ഐശ്വര്യ കൂടുതൽ സുന്ദരിയായത് എങ്ങനെ! പ്രിയ സുഹൃത്തിന് മറുപടിയുമായി താരം...
എല്ലാവർക്കും അറിയേണ്ടത് ഐശ്വര്യറായ്യുടെ സൗന്ദര്യത്തെ കുറിച്ചാണ്. കാലവും സൗന്ദര്യ സങ്കൽപ്പങ്ങളും മാറി മറിഞ്ഞിട്ടും അന്നും ഇന്നു ഗ്ലാമറിന്റെ ഐക്കൺ ആഷ് തന്നെയാണ്. ഇപ്പോഴിത താരത്തിനോട് ചോദ്യവുമായി അടുത്ത സുഹൃത്തും പാരീസ് മോഡലുമായ ഇവ ലോൻഗോറിയ. പാരീസ് ഫാഷൻ വീക്കിനായി ഫ്രാൻസിലെത്തിയപ്പോഴായിരുന്നു സുഹൃത്ത് ഇവയുമായുള്ള കൂടിക്കാഴ്ച. ഇവയുമായുള്ള കൂടിക്കാഴ്ചയുടെ വീഡിയോ ആഷ് പങ്കുവെച്ചിരുന്നു.

സുഹൃത്തിനെ സ്നേഹപൂർവം കെട്ടിപ്പിടിക്കുന്നതിന്റെ ദൃശ്യങ്ങൾ വീഡിയോയിൽ കാണാം. എങ്ങനെ നീ ഇത്രയും സുന്ദരിയായി ഇരിക്കുന്നു എന്ന് ഇവ ഐശ്വര്യയോട് ചോദിക്കുന്നുണ്ട്. ആരാണ് കൂടുതൽ സുന്ദരിയാണെന്ന് നോക്കൂ എന്നായിരുന്നു കൂട്ടുകാരിയുടെ ചോദ്യത്തിനുളള ഐശ്വര്യയുടെ മറുപടി. വീണ്ടും ഒത്തു ചേർന്നു, ഇവ നിന്നെ ഞാൻ സ്നേഹിക്കുന്നു എന്ന ക്യാപാഷനോടെയാണ് താരം വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
പ്രേക്ഷകർ ആകാംക്ഷയാടെ കാത്തിരിക്കുന്ന ഐശ്വര്യ റായ് ചിത്രമാണ് പൊന്നൈൻ സെൽവൻ. ഇരുവറിനു ശേഷം ആഷ് എത്തുന്ന മണിരതാനം ചിത്രമാണിത്. ഇരട്ട വേഷത്തിലാണ് താരം ചിത്രത്തിലെത്തുന്നത്. കൽക്കി കൃഷ്ണമൂർത്തിയുടെ പൊന്നായിൽ സെൽവൻ എന്ന പ്രശസ്ത നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.


Click it and Unblock the Notifications