ഇത് കണ്ടാല്‍ ഐശ്വര്യ റായി അല്ലെന്ന് ആരും പറയില്ല! വൈറലായ മലയാളി യുവതിയുടെ ചിത്രങ്ങളും വീഡിയോസും

ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ സാധാരണക്കാര്‍ മുതല്‍ സിനിമ താരങ്ങളടക്കം വീടുകളില്‍ തന്നെ കഴിയുകയായിരുന്നു. പുറത്തിറങ്ങാന്‍ പറ്റാത്ത സാഹചര്യം വന്നതോടെ സമയം പോക്കിന് വേണ്ടി പലരും പല നമ്പറുകളുമായി വന്നു. കൂടുതല്‍ പേരും ടിക് ടോക് വീഡിയോകളിലാണ് അഭയം പ്രാപിച്ചത്. ഇതോടെ അഭിനയിക്കാന്‍ കഴിവുള്ള ഒരുപാട് പേരെ പുറംലോകം കണ്ടു.

അതില്‍ വിസ്മയമായി മാറിയത് പ്രമുഖരായ താരങ്ങളുടെ അപരന്മാരെ കണ്ടിട്ടാണ്. മോഹന്‍ലാല്‍, മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍, പൃഥ്വിരാജ്, സൂര്യ, റഹ്മാന്‍ എന്നിങ്ങനെയുള്ള താരങ്ങളുടെ അതേ മാനറിസം കാണിക്കുന്ന ഒത്തിരി അപരന്മാര്‍ സോഷ്യല്‍ മീഡിയ കൈയടക്കി. എന്നാല്‍ ലോകസുന്ദരി ഐശ്വര്യ റായിയുടെ അപരയായി വന്നൊരു സുന്ദരിയെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.

 aishwarya-amrutha

നേരത്തെയും ഐശ്വര്യ റായിയോട് സമാനതയുള്ള ഒരുപാട് സുന്ദരിമാര്‍ വന്നിട്ടുണ്ടെങ്കിലും അവരെയൊക്കെ കടത്തി വെട്ടുകയാണ് അമൃത അമ്മു എന്ന് പേരുള്ള യുവതി. രസകരമായ കാര്യം ഇവര്‍ മലയാളി ആണെന്നുള്ളത്. ഇവരുടെ ഇന്‍സ്റ്റാഗ്രാം പേജില്‍ നിന്നുള്ള വീഡിയോസും ഫോട്ടോസും വ്യാപകമായി വൈറലായി.

രാജീവ് മേനോന്റെ സംവിധാനത്തില്‍ മമ്മൂട്ടിയും ഐശ്വര്യ റായിയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച് 2000 ത്തില്‍ പുറത്തിറങ്ങിയ കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍ എന്ന ചിത്രത്തിലെ ഒരു ഡയലോഗാണ് വൈറലാവുന്നത്. ഐശ്വര്യ റായി ഹിറ്റാക്കി ഈ ഡയലോഗ് അതേ ഗെറ്റപ്പിലെത്തിയാണ് അമൃതയും വൈറലാക്കിയത്. ഒറ്റ നോട്ടത്തില്‍ രൂപത്തിലും ഭാവത്തിലും ഐശ്വര്യ റായി ആണെന്നേ ആരും പറയുകയുള്ളു.

amrutha-ammu

ഐശ്വര്യ റായിയുടെ സൗന്ദര്യത്തിലെ ഏറ്റവും പ്രധാന ഘടകമായ നക്ഷത്ര കണ്ണുകളാണ് ഇവിടെയും ശ്രദ്ധേയം. സിനിമയിലെ ഡയലോഗ് ട്വിറ്ററിലും വന്നതോടെ വ്യാപകമായി ശ്രദ്ധിക്കപ്പെട്ടു. സംസാരത്തിലും നോട്ടത്തിലും ഐശ്വര്യയെ പോലെയാവാന്‍ കൂടി ശ്രദ്ധിച്ചതാണ് നിറയെ കൈയടി നേടി കൊടുക്കുന്നത്. വീഡിയോ കണ്ടവരെല്ലാം ഐശ്വര്യ റായിയുടെ ഫോട്ടോസ്റ്റാറ്റ് കോപ്പിയാണിതെന്ന് എല്ലാവരും അഭിപ്രായപ്പെട്ടു.

ബോളിവുഡിലടക്കം ഇത് ചര്‍ച്ചയാവുകയും ചെയ്തു. നേരത്തെ മറാത്തി സിനിമകളില്‍ അഭിനയിച്ചിരുന്ന മാസനി നായികിന്റെയും ഇറാനിയന്‍ മോഡല്‍ മഹ്ലഗ ജബാരിയുടെയും വീഡിയോസും സമാനമായ രീതിയില്‍ പ്രചരിച്ചിരുന്നു. ഇരുവരും ഐശ്വര്യ റായിയെ അനുകരിച്ച് കൊണ്ടുള്ള ചിത്രങ്ങളായിരുന്നു പുറത്ത് വന്നത്.

വൈറലായ വീഡിയോ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X