ഐശ്വര്യ റായ് കേരളത്തിലെത്തിയോ? ചോദ്യങ്ങള്‍ക്ക് പിന്നിലെ കാരണം ഇതാണ്! ആ നായിക ഇവിടെയുണ്ട്
സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ തേടിയൊരു താരസുന്ദരിയാണ് അമൃതാ സാജു. ഈ പേര് പറഞ്ഞാല്‍ ആളെ മനസ്സിലാവില്ലെങ്കിലും ഐശ്വര്യ റായിയുടെ അപരയെന്ന് സൂചിപ്പിച്ചാല്‍ പെട്ടെന്ന് തന്നെ ആളെ മനസ്സിലാവും. ഐശ്വര്യ റായിയുടെ എക്കാലത്തേയും മികച്ച ഗാനങ്ങളിലൊന്നായ കൊഞ്ചും മനാക്കളേയുമായാണ് അമൃത എത്തിയത്. ടിക് ടോക് ലോകത്തെ മിന്നും താരങ്ങളിലൊരാള്‍ കൂടിയാണ് അമൃതാ സജു. 12 ലക്ഷത്തിലധികം പേരാണ് ഈ സുന്ദരിയെ ടിക് ടോകില്‍ പിന്തുടരുന്നത്.
സിനിമയില്‍ സജീവമാവണമെന്ന ആഗ്രഹമുണ്ട് അമൃതക്ക്. തൊടുപുഴ സ്വദേശിനിയാണ് അമൃത. അമൃതയുടെ ടിക് ടോക് വീഡിയോകള്‍ വൈറലായി മാറിയതിന് പിന്നാലെയായാണ് ഐശ്വര്യ റായി കേരളത്തിലെത്തിയോ എന്ന് ആരാധകര്‍ ചോദിച്ചത്. ഇതിന് പിന്നാലെയായാണ് അമൃതയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളും പുറത്തുവന്നത്. ടിക് ടോക് ആരാധകര്‍ അമ്മൂസ് അമൃതയെന്നാണ് താരത്തെ വിളിക്കുന്നത്. ബിരുദ പഠനം പൂര്‍ത്തിയാക്കിയ അമൃത പരസ്യചിത്രങ്ങളിലും ചില സിനിമകളിലും ഇതിനകം സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
സിനിമയില്‍ നിന്നും കൂടുതല്‍ അവസരങ്ങള്‍ തേടിയെത്തുന്നതിനായി കാത്തിരിക്കുകയാണ് അമൃത. പിക്കാസോ എന്ന ചിത്രത്തില്‍ നായികയായത് അമൃതയായിരുന്നു. കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേനിലെ ഗാനവുമായാണ് അമൃത ടിക് ടോക്കില്‍ തരംഗമായത്. അനിയത്തിയുടെ സഹായത്തോടെയായിരുന്നു ഈ രംഗം അഭിനയിച്ച് ഫലിപ്പിച്ചത്. ഈ സുന്ദരിയെക്കുറിച്ച് സാക്ഷാല്‍ ഐശ്വര്യ റായി അറിഞ്ഞോയെന്ന സംശയവും ആരാധകര്‍ ഉന്നയിച്ചിട്ടുണ്ട്.

ഇന്ത്യന്‍ സിനിമയുടെ തന്നെ എക്കാലത്തേയും മികച്ച താരങ്ങളിലൊരാളാണ് ഐശ്വര്യ റായി. ബോളിവുഡില്‍ മാത്രമല്ല തമിഴകത്തും താരം തിളങ്ങിയിട്ടുണ്ട്. മുന്‍നിര സംവിധായകര്‍ക്കും താരങ്ങള്‍ക്കുമൊപ്പമെല്ലാം താരം അഭിനയിച്ചിരുന്നു. വിവാഹ ശേഷം ഇടയ്ക്ക് സിനിമയില്‍ മാറിനിന്നിരുന്നുവെങ്കിലും ശക്തമായ തിരിച്ചുവരവാണ് താരം നടത്തുന്നത്. മണിരത്‌നത്തിനൊപ്പം പൊന്നിയിന്‍ സെല്‍വനില്‍ താരവും പ്രവര്‍ത്തിക്കുന്നുണ്ട്.
പ്രിയ സംവിധായകനൊപ്പം വര്‍ഷങ്ങള്‍ക്കിപ്പുറം പ്രവര്‍ത്തിക്കാനാവുന്നതിന്‍രെ സന്തോഷം പങ്കുവെച്ച് താരമെത്തിയിരുന്നു. ഭര്‍ത്താവ് അഭിഷേക് ബച്ചനും ഭര്‍തൃപിതാവ് അമിതാഭ് ബച്ചനും ഭര്‍തൃമാതാവ് ജയ ബച്ചനുമെല്ലാം ഐശ്വര്യയ്ക്ക് ശക്തമായ പിന്തുണയാണ് നല്‍കുന്നത്. ഐശ്വര്യ-അഭിഷേക് ദമ്പതികളുടെ മകളായ ആരാധ്യയ്ക്കും ആരാധകരേറെയാണ്. മകളെക്കുറിച്ച് പറഞ്ഞും ഐശ്വര്യ റായ് എത്താറുണ്ട്.
വൈറലായ വീഡിയോ


Click it and Unblock the Notifications