ഐശ്വര്യ റായിയ്ക്ക് സഹോദരിയുണ്ടോ? ഐശ്വര്യയുടെ അപരയെ കണ്ട് ആരാധകര്‍ ചോദിക്കുന്നതിങ്ങനെ

ലോകസുന്ദരി ഐശ്വര്യ റായിയുടെ സൗന്ദര്യം എല്ലാകാലവും വാര്‍ത്തകളില്‍ നിറയാറുണ്ട്. ഗോതമ്പ് നിറവും വെള്ളാരം കണ്ണുകളുമായിരുന്നു ഐശ്വര്യ റായിയുടെ സവിശേഷത. വിവാഹിതയായിട്ടും ഒരു പ്രസവം കഴിഞ്ഞിട്ടും ഇനിയും സൗന്ദര്യത്തില്‍ തെല്ലും മങ്ങലേറ്റിട്ടില്ല എന്നതാണ് ഐശ്വര്യയുടെ പ്രത്യേകത. ഇതിനിടെ ഐശ്വര്യയുമായി സാമ്യമുള്ള ചിലര്‍ രംഗത്ത് വന്നിരുന്നു.

ഇപ്പോഴിതാ ഐശ്വര്യയുടെ അതേ രൂപഭംഗിയുള്ള സുന്ദരിയുടെ ചിത്രങ്ങളും വീഡിയോസും വൈറലാവുകയാണ്. മറാഠി നടിയും ടിക് ടോക് താരവുമായ മാനസി നായിക് ആണ് ഐശ്വര്യ റായിയുടെ അപര എന്ന പേരില്‍ ജനപ്രീതി നേടിയിരിക്കുന്നത്. ഇന്‍സ്റ്റാഗ്രാം പേജിലൂടെ പുറത്ത് വിടുന്ന ചിത്രങ്ങളില്‍ നിന്നുമാണ് ഈ സാമ്യം വ്യക്തമാവുന്നത്. ഇപ്പോഴത്തെ ഫോട്ടോസ് മാത്രമല്ല പല കാലഘട്ടങ്ങളിലുള്ള മാനസിയുടെ ഫോട്ടോസും വീഡിയോസും ഇതിലുണ്ട്.

aiswarya-manasi

എല്ലാത്തിലും പ്രകടമായ സാമ്യമുണ്ട്. പ്രത്യേകിച്ചും ജോധ അക്ബര്‍ എന്ന സിനിമയിലെ ഐശ്വര്യയുടെ വേഷം അനുകരിച്ച് മാനസി പോസ്റ്റ് ചെയ്തിരിക്കുന്ന ചിത്രം. ഐശ്വര്യ റായിയുടെ ഡ്യൂപ്ലികേറ്റ് എന്നും കാര്‍ബണ്‍ കോപ്പി എന്നുമൊക്കെയാണ് മാനസിയെ ആരാധകര്‍ വിശേഷിപ്പിക്കുന്നത്. നിമിഷ നേരം കൊണ്ടാണ് ഈ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ വൈറലായി മാറിയത്.

നേരത്തെ ഇറാനിയന്‍ മോഡലായ മഹലാഗ ജബേറിയുമായി ഐശ്വര്യയ്ക്ക് സാമ്യമുണ്ടെന്ന് കണ്ടെത്തിയിരുന്നു. പൂച്ചകണ്ണുകളായിരുന്നു ഇങ്ങനെയൊരു നിഗമനത്തിന് കാരണം. പിന്നാലെ സ്‌നേഹ ഉല്ലാല്‍ എന്ന നടി ബോളിവുഡിലേക്ക് എത്തിയപ്പോഴും ഐശ്വര്യയുമായി സാമ്യമുണ്ടെന്ന് ആരാധകര്‍ കണ്ടെത്തിയിരുന്നു. എങ്കിലും എല്ലാവരുടെയും സൗന്ദര്യത്തെക്കാള്‍ എത്രയോ മുകളിലാണ് ഐശ്വര്യ.

aiswarya-manasi

അഭിഷേക് ബച്ചനുമായിട്ടുള്ള വിവാഹത്തോടെ കാര്യമായി സിനിമകളിലൊന്നും ഐശ്വര്യ റായി അഭിനയിച്ചിരുന്നില്ല. മകള്‍ പിറന്നതോടെ ഏറെ കാലം ഇടവേളെ എടുത്ത് മാറി നിന്നു. എത്ര ജോലിക്കാര്‍ ഉണ്ടെങ്കിലും മകളുടെ കാര്യങ്ങളെല്ലാം നോക്കി കുടുംബിനിയായി കഴിയുകയായിരുന്നു നടി. മകള്‍ വലുതായതിന് ശേഷം വലിയ ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ ഇരുവരും ഒന്നിച്ച് എത്തിയിരുന്നു.

ഇപ്പോള്‍ വീണ്ടും തിരിച്ച് വരവിന് ഒരുങ്ങുകയാണ് നടി. മണിരത്‌നം സംവിധാനം ചെയ്യുന്ന വമ്പന്‍ ചിത്രത്തില്‍ നായികയായിട്ടാണ് ഐശ്വര്യ എത്തുന്നത്. പൊന്നിയിന്‍ സെല്‍വന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഒരുപാട് പ്രമുഖ താരങ്ങള്‍ അണിനിരക്കുന്നുണ്ട്. ഇതിനൊപ്പം അനുരാഗ് കശ്യാപ് സംവിധാനം ചെയ്യുന്ന ഗുലാബ് ജാമുന്‍ എന്ന ചിത്രത്തില്‍ അഭിഷേക് ബച്ചനൊപ്പം അഭിനയിക്കുന്നതായിട്ടും റിപ്പോര്‍ട്ടുകളുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X