നഷ്ടപ്രണയത്തിന്റെ നിത്യഹരിത കാവ്യം, ദേവ്ദാസ് പിറന്നിട്ട് 20 വര്‍ഷം; ഓര്‍മ്മകള്‍ പങ്കിട്ട് ഐശ്വര്യ റായ്

ബോളിവുഡിന്റെ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളിലൊന്നാണ് സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത ദേവ്ദാസ്. 2002-ല്‍ പുറത്തിറങ്ങിയ ചിത്രം ആ വര്‍ഷത്തെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു. പ്രശസ്ത ബംഗാളി എഴുത്തുകാരനായിരുന്ന ശരത് ചന്ദ്ര ചതോപാധ്യായയുടെ അതേപേരിലുള്ള നോവലാണ് സിനിമയാക്കിയത്.

ഷാരൂഖ് ഖാനും ഐശ്വര്യ റായിയും മാധുരി ദീക്ഷിതും തകര്‍ത്തഭിനയിച്ച ഈ ചിത്രം അന്നുവരെയുള്ള ഇന്ത്യന്‍ ചിത്രങ്ങളില്‍ ഏറ്റവുമധികം തുക മുടക്കി നിര്‍മിച്ചതായിരുന്നു. 50 കോടി രൂപയായിരുന്നു ചിത്രത്തിന്റെ നിര്‍മ്മാണച്ചെലവ്. കാന്‍ ഫിലിം ഫെസ്റ്റിവലിലെ മത്സരേതര വിഭാഗത്തില്‍ ദേവ്ദാസ് പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു.

ഐശ്വര്യയുടെ കുറിപ്പ്

ഇപ്പോഴിതാ സിനിമ പുറത്തിറങ്ങിയിട്ട് ഇരുപത് വര്‍ഷങ്ങള്‍ പിന്നിടുകയാണ്. സിനിമയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് നടി ഐശ്വര്യ റായ് ബച്ചന്‍ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ച മനോഹരമായ ചിത്രത്തിലൂടെയാണ് താരം ആ ഓര്‍മ്മകളെ വീണ്ടും ആരാധകര്‍ക്കു മുന്നിലെത്തിച്ചിരിക്കുന്നത്.

ഐശ്വര്യ പോസ്റ്റ് ചിത്രത്തിന് താഴെ ഭര്‍ത്താവ് അഭിഷേക് ബച്ചനും കമന്റ് ചെയ്തിട്ടുണ്ട്. ഹൃദയത്തിന്റെ ആകൃതിയിലുള്ള ഒരു ഇമോജി പോസ്റ്റ് ചെയ്താണ് അഭിഷേക് തന്റെ പ്രിയതമയോടുള്ള ഇഷ്ടം പ്രകടമാക്കിയത്. ഐശ്വര്യയുടെ പോസ്റ്റിന് താഴെ അനേകം ആരാധകരും കമന്റ് ചെയ്തിട്ടുണ്ട്.

നിരവധി പേരാണ് തങ്ങളുടെ പഴയകാലത്തെ സുന്ദരമായ ഓര്‍മ്മയായി ദേവ്ദാസിനെ കാണുന്നത്. സഞ്ജയ് ലീലാ ബന്‍സാലിയുടെ ഉടമസ്ഥതയിലുള്ള ബന്‍സാലി പ്രൊഡക്ഷന്‍സും ചിത്രത്തെക്കുറിച്ചുള്ള മധുരസ്മരണകള്‍ പങ്കിട്ട് ട്വീറ്റ് ചെയ്തിട്ടുണ്ട്.

ചിത്രത്തിന്റെ ഇതിവൃത്തം

ചിത്രത്തിന്റെ ഇതിവൃത്തം ഇങ്ങനെയാണ്: ഒരു ധനിക കുടുംബാംഗമായ ദേവദാസ് ആണ് നായകന്‍, ദരിദ്രകുടുംബാംഗമായ പാര്‍വതി നായികയും. ബാല്യകാലസുഹൃത്തുക്കളായിരുന്ന ഇരുവരും യൗവനത്തില്‍ ഗാഢപ്രണയത്തിലാകുന്നു.

ജാതിയുടെ അതിരുകള്‍ ഇരുവരുടെയും പ്രണയത്തിന് പ്രതിബന്ധം തീര്‍ക്കുകയാണ്. വൃദ്ധനും വിഭാര്യനുമായ ഒരാള്‍ക്ക് പാര്‍വതിയെ വീട്ടുകാര്‍ കല്യാണം കഴിച്ചു കൊടുക്കുന്നു.

ദുരന്തപര്യവസായി

പാര്‍വ്വതിയെ നഷ്ടപ്പെട്ടതിന്റെ നിരാശയില്‍ ദേവദാസ് നഗരത്തിലെത്തി മദ്യത്തില്‍ ആശ്വാസം കണ്ടെത്തുന്നു. പിന്നീട് കൊട്ടാരം നര്‍ത്തകിയായ ചന്ദ്രമുഖിയെ അയാള്‍ വരിക്കുന്നു.

അമിതമദ്യപാനിയായ അയാളെ ചന്ദ്രമുഖി ഉപേക്ഷിക്കുമ്പോള്‍ തന്റെ യഥാര്‍ഥ കാമുകിയെത്തേടി ദേവദാസ് എത്തുന്നു. പക്ഷേ, പ്രണയിനിയുടെ വീടിന്റെ പടിവാതില്‍ക്കല്‍ അയാള്‍ മരിച്ചുവീഴുകയാണ്.

ചിത്രത്തില്‍

പാര്‍വ്വതിയായി ഐശ്വര്യയും ദേവ്ദാസായി ഷാരൂഖും ചന്ദ്രമുഖിയായി മാധുരി ദീക്ഷിതുമാണ് ചിത്രത്തിലെത്തുന്നത്. നഷ്ടപ്രണയത്തിന്റെ നിത്യഹരിത കാവ്യം എന്ന് വിശേഷിപ്പിക്കുന്ന ദേവ്ദാസിന് ഇതിനു മുമ്പ് നിരവധി ചലച്ചിത്ര ഭാഷ്യങ്ങള്‍ ഉണ്ടായിട്ടുണ്ട്. നാടകീയമായ നിരവധി മുഹൂര്‍ത്തങ്ങള്‍ നിറഞ്ഞ ദേവ്ദാസ് തീവ്രപ്രണയത്തിന്റെയും പ്രണയനൈരാശ്യത്തിന്റെയും ഒരു ഇന്ത്യന്‍ പ്രതീകമായി തന്നെയാണ് നിരൂപകര്‍ വാഴ്ത്തുന്നത്.

ചിത്രത്തിലെ പാട്ടുകളും അക്കാലത്ത് സൂപ്പര്‍ ഹിറ്റുകളായിരുന്നു. ഡോലാരെ എന്ന ഡാന്‍സ് നമ്പര്‍ ഇപ്പോഴും നൃത്തവേദികളിലെ സജീവഗാനമാണ്. ഇസ്മയില്‍ ദര്‍ബാറായിരുന്നു ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വ്വഹിച്ചത്.

ഗായിക ശ്രേയ ഘോഷാലിന്റെ പിന്നണിഗാനരംഗത്തേക്കുള്ള അരങ്ങേറ്റം ദേവ്ദാസിലൂടെയായിരുന്നു. ചിത്രത്തിലെ അഞ്ച് ഗാനങ്ങളാണ് ശ്രേയ ആലപിച്ചത്. ഗാനങ്ങളെല്ലാം സൂപ്പര്‍ ഹിറ്റായെന്ന് മാത്രമല്ല, ബേയ്‌രി പിയാ എന്ന ഗാനത്തിന് ശ്രേയയ്ക്ക് മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരവും ലഭിച്ചു.

Read more about: aishwarya rai bachchan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X