ഐശ്വര്യ റായിയുടെ മകള്‍ വീണ്ടും പഠനത്തിലേക്ക്! ആരാധ്യ ബച്ചന്റെ ഓണ്‍ലൈന്‍ ക്ലാസ് വീഡിയോ വൈറലാവുന്നു

അടുത്തിടെ ഏറ്റവുമധികം തവണയും വാര്‍ത്തകളില്‍ നിറഞ്ഞ താരകുടുംബം അമിതാഭ് ബച്ചന്റേതാണ്. അമിതാഭിനും മകന്‍ അഭിഷേക് ബച്ചനും അദ്ദേഹത്തിന്റെ കുടുംബത്തിനും കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇവര്‍ താമസിച്ചിരുന്ന വീട് അണുനശീകരണം നടത്തുകയുമൊക്കെ ചെയ്തിരുന്നു. ഇതോടെ ആരാധകരും ആശങ്കയിലായിരുന്നു. എന്നാല്‍ എല്ലാവരും രോഗം ഭേദമായി വീടുകളിലേക്ക് എത്തി.

അമിതാഭിനും അഭിഷേകിനും വന്നതിനെക്കാളും ഐശ്വര്യ റായിയ്ക്കും മകള്‍ ആരാധ്യയ്ക്കും രോഗം സ്ഥീരികരിച്ചതോടെയാണ് എല്ലാവരും പ്രാര്‍ഥനകളുമായി എത്തിയത്. ഒടുവില്‍ ആദ്യം ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ആയതും ഐശ്വര്യയും മകളുമായിരുന്നു. ഒടുവില്‍ ഒരു മാസത്തോളം നീണ്ട ആശുപത്രി വാസത്തിന് ശേഷം അഭിഷേക് ബച്ചനും കഴിഞ്ഞ ദിവസം വീട്ടിലെത്തി.

aishwarya-rai-bachchan-daughter-aaradhya

പ്രാര്‍ഥനകള്‍ക്കും അനുഗ്രഹങ്ങള്‍ക്കും നന്ദി പറഞ്ഞ് കൊണ്ട് അഭിഷേക് ബച്ചന്‍ തന്നെ രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ താരകുടുംബം സാധാരണനിലയിലേക്ക് എത്തിയെന്നുള്ള സന്തോഷവിവരമാണ് പുറത്ത് വന്നിരിക്കുന്നത്. ഐശ്വര്യ റായി-അഭിഷേക് ബച്ചന്‍ ദമ്പതിമാരുടെ ഏകപുത്രിയായ ആരാധ്യ തന്റെ ഓണ്‍ലൈന്‍ ക്ലാസിന്റെ തിരക്കുകളിലാണെന്നാണ് അറിയുന്നത്.

യൂണിഫോം ധരിച്ച് തന്റെ പാഠഭാഗങ്ങള്‍ വായിച്ച് കേള്‍പ്പിക്കുന്ന ആരാധ്യയുടെ ഒരു വീഡിയോ ആയിരുന്നു ഫാന്‍സ് പേജുകളിലൂടെ വൈറലായത്. പഠനത്തിന് ശേഷം ടീച്ചര്‍ക്ക് ആരാധ്യ നന്ദി പറയുന്നതും വീഡിയോയില്‍ വ്യക്തമാണ്. ഈ വീഡിയോ പ്രചരിച്ച് തുടങ്ങിയതോടെയാണ് ബച്ചന്‍ കുടുംബം പഴയ അവസ്ഥയിലേക്ക് എത്തിയെന്ന കാര്യം ആരാധകരും ഉറപ്പിച്ചത്. എല്ലാ കാലത്തും ആരോഗ്യത്തോടെ ഇരിക്കാന്‍ ആരാധ്യ ബച്ചന് സാധിക്കട്ടെ എന്നും വീഡിയോ കാണുന്നവരെല്ലാം പറയുന്നു.

aishwarya-rai-bachchan-daughter-aaradhya

കൊറോണ കാരണം സ്‌കൂളുകളെല്ലാം അടച്ചിരിക്കുന്നതിനാല്‍ ഓണ്‍ലൈനിലൂടെയാണ് കുട്ടികള്‍ക്ക് ക്ലാസ് നടക്കുന്നത്. ആയതിനാല്‍ ആരാധ്യയും ഓണ്‍ലൈന്‍ ക്ലാസിന്റെ ഭാഗമായിരുന്നു. വീട്ടില്‍ നീരിക്ഷണത്തിലായിരുന്നെങ്കിലും ആശുപത്രിയിലേക്ക് പോകേണ്ടി വന്നതോടെ ഈ ക്ലാസ് മുടങ്ങിയിരുന്നു. ഇപ്പോള്‍ പൂര്‍ണ ആരോഗ്യവതിയായിരിക്കുന്ന ആരാധ്യയ്ക്ക് ആശംസകള്‍ അറിയിക്കുകയാണ് സിനിമാപ്രേമികള്‍.

ആശുപത്രിയില്‍ നിന്നും വീട്ടിലെത്തിയതിന് ശേഷം ആരാധകര്‍ക്ക് നന്ദി പറഞ്ഞ് കൊണ്ട് ഐശ്വര്യയും ആരാധ്യയും എത്തിയിരുന്നു. കൈകൂപ്പി നില്‍ക്കുന്ന ഐശ്വര്യയു ലവ് സിംബല്‍ കാണിക്കുന്ന ആരാധ്യയുടെയും ചിത്രമായിരുന്നു ഇന്‍സ്റ്റാഗ്രാമില്‍ ഐശ്വര്യ റായി പങ്കുവെച്ചത്. എനിക്കും ആരാധ്യയ്ക്കും അവളുടെ പപ്പയ്ക്കും മുത്തച്ഛനുമൊക്കെ വേണ്ടി പ്രാര്‍ഥിച്ച നിങ്ങളോട് ഞങ്ങളുടെ സ്‌നേഹവും കടപ്പാടും അറിയിക്കുകയാണ്. നിങ്ങള്‍ക്ക് എല്ലാവര്‍ക്കും ദൈവാനുഗ്രഹം ഉണ്ടായിരിക്കുമെന്നും ഐശ്വര്യ പറഞ്ഞിരുന്നു.

വീഡിയോ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X