നടിയുടെ പ്രണയകഥകൾ ഇന്നും സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയമാണ്. ഇപ്പോൾ ബോളിവുഡ് കോളങ്ങളിൽ ഇടം പിടിക്കുന്നത് നടിയുടേയും നടൻ വിവേക് ഒബ്റോയിയുടേയും ഒരു പഴയ കാലത്തെ ചിത്രമാണ്. ഈ ചിത്രം ബോളിവുഡ് കോളങ്ങളിൽ വൈറലായിട്ടുണ്ട്. പ്രണയകാലത്ത് ഇരുവരും ഒരു വിവാഹത്തിന് എത്തിയപ്പോഴുള്ള ചിത്രമാണിത്. സാരിയിലാണ് ആഷ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കുർത്തയാണ് നടന്റെ വേഷം.

 നടനുമായുള്ള പ്രമയം

2004 ൽ പുറത്തിറങ്ങിയ ക്യുൻ ഹോ ഗയ നാ എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യ റായ് ബച്ചനും വിവേക് ഒബ്റോയിയും അടുപ്പത്തിലാകുന്നത്. ഈ സമയം സൽമാൻ ഖാനുമായി ആഷ് പ്രണയത്തിലായിരുന്നു. എന്നാൽ ഉടൻ തന്നെ സൽമാനുമായി നടി ബ്രേക്കപ്പാവുകയായിരുന്നു. തുടർന്ന് നടിയും വിവേക് ഒബ്റോയിയും തമ്മിലുള്ള ഡേറ്റിംഗ് കഥ പ്രചരിക്കുകയും ചെയ്തു. എന്നാൽ വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഇരുവരും വേർപിരിയുകയായിരുന്നു.

പ്രണയ തകർച്ച

ഐശ്വര്യ റായ് ബച്ചനുമായി നടന്റെ ബന്ധം പിരിയാനുള്ള കാരണം സൽമാൻ ഖാനാണെന്നാണ് പ്രചരിക്കുന്ന റിപ്പോർട്ട്. സൽമാനുമായുള്ള ബ്രേക്കപ്പിന് ശേഷമാണ് ആഷ് വിവേകുമായി അടുക്കുന്നത്. താരങ്ങൾ ഡേറ്റിങ്ങിലായിരിക്കവെ വിവേക് പത്ര സമ്മേളനത്തിലൂടെ സൽമാനെ പരസ്യമായി ആക്ഷേപിച്ചിരുന്നു. ഈ സംഭവത്തിന് ശേഷം ഐശ്വര്യ റായ് ബച്ചനും വിവേക് ഒബ്റോയിയും വേർപിരിയുകയായിരുന്നു. പിന്നീട് ഇരുവരും തമ്മിൽ പരസ്പരം കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. ഇപ്പോഴും ഐശ്വര്യയും വിവേകും ഒന്നിച്ച് ഒരു വേദിയിൽ പ്രത്യക്ഷപ്പെടാറില്ല.

താരങ്ങളുടെ വിവാഹം

വിവേക് ഒബ്റോയിയുമായുള്ള ബ്രേക്കപ്പിന് ശേഷമാണ് ഐശ്വര്യ റായ് ബച്ചനും അഭിഷേക് ബച്ചനും തമ്മിലുള്ല വിവാഹം നടക്കുന്നത്. 2007ൽ ആയിരുന്നു താരവിവാഹം നടക്കുന്നത്.ഇവർക്ക് ആരാധ്യ എന്നൊരു മകളുമുണ്ട്. പ്രിയങ്കയാണ് വിവേക് ഒബ്റോയിയുടെ ഭാര്യ. 2010 ൽ ആയിരുന്നു വിവാഹം നടക്കുന്നത്. വിവാൻ വീർ ഒബ്റോയ്, അമേയ എന്നിങ്ങനെ രണ്ട് മക്കളുണ്ട് ഇവർക്ക്.വിവാഹ ശേഷം ഇരുവരും തങ്ങളുടെജോലിയുമായി മുന്നോട്ട് പോകുകയാണ്.

Recommended Video

താടിയും മുടിയും നീട്ടിയാണ് മമ്മൂക്കയുടെ വരവ് | FilmiBeat Malayalam

അമല പോളിന്റെ പുതിയ ചിത്രങ്ങൾ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X