»   » ഇത്രയ്ക്ക് സിമ്പിളാണോ ഐശ്വര്യ റായി? സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന ചിത്രങ്ങള്‍ കാണൂ!

ഇത്രയ്ക്ക് സിമ്പിളാണോ ഐശ്വര്യ റായി? സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന ചിത്രങ്ങള്‍ കാണൂ!

Posted By:
Subscribe to Filmibeat Malayalam

ബോളിവുഡ് സിനിമാപ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായ ഐശ്വര്യ റായിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഭര്‍ത്താവും നടനുമായ അഭിഷേക് ബച്ചനൊപ്പമാണ് താരം അമ്മയെ സന്ദര്‍ശിക്കാനെത്തിയത്.

മോഹന്‍ലാലിനെ വിറപ്പിച്ച റാവുത്തറിന്‍റെ ഇപ്പോഴത്തെ കോലം കണ്ടോ, എവിടെയായിരുന്നു ഇത്രയും നാള്‍?

ഭര്‍ത്താവിനെ ഉപേക്ഷിച്ച് ഒരു നായിക കൂടി തിരിച്ചുവരവിനൊരുങ്ങുന്നു, എന്താവുമോ? എന്തോ?

സിമ്പിള്‍ വേഷമണിഞ്ഞാലും താന്‍ സുന്ദരിയാണെന്ന് ആഷ് ഒരിക്കല്‍ക്കൂടി തെളിയിക്കുകയാണ്. ബൃന്ദ റായിയുടെ വീട്ടിലെത്തിയ താരത്തെ പാപ്പരാസികള്‍ വെറുതെ വിട്ടില്ല. നിരവധി ചിത്രങ്ങളാണ് പകര്‍ത്തിയത്. സോഷ്യല്‍ മീഡിയയിലൂടെ വൈറലാകുന്ന ചിത്രങ്ങളിലൂടെ വാര്‍ത്ത തുടര്‍ന്നു വായിക്കൂ.

സിമ്പിളായാലെന്താ

വെളുത്ത ടോപ്പും കറുത്ത ജീന്‍സുമണിഞ്ഞെത്തിയ താരത്തിന്റെ സിമ്പിളിസിറ്റി നോക്കൂ. എല്ലായപ്പോഴുമുള്ളത് പോലെ ഇത്തവണയും കൂളിങ്ങ് ഗ്ലാസണിഞ്ഞാണ് താരം എത്തിയിട്ടുള്ളത്.

ആരാധ്യയും കൂടെയുണ്ട്

ആരാധ്യയ്ക്കും അഭിഷേകിനുമൊപ്പം അമ്മയെ കാണാനെത്തിയതാണ് ഐശ്വര്യ റായി. 12ാമത്തെ ഫ്‌ളോറിലാണ് അമ്മ ബൃന്ദ റായി താമസിക്കുന്നത്.

മുന്‍പ് തീപ്പിടുത്തമുണ്ടായി

മാസങ്ങള്‍ക്ക് മുന്‍പ് ബൃന്ദ റായിയുടെ ഫ്‌ളാറ്റിന് സമീപത്ത് തീപ്പിടുത്തമുണ്ടായിരുന്നു. അന്ന് അഭിഷേക് ബച്ചനാണ് ഭാര്യാ മാതാവിന് തുണയുമായി എത്തിയത്.

സച്ചിന്റെ ബന്ധുക്കളും

ഐശ്വര്യയും അഭിഷേകും സംഭവമറിഞ്ഞതിന് ശേഷം സ്ഥലത്തെത്തിയിരുന്നു. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ ബന്ധുക്കളും ഇതേ ഫ്‌ളാറ്റിലാണ് താമസിക്കുന്നത്.

ഭക്ഷണവും വെള്ളവും എത്തിച്ചു

ബൃന്ദ റായി താമസികരക്കുന്ന ഫ്‌ളാറ്റില്‍ തീപിടുത്തം ഉണ്ടായപ്പോള്‍ അന്തേവാസികള്‍ക്ക് ഭക്ഷണവും വെള്ളവും എത്തിച്ചത് ഐശ്വര്യയായിരുന്നു. അധികമാര്‍ക്കും ഇക്കാര്യത്തെക്കുറിച്ച് അറിയില്ലായിരുന്നു.

ഐശ്വര്യയും അഭിഷേകും എത്തിയത്

അമ്മയെ സന്ദര്‍ശിക്കുന്നതിന് വേണ്ടി എത്തിയപ്പോഴാണ് ഫ്‌ളാറ്റില്‍ താമസിക്കുന്നവരെ കണ്ടത്. അവരാണ് തീപിടുത്തത്തെക്കുറിച്ച് സൂചിപ്പിച്ചത്. തുടര്‍ന്ന് ഫ്‌ളാറ്റിലെ മറ്റ് താമസക്കാരെയും രക്ഷപ്പെടുത്തുന്നതിനായി ഇരുവരും മുന്നിട്ടിറങ്ങുകയായിരുന്നു.

എല്ലാവരെയും സഹായിച്ചു

ഐശ്വര്യയും അഭിഷേക് ബച്ചനുമാണ് അന്ന് എല്ലാവര്‍ക്കും ഉച്ചഭക്ഷണം എത്തിച്ചത്. സച്ചിന്റെ ഭാര്യ അഞ്ജലിയുടെ മാതാപിതാക്കളും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.

വിവാഹത്തിന് മുന്‍പ് താമസിച്ചത്

അഭിഷേകുമായുള്ള വിവാഹത്തിന് മുന്‍പ് ഐശ്വര്യ റായ് ഈ ഫ്‌ളാറ്റിലായിരുന്നു താമസിച്ചിരുന്നത്. മറ്റ് അന്തേവാസികളുമായി നല്ല സൗഹൃദത്തിലാണ് താരം. അതുകൊണ്ട് തന്നെ അവര്‍ക്കൊരു ആപത്ത് സംഭവിച്ചാല്‍ രക്ഷിക്കേണ്ടത് തന്റെ കടമയാണെന്ന ഭോധവും താരത്തിനുണ്ട്.

English summary
Aishwarya Rai Bachchan Clicked Outside Mother's House; Looks Simple Yet Elegant.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam