»   » ഐശ്വര്യറായ് ആത്മഹത്യയ്ക്കു ശ്രമിച്ചു? സംഭവം പുറത്തറിയാതിരിക്കാന്‍ ഡോക്ടറെ വീട്ടിലേക്കു വരുത്തി..

ഐശ്വര്യറായ് ആത്മഹത്യയ്ക്കു ശ്രമിച്ചു? സംഭവം പുറത്തറിയാതിരിക്കാന്‍ ഡോക്ടറെ വീട്ടിലേക്കു വരുത്തി..

Posted By: Pratheeksha
Subscribe to Filmibeat Malayalam

കരണ്‍ ജോഹര്‍ ചിത്രം യെ ദില്‍ ഹെ മുഷ്‌ക്കിലിന്റെ ട്രെയിലര്‍ പുറത്തുവിട്ടതോടെയാണ് ബോളിവുഡ് നടിയും മുന്‍ ലോക സുന്ദരിയുമായ ഐശ്വര്യ റായി ബി ടൗണിലെ ചര്‍ച്ചാ കേന്ദ്രമായി മാറുന്നത്. ചിത്രത്തില്‍ നടന്‍ രണ്‍ബീര്‍ കപൂറിനൊപ്പം ഇഴുകിച്ചേര്‍ന്നഭിനയിച്ച രംഗങ്ങള്‍ കാരണം നടി പ്രതിസന്ധിയിലാവുകയായിരുന്നു. ഒടുവില്‍ സെന്‍സര്‍ ബോര്‍ഡ് കട്ടുകള്‍ക്കു ശേഷമാണ് ചിത്രം പുറത്തിറങ്ങിയത്.

പ്രസ്തുത രംഗങ്ങള്‍ കാരണം നടിയുടെ കുടുംബ ജീവിതത്തില്‍ അസ്വാരസ്യങ്ങളുണ്ടായെന്നും ഭര്‍ത്താവ് അഭിഷേക് ബച്ചനും നടനും ഭര്‍തൃപിതാവുമായ അമിതാഭ് ബച്ചനും നടിയോട് അകലം പാലിക്കുന്നുവെന്ന വാര്‍ത്തകളായിരുന്നു പിന്നീട് പുറത്തു വന്നിരുന്നത്. ചിത്രം പുറത്തിറങ്ങി ഒരു മാസത്തോളമായെങ്കിലും വിവാദങ്ങളൊടുങ്ങാതെ ഇതാ പുതിയ വാര്‍ത്ത,നടി ആത്മഹത്യയ്ക്കു ശ്രമിച്ചിരിക്കുന്നു....

ഐശ്വര്യ റായ് ഉറക്ക ഗുളിക കഴിച്ചു ആത്മഹത്യയ്ക്കു ശ്രമിച്ചു

സോഷ്യല്‍ മീഡിയില്‍ രണ്ടു ദിവസമായി പ്രചരിക്കുന്ന വാര്‍ത്തയാണ് നടി ഐശ്വര്യ റായ് ഉറക്ക ഗുളി കഴിച്ചു ആത്മഹത്യയ്ക്കു ശ്രമിച്ചു എന്നത്. പ്രത്യേകിച്ചും വാട്‌സ് ആപ്പ് വഴിയാണ് ഈ വാര്‍ത്ത പ്രചരിക്കുന്നത്.

ആത്മഹത്യയുടെ കാരണം

യെ ദില്‍ ഹെ മുഷ്‌ക്കില്‍ ചിത്രത്തോടനുബന്ധിച്ചുള്ള പ്രശ്‌നങ്ങളാണ് ആത്മഹത്യയ്ക്കു കാരണമെന്നാണ് വാര്‍ത്തയില്‍ പറയുന്നത്

ഡോക്ടര്‍മാരെ വീട്ടിലേക്കു വിളിച്ചു വരുത്തി

വിവരം പുറം ലോകമറിയാതിരിക്കാനായി ബച്ചന്‍ കുടുംബം ഡോക്ടറെ വീട്ടിലേക്കു വിളിച്ചു വരുത്തുകയായിരുന്നെന്നും പറയുന്നു.

ഔട്ട് ലുക്ക് പാകിസ്ഥാന്‍

ഔട്ട് ലുക്ക് പാകിസ്ഥാന്‍ എന്ന ഒരു ബ്ലോഗിലാണ് നടിയുടെ ആത്മഹത്യാ വാര്‍ത്ത ആദ്യം വന്നത്. ആത്മഹത്യയ്ക്കു ശ്രമിച്ച ഐശ്വര്യയെ ചികിത്സിച്ച ഡോക്ടറുടെ പരാമര്‍ശവും ബ്ലോഗിലുണ്ടത്രേ..

എന്നെ മരിക്കാന്‍ അനുവദിക്കൂ

ഡോക്ടറെത്തി നടിയുടെ ജീവന്‍ രക്ഷിച്ചതിനു ശേഷം എന്നെ മരിക്കാനനുവദിക്കൂ ഈയൊരു ജീവിതത്തേക്കാള്‍ നല്ലത് മരണമാണെന്നാണത്രേ നടി ഡോക്ടറോട് പറഞ്ഞത്..

വ്യാജവാര്‍ത്തയാണെന്നു തെളിഞ്ഞു

നടിയുടെ ആത്മഹത്യ ശ്രമം വ്യാജ വാര്‍ത്തയാണെന്ന് പിന്നീട് കണ്ടെത്തി. ലോക സുന്ദരി കുടുംബത്തോടൊപ്പം പൂര്‍ണ്ണ ആരോഗ്യവതിയായിരിക്കുന്നുണ്ടെന്നാണ് പുതിയ വിവരം. സ്റ്റാര്‍ പഌസില്‍ ടെലികാസ്റ്റ് ചെയ്യാന്‍ പോകുന്ന മ്യൂസിക് റിയാലിറ്റി ഷോ ദില്‍ ഹെ ഹിന്ദുസ്ഥാനിയുടെ വിധികര്‍ത്താക്കളിലൊരാളായി ഐശ്വര്യ പങ്കെടുക്കുന്നതായാണ് പുതിയ റിപ്പോര്‍ട്ട്. വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് ബച്ചന്‍ കുടുംബം വെളിപ്പെടുത്തിയിട്ടുമുണ്ട്‌.

ഐശ്വര്യാ റായ്‌യുടെ പുത്തന്‍ പുതിയ ഫോട്ടോസിനായി

English summary
If you have stumbled upon shocking news of Bollywood actress Aishwarya Rai Bachchan committing suicide, you are not the only one. The story of Ae Dil Hai Mushkil actress trying to kill herself has gone viral on messaging app like WhatsaApp and on the social media with blogs reporting it as well.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam