ആരാധ്യയെ ഡാൻസ് പഠിപ്പിക്കുന്നത് ഐശ്വര്യ റായ്? അമ്മയെ പോലെ മകളും നൃത്തത്തിൽ മിടുക്കി തന്നെ!

നടി ഐശ്വര്യ ബച്ചന്റെ കുടുംബ വിശേഷം എന്നും പ്രേക്ഷകർക്കിടയിൽ ചർച്ച വിഷയമാണ്. വിവാഹത്തിന് ശേഷം സിനിമയിൽ അത്രയധികം സജീവമല്ലെങ്കിലും ഐശ്വര്യയെ വെറുതെ വിടാൻ ആരാധകർ ഒരുക്കമല്ലായിരുന്നു. ബോളിവുഡിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള നടിയാണ് ഐശ്വര്യ റായ് ബച്ചൻ. താരത്തിന്റെ വിവാഹം പോലും ആരാധകർക്കിടയിൽ വലിയ ഷോക്കായിരുന്നു.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഐശ്വര്യയ്ക്കൊപ്പം മകൾ ആരാധ്യ ബച്ചനും ചർച്ച വിഷയമാണ്. താരപുത്രിയുടെ ചെറിയ ചുവട് വയ്പ്പുകൾ പോലും പ്രേക്ഷകർ വലിയ ആഘോഷമാക്കാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിലും ബോളിവുഡ് കോളങ്ങളിലും വൈറലാകുന്നത് ആരാധ്യ ബച്ചന്റെ ഡാൻഡ് വീഡിയോയാണ്. ആരാധ്യയുടെ ഡാൻസ് വീഡിയോ സമൂഹമാധ്യങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്. താരുപുത്രിയും അമ്മയുടെ വഴിയിലൂടെയാണെന്നാണ് ആരാധകർ പറയുന്നത്.

  കൊവിഡിന്  ശേഷ‌ം

കൊവിഡ് കാലത്ത് പ്രേക്ഷകരെ ആകെ ഞെട്ടിച്ച ഒരു സംഭവമായിരുന്നു ബച്ചന്റെ കുടുംബാംഗങ്ങളുടെ കൊവിഡ്. അമിതാഭ് ബച്ചനും മകൻ അഭിഷേകിനും ഐശ്വര്യയ്ക്കും മകൾ ആരാധ്യക്കും കൊറോണ പോസിറ്റീവ് ആയിരുന്നു .ബച്ചനേയും അഭിഷേകിനേയും ആശുപത്രിൽ പ്രവേശിപ്പിച്ചതിന്റെ തൊട്ട് അടുത്ത ദിവസമായിരുന്നു താരസുന്ദരിക്കും മകൾക്കും പോസിറ്റിവായത്. ദിവസങ്ങൾക്ക് ശേഷം അസുഖം പൂർണ്ണമായി സുഖപ്പെട്ട് ഇവർ വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്നു. ചികിത്സയ്ക്ക് ശേഷം ആരാധ്യ പഠനത്തിലേയ്ക്ക് കടത്തിട്ടുണ്ട്.

Recommended Video

Aashiq Abu Hits At Feuok For Their Decision Against Ott Releases | FilmiBeat Malayalam
  കൊവിഡിന്  ശേഷ‌ം

കൊവിഡ് കാലത്ത് പ്രേക്ഷകരെ ആകെ ഞെട്ടിച്ച ഒരു സംഭവമായിരുന്നു ബച്ചന്റെ കുടുംബാംഗങ്ങളുടെ കൊവിഡ്. അമിതാഭ് ബച്ചനും മകൻ അഭിഷേകിനും ഐശ്വര്യയ്ക്കും മകൾ ആരാധ്യക്കും കൊറോണ പോസിറ്റീവ് ആയിരുന്നു ബച്ചനേയും അഭിഷേകിനേയും ആശുപത്രിൽ പ്രവേശിപ്പിച്ചതിന്റെ തൊട്ട് അടുത്ത ദിവസമായിരുന്നു താരസുന്ദരിക്കും മകൾക്കും പോസിറ്റിവായത്. ദിവസങ്ങൾക്ക് ശേഷം അസുഖം പൂർണ്ണമായി സുഖപ്പെട്ട് ഇവർ വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്നു. ചികിത്സയ്ക്ക് ശേഷം ആരാധ്യ പഠനത്തിലേയ്ക്ക് കടത്തിട്ടുണ്ട്.

 ഐശ്വര്യയുടെ ഡാൻസ്

തെന്നിന്ത്യയിലും ബോളിവുഡിലും ഐശ്വര്യയ്ക്ക് ഒരുപോലെ ആരാധകരുണ്ട്. ബോളിവുഡിലെ പോലെ സൗത്തിന്ത്യയിലും ആഷ് തിളങ്ങിയിട്ടുണ്ട്. അഭിനേത്രി എന്നതിൽ ഉപരി മികച്ച നർത്തകി കൂടിയാണ് ഐശ്വര്യ. നടിയുടെ ഡാൻസ് സിനിമ കോളങ്ങളിൽ ഇന്നും ചർച്ച വിഷയമാണ്. ആരാധ്യയുടെ ചുവടുകൾ ഐശ്വര്യയെ ഓർമിപ്പിക്കുന്നു എന്നും ഒരു വിഭാഗം ആരാധകർ പറയുന്നുണ്ട്. അമ്മയെ പോലെ മികച്ച നർത്തകിയാകുമെന്നും പ്രേക്ഷകർ പറയുന്നുണ്ട്.

ഐശ്വര്യക്കൊപ്പം

ജനിച്ചപ്പോൾ മുതൽ ആരാധ്യ സിനിമ കോളങ്ങളിൽ ചർച്ച വിഷയമാണ്. ഐശ്വര്യക്കൊപ്പം എല്ലാ വേദികളിലും ആരാധ്യയും സജീവമായിരുന്നു. അതിനാൽ തന്നെ തുടക്ക കാലത്ത് വളരെ ഭയത്തോടെയായിരുന്നു ക്യാമറയെ നോക്കിയിരുന്നത്. മകളെ കൂടെ കൊണ്ട് നടക്കുന്നതിന് രൂക്ഷ വിമർശനവും ഐശ്വര്യയ്ക്ക് നേരിടേണ്ടി വന്നിരുന്നു. ഐശ്വര്യ വളരെ പൊസസീവായ അമ്മയാണെന്ന് ജയ ബച്ചൻ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു ബാല്യകാലം മുതൽ .മകളുടെ എല്ലാ കാര്യങ്ങളും നോക്കിയിരുന്നത് ഐശ്വര്യ ആയിരുന്നത്രേ. മകളെ വേർ പിരിഞ്ഞ് ഇരിക്കാൻ താരസുന്ദരിക്കാ സാധിക്കുകയില്ലയെന്നും റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു.മകളുമായി അത്രയധികം ആത്മബന്ധമാണ് ഐശ്വര്യ റായ്ക്കുള്ളത്.

ഡാൻസ് വീഡിയോ കാണാം

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X