ഐശ്വര്യ റായിയെ ശാരീരികമായി ഉപദ്രവിച്ചത് സല്‍മാന്‍ ഖാന്‍! മീ ടൂ അന്നും? ഇനിയും പറയുമെന്ന് ഐശ്വര്യ
മീ ടൂ ക്യാംപെയിന്‍ ശക്തി പ്രാപിച്ച് വരികയാണ്. ബോളിവുഡില്‍ നിന്നും അടുത്തിടെ നടി തനുശ്രീ ദത്ത നടത്തിയ വെളിപ്പെടുത്തലുകള്‍ വലിയ വാര്‍ത്തയായിരുന്നു. പിന്നാലെ മലയാള സിനിമാലോകത്തെ ഞെട്ടിച്ച് കൊണ്ട് നടന്‍ മുകേഷിനെതിരെയും ആരോപണം വന്നിരുന്നു. ബോളിവുഡിലെ കാസ്റ്റിംഗ് ഡയറക്ടറായായ ടെസ ജോസഫാണ് മുകേഷിനെതിരെ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.
മലയാളത്തിലെ പല പ്രമുഖ താരങ്ങള്‍ക്കെതിരെയും മുന്‍പും ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ടെങ്കിലും തുറന്ന് പറച്ചിലുകള്‍ വളരെ കുറവായിരുന്നു. സിനിമാ ലോകത്ത് വിവാദങ്ങള്‍ കത്തി നില്‍ക്കുമ്പോള്‍ ബോളിവുഡില്‍ നിന്നും പഴയൊരു സംഭവം കുത്തിപൊങ്ങി വന്നിരിക്കുകയാണ്. ലോകസുന്ദരി ഐശ്വര്യ റായിയുടെയും സല്‍മാന്‍ ഖാന്റെയും പ്രശ്‌നങ്ങളാണ് വീണ്ടും എത്തിയിരിക്കുന്നത്.

മീ ടൂ വില്‍ ഐശ്വര്യയും
നടിമാര്‍ അടക്കം സിനിമാലോകത്ത് നിന്നും ആരംഭിച്ച മീ ടൂ ക്യാംപെയിനില്‍ ഐശ്വര്യ റായിയും ഭാഗമായിരിക്കുകയാണ്. മുന്‍പ് സോനം കപൂര്‍, സ്വാര ഭാസ്‌കര്‍, ട്വിങ്കിള്‍ ഖന്ന, പ്രിയങ്ക ചോപ്ര തുടങ്ങിയ താരങ്ങളെല്ലാം മീ ടൂവിന് പിന്തുണയുമായി എത്തിയിരുന്നു. ഒരുപാട് സ്ത്രീകള്‍ താന്‍ നേരിടേണ്ടി വന്ന ദുരനുഭവം പരസ്യമായി തുറന്ന് പറഞ്ഞിരിക്കുകയാണ്. ഞാന്‍ ഇത് നേരത്തെ പറഞ്ഞിട്ടുണ്ട്. ഞാന്‍ ഇപ്പോഴും അത് പറയും, ഇനിയും അത് തന്നെ പറഞ്ഞേണ്ട് ഇരിക്കുമെന്നും ഐശ്വര്യ പറയുന്നു.

ഐശ്വര്യയും സല്‍മാന്‍ ഖാനും
ലോകസുന്ദരിയായ ഐശ്വര്യ റായിയുടെ പ്രണയബന്ധങ്ങള്‍ ഗോസിപ്പു കോളങ്ങളില്‍ നിറയാറുണ്ട്. ബോളിവുഡിലെ പ്രമുഖരായ പല താരങ്ങളുടെ പേരിലും ഇത്തരത്തില്‍ ഗോസിപ്പുകള്‍ ഉണ്ടാവാറുണ്ട്. ഇത്തരത്തില്‍ ഐശ്വര്യ ഒരുപാട് വിവാദങ്ങളില്‍ കുടുങ്ങിയിട്ടുണ്ട്. സല്‍മാന്‍ ഖാനും ഐശ്വര്യയും തമ്മിലുണ്ടായിരുന്ന പ്രണയമായിരുന്നു ഏറ്റവുമധികം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നത്. തന്നെ ശാരീരികമായി ഉപദ്രവിക്കാന്‍ തുടങ്ങിയതോടെ സല്‍മാനുമായി ഉണ്ടായിരുന്ന ബന്ധം താന്‍ അവസാനിപ്പിക്കുകയായിരുന്നെന്ന് ഐശ്വര്യ തുറന്ന് പറയുകയും ചെയ്തിരുന്നു.

ഐശ്വര്യ പറയുന്നതിങ്ങനെ..
സല്‍മാനും ഞാനും കഴിഞ്ഞ മാര്‍ച്ചില്‍ പിരിഞ്ഞു. അതിന് ശേഷവും സല്‍മാന്‍ എന്നെ വിളിച്ച് അസംബന്ധങ്ങള്‍ പറയുമായിരുന്നു. അദ്ദേഹം അതുമായി പൊരുത്തപ്പെട്ടിട്ടില്ലായിരുന്നു. എനിക്ക് സഹതാരങ്ങളുമായി അവിഹിത ബന്ധമുണ്ടെന്ന് വരെ സല്‍മാന്‍ സംശയിച്ചിരുന്നു. അഭിഷേക് ബച്ചന്‍, ഷാരുഖ് ഖാന്‍ തുടങ്ങിയവരുടെ പേരെല്ലാം അതിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടിരുന്നു. മാനസികമായി മാത്രമല്ല ശാരീരികമായും സല്‍മാന്‍ ഖാന്‍ തന്നെ ഉപദ്രവിച്ചിരുന്നു. ഭാഗ്യം കൊണ്ട് അതിന്റെ അടയാളങ്ങളൊന്നും ശരീരത്ത് ഇല്ലാതിരുന്നതിനാല്‍ ഒന്നും സംഭവിച്ചിട്ടില്ലാത്ത പോലെ താന്‍ ജോലിയ്ക്ക് പോകുമായിരുന്നു. അദ്ദേഹത്തിന്റെ മദ്യാപാനവും അതേ തുടര്‍ന്നുള്ള മോശം പെരുമാറ്റവുമെല്ലാം സഹിച്ചായിരുന്നു താന്‍ കൂടെ നിന്നിരുന്നതെന്നും ഐശ്വര്യ പറയുന്നു.

ഒഴിവാക്കുകയായിരുന്നു!
എല്ലാം സഹിച്ചാണ് നിന്നത്. മാനസികവും ശാരീരികവുമായ ഉപദ്രവവും അധിക്ഷേപവും വിശ്വാസ വഞ്ചനയും താല്‍പര്യമില്ലായ്മയും ഞാന്‍ മനസിലാക്കുകയിരുന്നു. ഇതോടെ ഏതൊരു സ്ത്രീയെയും പോലെ ഞാനും സല്‍മാനൊപ്പമുള്ള ബന്ധം ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഞങ്ങള്‍ തമ്മില്‍ പ്രണയത്തിലായിരുന്ന സമയത്ത് സല്‍മാന് മറ്റ് ബന്ധങ്ങളുണ്ടായിരുന്നു. അത് പരോക്ഷമായി തന്നോട് പറഞ്ഞ് കുറ്റസമ്മതം നടത്തിയ കാര്യവും ഐശ്വര്യ അന്ന് വെളിപ്പെടുത്തിയിരുന്നു. തനിക്ക് നല്ലത് വരാനും കുടുംബത്തിന്റെ ആത്മാഭിമാനത്തിനും വേണ്ടിയും സല്‍മാനൊപ്പം താന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുകയില്ലെന്നും ഐശ്വര്യ തീരുമാനിച്ചു. സല്‍മാന്‍ തന്റെ ജീവിതത്തിലെ പേടി സ്വപ്നമാണെന്നും അത് അവസാനിച്ചതില്‍ സമാധാനമാണുള്ളതെന്നും നടി മുന്‍പ് പറഞ്ഞിരുന്നു.

സല്‍മാനും പറയാനുണ്ട്
തന്റെ പേരില്‍ ഐശ്വര്യ റായി ആരോപിച്ചിരുന്ന കാര്യങ്ങളെ കുറിച്ച് സല്‍മാന്‍ ഖാനും വിശദീകരണം നല്‍കിയിരുന്നു. എനിക്ക് ദേഷ്യമോ സങ്കടമോ വരുമ്പോള്‍ സ്വായം ഉപദ്രവിക്കാറേ ഉള്ളു. അതല്ലാതെ താന്‍ ഒരിക്കലും ഐശ്വര്യ ഉപദ്രവിച്ചിട്ടില്ല. തനിക്ക് സ്വയം നിയന്ത്രിക്കാന്‍ കഴിയാതെ വന്നപ്പോള്‍ ഒരിക്കാല്‍ സുഭാഷ് ഘായെ മാത്രം മര്‍ദ്ധിച്ചിട്ടുണ്ടെന്നും എന്നാല്‍ പിറ്റേ ദിവസം തന്നെ അദ്ദേഹത്തോട് മാപ്പ് പറഞ്ഞിരുന്നതായും സല്‍മാന്‍ ഖാന്‍ അന്ന് പറഞ്ഞിരുന്നു.

അവള്‍ പിന്നെ അതിജീവിക്കില്ല
ഞാന്‍ ആരെയെങ്കിലും തല്ലുകയാണെങ്കില്‍ സര്‍വ്വശക്തിയും ഉപയോഗിച്ചായിരിക്കും. ശരിക്കും ഐശ്വര്യയെ ഞാന്‍ തല്ലിയിരുന്നെങ്കില്‍ അവള്‍ പിന്നെ അതിജീവിക്കുകയില്ലായിരുന്നുവെന്നും സല്‍മാന്‍ പറയുന്നു. പ്രണയം തകര്‍ന്നതിന് ശേഷം ഐശ്വര്യയും സല്‍മാന്‍ ഖാനും ഒന്നിച്ച് അഭിനയിച്ചിരുന്നില്ല. സഞ്ജയ് ലീല ബന്‍സാലിയുടെ പത്മാവതില്‍ ഐശ്വര്യയെ നായികയാക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും സല്‍മാന്‍ നായകനാവുന്നു എന്നറിഞ്ഞതോ നടി പിന്മാറുകയായിരുന്നു.


Click it and Unblock the Notifications